ആദ്യത്തെ കണ്‍മണിക്ക് പിന്നാലെ രണ്ടാമതും ഗര്‍ഭിണിയായി യഷിന്റെ ഭാര്യ! അയ്‌റ യഷിന്റെ ക്യൂട്ട് വീഡിയോ

By Prashant V R

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ തരംഗമായി മാറിയ താരമാണ് യഷ്. കന്നഡ സിനിമാ ലോകത്തിന് ഒന്നടങ്കം അഭിമാനമായി പുറത്തിറങ്ങിയ കെജിഎഫിന്റെ വിജയം യഷിന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. സാന്‍ഡല്‍വുഡിലെ റോക്കിങ് സൂപ്പര്‍സ്റ്റാറായിട്ടാണ് നടന്‍ അറിയപ്പെടുന്നത്. കെജിഎഫിന്റെ വിജയത്തിലൂടെ തെന്നിന്ത്യയില്‍ നിന്നും നിരവധി ആരാധകരെയും നടന് ലഭിച്ചിരുന്നു.

കെജിഎഫിന്റെ വിജയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് തന്റെ ആദ്യത്തെ കണ്‍മണി യഷിന്റെ ജീവിതത്തിലേക്ക് കടന്നുവന്നിരുന്നത്. സൂപ്പര്‍താരം പങ്കുവെച്ച മകളുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. ആറ് മാസം മാത്രം പ്രായമുളള കുഞ്ഞിന്റെ പേരിടല്‍ ചടങ്ങും അടുത്തിടെ നടന്നിരുന്നു. ഇപ്പോഴിതാ ആദ്യത്തെ കണ്‍മണിക്ക് പിന്നാലെ രണ്ടാമത്തെ കുഞ്ഞും വരുന്നതായി അറിയിച്ചിരിക്കുകയാണ് ദമ്പതികള്‍. മകള്‍ അയ്‌റയുടെ ഒരു ക്യട്ട് വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു യഷും രാധികയും ഇക്കാര്യം അറിയിച്ചിരുന്നത്.

യഷും രാധികയും

യഷും രാധികയും

അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2016ലായിരുന്നു യഷിന്റെയും രാധിക പണ്ഡിറ്റിന്റെയും വിവാഹം നടന്നിരുന്നത്. ഒരു ടിവി സീരിയല്‍ സെറ്റില്‍ വെച്ച് പരിചയപ്പെട്ട ഇരുവരും ഒരുമിച്ചാണ് സിനിമ അരങ്ങേറ്റം നടത്തിയിരുന്നത്. തുടര്‍ന്ന് കന്നഡത്തില്‍ ഒന്നിച്ച് കുറച്ചു സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. യഷുമായുളള വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു രാധിക. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇവരുടെ ജീവിതത്തിലേക്ക് ആദ്യത്തെ കുഞ്ഞായ അയ്‌റ കടന്നുവന്നത്.

ആദ്യത്തെ കണ്‍മണി

ആദ്യത്തെ കണ്‍മണി

മുന്‍പ് കുഞ്ഞിന്റെ പേരെന്ന് പറഞ്ഞ് ബേബി വൈആര്‍ എന്നായിരുന്നു ദമ്പതികള്‍ പുറത്തുവിട്ടിരുന്നത്. ആറ് മാസം പ്രായമായ അയ്‌റയുടെ പേരിടല്‍ ചടങ്ങ് അടുത്തിടെയായിരുന്നു നടന്നത്. യഷിന്റെയും രാധികയുടെയും പേരുകളുടെ ആദ്യ അക്ഷരം ചേര്‍ത്താണ് അത്തരമൊരു പേരിട്ടിരുന്നത്. മകള്‍ക്കൊപ്പമുള്ള താരദമ്പതികളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

രണ്ടാമത്തെ കുഞ്ഞും വരുന്നു

രണ്ടാമത്തെ കുഞ്ഞും വരുന്നു

ആദ്യത്തെ കണ്‍മണിക്ക് പിന്നാലെ രണ്ടാമത്തെ കുഞ്ഞും യഷിന്റെയും രാധികയുടെ ജീവിതത്തിലേക്ക് എത്തുകയാണ്. താന്‍ രണ്ടാമതും ഗര്‍ഭിണിയായ വിവരം രാധിക പണ്ഡിറ്റ് തന്നെയായിരുന്നു ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നത്. നടി പങ്കുവെച്ച അയ്‌റ യഷിന്റെ ക്യൂട്ട് വീഡിയോ ആയിരുന്നു ശ്രദ്ധേയമായി മാറിയിരുന്നത്. യഷിന്റെ മകളുടെ വീഡിയോ സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. വീഡിയോയില്‍ അമ്മ ഗര്‍ഭിണിയായ വിവരം അയ്റ അറിയിക്കുന്നത് പോലെയാണ് കാണിച്ചിരിക്കുന്നത്.

വീഡിയോയില്‍ അയ്‌റ പറയുന്നത്

വീഡിയോയില്‍ അയ്‌റ പറയുന്നത്

എല്ലാവര്‍ക്കും ഹായ്, അയ്‌റയാണ് ഇവിടെ. ഞാന്‍ ഇപ്പോള്‍ കേട്ടൊരു കാര്യം നിങ്ങള്‍ക്ക് വിശ്വസിക്കാനാകില്ല. അവര്‍ പറയുന്നു എന്റെ അച്ഛന് സപീഡാണെന്ന്. പക്ഷേ ഇത്. ഒരു മിനിറ്റ് വെയിറ്റ് ചെയ്യു, ഇത് കുറച്ച് നേരത്തെയാണോ അതോ വൈകിയോ. പക്ഷേ എനിക്കുറപ്പാണ് നിങ്ങള്‍ക്ക് ഇത് കേട്ടാല്‍ സന്തോഷമാകുമെന്ന്. എനിക്കും അങ്ങനെയാണ്. കാരണം. എന്റെ രക്ഷിതാകള്‍ക്ക് രണ്ടാമത്തെ കുഞ്ഞും വരികയാണ്. ഒന്നു നില്‍ക്കൂ..അതിനര്‍ത്ഥം ഞാന്‍ എന്റെ കളിപ്പാട്ടങ്ങള്‍ പങ്കുവെക്കണം എന്നാണോ. അത് സാരമില്ല. സന്തോഷത്തോടെ അവനെ സ്വീകരിക്കാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X