കാത്തിരിപ്പിന് വിരാമം, കെജിഎഫ് 2 റിലീസ് തിയ്യതി പുറത്തുവിട്ട് യഷ്, പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്‌റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ആദ്യ ഭാഗം ഉണ്ടാക്കിയ ഓളം തന്നെയാണ് രണ്ടാം ഭാഗത്തിന്‌റെ ഹൈപ്പ് കൂടാന്‍ കാരണം. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ കെജിഎഫ് ആദ്യ ഭാഗം വലിയ തരംഗമാണുണ്ടാക്കിയത്. റോക്കിങ് സൂപ്പര്‍ സ്റ്റാര്‍ യഷ് നായകനായ സിനിമ മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമുണ്ടാക്കി. 2018 ഡിംസബറിലാണ് കെജിഎഫ് ആദ്യ ഭാഗം പുറത്തിറങ്ങിയത്. ഒറ്റചിത്രം കൊണ്ട് പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡം ലഭിച്ച താരമായി യഷ് മാറി. കന്നഡത്തിലെ ആദ്യത്തെ ഇരുനൂറ് കോടി ചിത്രമാണ് കെജിഎഫ്.

kgf2

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സിനിമ കര്‍ണാടകയിലെ കോളാര്‍ ഗോള്‍ഡ് ഫാക്ടറിയുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്. കെജിഎഫിന്‌റെ ആദ്യ ഭാഗം രണ്ടാം ഭാഗം ഉണ്ടാവുമെന്നുളള സൂചനകള്‍ നല്‍കിയാണ് അവസാനിച്ചത്. അതേസമയം മാസങ്ങള്‍ക്ക് മുന്‍പാണ് രണ്ടാം ഭാഗത്തിന്‌റെ ചിത്രീകരണം അണിയറ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയത്. ആദ്യ ഭാഗത്തിനേക്കാള്‍ വലിയ ക്യാന്‍വാസിലാണ് പ്രശാന്ത് നീലും സംഘവും കെജിഎഫ് 2 ഒരുക്കിയിരിക്കുന്നത്.

യഷിനൊപ്പം അധീരയെന്ന വില്ലന്‍ കഥാപാത്രമായി ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തും എത്തുന്നു എന്നതാണ് കെജിഎഫ് 2വിന്‌റെ പ്രത്യേകത. ക്രൂരനായ വില്ലന്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ താന്‍ അവതരിപ്പിക്കുന്നതെന്ന് സഞ്ജയ് ദത്ത് മുന്‍പ് വ്യക്തമാക്കിയിരുന്നു. അതേസമയം കെജിഎഫ് രണ്ടാം ഭാഗത്തിന്‌റെതായി പുറത്തിറങ്ങിയ ടീസറും വലിയ തരംഗമായി മാറി. യഷിന്‌റെ ജന്മദിനത്തില്‍ ഇറങ്ങിയ ടീസര്‍ കോടിക്കണക്കിന് പേരാണ് യൂടൂബില്‍ കണ്ടത്.

അല്ലുവിന്‌റെ നായികയായി തിളങ്ങിയ കാതറിന്‍, ചിത്രങ്ങള്‍ കാണാം

ടീസറിന് പുറമെ കെജിഎഫ് 2വിന്‌റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ആരാധകര്‍ ഏറ്റെടുത്തു. അതേസമയം കോവിഡ് സാഹചര്യത്തില്‍ റിലീസ് പ്രതിസന്ധി നേരിട്ട ചിത്രം കൂടിയാണ് കെജിഎഫ് 2. ഈ സമയത്തെല്ലാം സിനിമ തിയ്യേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ വന്നതിന് പിന്നാലെയാണ് കെജിഎഫ് 2വിന് തിയ്യേറ്റര്‍ റിലീസാണ് ആദ്യം ഉണ്ടാവുകയെന്ന് നിര്‍മ്മാതാക്കളായ ഹോമബിള്‍ ഫിലിംസ് അറിയിച്ചത്.

അതേസമയം കാത്തിരിപ്പിനൊടുവില്‍ കെജിഎഫ് 2വിന്‌റെ പുതിയ റിലീസ് തിയ്യതി അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. യഷ് തന്നെയാണ് ട്വിറ്ററിലൂടെ ബ്രഹ്മാണ്ഡ ചിത്രത്തിന്‌റെ പുതിയ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുന്നത്. 2022 എപ്രില്‍ 14ന് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് യഷ് അറിയിച്ചത്. കെജിഎഫ് 2 പുതിയ റിലീസ് തിയ്യതി അറിയിച്ചുകൊണ്ടുളള പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് സൂപ്പര്‍ താരം. 1951 മുതല്‍ വര്‍ത്തമാനകാലം വരെയുളള കഥയാണ് രണ്ടാം ഭാഗത്തിന്‌റെ പ്രമേയം എന്നാണ് അറിയുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കെജിഎഫ് 2വിന്‌റെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്.

More from Filmibeat

Read more about: yash കെജിഎഫ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X