മലയാളം പിടിയ്ക്കാന്‍ കന്നഡ താരത്തിന്റെ വരവ്! യാഷ് ചിത്രം കെജിഎഫിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്!

By Prashant V R

അന്യഭാഷ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യത നല്‍കാറുളളവരാണ് മലയാളി പ്രേക്ഷകര്‍. നല്ല സിനിമകള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും ഇവിടുളളവര്‍ ഇരുകെയ്യും നീട്ടി സ്വീകരിക്കാറുണ്ട്. തമിഴ്,തെലുങ്ക് ഭാഷകളിലെ ചിത്രങ്ങള്‍ക്കെല്ലാം വമ്പന്‍ സ്വീകാര്യതയാണ് കേരളത്തില്‍ ലഭിക്കാറുളളത്. പ്രഭാസിന്റെ ബാഹുബലി പോലുളള ചിത്രങ്ങളെല്ലാം കോടികളായിരുന്നു കേരളത്തില്‍ നിന്നും വാരിയിരുന്നത്.

ഇത്തരത്തില്‍ മലയാളം പിടിയ്ക്കാന്‍ ഒരു കന്നഡ താരം എത്തുകയാണ്.കന്നഡ സൂപ്പര്‍സ്റ്റാര്‍ യാഷ് ആണ് തന്റെ പുതിയ ചിത്രം കെജിഎഫുമായി എത്തുന്നത്. കന്നഡത്തില്‍ ചിത്രീകരിച്ച സിനിമ മലയാളം, തമിഴ്,തെലുങ്ക്, ഹിന്ദി, ചൈനീസ്, ജാപ്പനീസ് ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തുന്നുണ്ട്.

yash

ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രശാന്ത് നീലാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

ഹൊമ്പാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരണ്‍ഗണ്ടൂര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ശ്രീനിനിധി ഷെട്ടിയാണ് ചിത്രത്തില്‍ യാഷിന്റെ നായികയായി എത്തുന്നത്. വസിഷ്ഠ എന്‍ സിംഹ,രമ്യാ കൃഷ്ണന്‍,മാളവിക അവിനാഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിസംബര് 21നാണ് ഈ ബ്രഹ്മാണ്ട ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X