മമ്മൂക്കയുടെ കിംഗിലെ മാസ് ഡയലോഗ് ആവര്‍ത്തിച്ച് യഷ്! വീഡിയോ വൈറല്‍! കാണൂ

By Midhun Raj

Recommended Video

യഷിന്റെ ഡയലോഗ് കേട്ട് ഞെട്ടി മമ്മൂക്ക | filmibeat Malayalam

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് യഷ്. കന്നഡ ഇന്‍ഡസ്ട്രിക്ക് അഭിമാനമായി മാറിയ സിനിമ യഷിന്റെ പ്രകടനംകൊണ്ടാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും കെജിഎഫ് നേട്ടമുണ്ടാക്കിയിരുന്നു. സാന്‍ഡല്‍വുഡില്‍ നിന്നും ആദ്യമായി 200 കോടി ക്ലബിലെത്തുന്ന ചിത്രമായും സിനിമ മാറിയിരുന്നു.

കെജിഎഫിന്റെ ആദ്യ ഭാഗം വന്‍വിജമായതോടെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ഇതിനിടെ മമ്മൂക്കയുടെ യാത്ര മലയാളം ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുക്കാനായി യഷ് കേരളത്തില്‍ എത്തിയിരുന്നു. ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെ മമ്മൂക്കയുടെ ഹിറ്റ് ഡയലോഗ് യഷ് ആവര്‍ത്തിച്ചത് ശ്രദ്ധേയമായി മാറിയിരുന്നു.

യഷ് കേരളത്തില്‍

യഷ് കേരളത്തില്‍

മമ്മൂക്കയുടെ യാത്രയുടെ ട്രെയിലര്‍ ലോഞ്ചിനായി കൊച്ചു ലുലു മാളില്‍ ആയിരുന്നു കന്നഡത്തിന്റെ റോക്കിങ് സൂപ്പര്‍സ്റ്റാര്‍ എത്തിയിരുന്നത്. കെജിഎഫിന്റെ വിജയത്തോടെ മലയാളത്തിലും നിരവധി ആരാധകരെ യഷിന് ലഭിച്ചിരുന്നു. കര്‍ണാടകത്തിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യതയായിരുന്നു കെജിഎഫിന് ലഭിച്ചിരുന്നത്. യാത്രയുടെ ട്രെയിലര്‍ ലോഞ്ചിനായി കൊച്ചിയിലെത്തിയ യഷിനെ ഹര്‍ഷാരവങ്ങളോടെയാണ് ആരാധകര്‍ സ്വീകരിച്ചിരുന്നത്.

യാത്ര ട്രെയിലര്‍ ലോഞ്ച്

യാത്ര ട്രെയിലര്‍ ലോഞ്ച്

യാത്രയുടെ കേരള വിതരണാവകാശം ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ ആയിരുന്നു ഏറ്റെടുത്തത്. യഷിന്റെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം കെജിഎഫിന്റെ മലയാളം,തമിഴ് പതിപ്പുകള്‍ കേരളത്തില്‍ വിതരണം ചെയ്തതും ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ ആയിരുന്നു. കെജിഎഫിന്റെ 50ാംദിന വിജയാഘോഷവും ചടങ്ങില്‍ സംഘടിപ്പിച്ചിരുന്നു. രണ്ടിലും പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു യഷ് കൊച്ചിയിലെത്തിയിരുന്നത്. യാത്രയുടെ മലയാളം ട്രെയിലര്‍ ലോഞ്ച് ചെയ്ത ശേഷം മമ്മൂക്കയെയും കേരളത്തെപ്പറ്റിയും യഷ് സംസാരിച്ചത് ശ്രദ്ധേയമായിരുന്നു.

നടന്‍ പറഞ്ഞത്

നടന്‍ പറഞ്ഞത്

മലയാളത്തില്‍ സംസാരിച്ചുകൊണ്ടായിരുന്നു കന്നഡ സൂപ്പര്‍ താരം തുടങ്ങിയത്. മറ്റു ഭാഷകള്‍ സംസാരിക്കുന്നതു പോലെ അത്ര എളുപ്പമല്ല മലയാളമെന്ന് നടന്‍ പറഞ്ഞിരുന്നു. മലയാളം മനസിലാക്കുവാനും സംസാരിക്കാനും കഴിയണമെങ്കില്‍ സെന്‍സ്, സെന്‍സിബിലിറ്റി, സെന്‍സിറ്റിവിറ്റി തുടങ്ങിയവ വേണമെന്നും യഷ് പറഞ്ഞു. മമ്മൂക്കയുടെ കിംഗിലെ ഡയലോഗ് ഓര്‍മ്മിപ്പിക്കുന്ന വിധമായിരുന്നു നടന്‍ സംസാരിച്ചത്. ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്നും മമ്മൂക്കയോടൊപ്പം വേദി പങ്കിടാന്‍ പറ്റിയത് ഭാഗ്യമാണെന്നും നടന്‍ പറഞ്ഞു.

മമ്മൂക്കയെക്കുറിച്ച് യഷ്

മമ്മൂക്കയെക്കുറിച്ച് യഷ്

നാലു പതിറ്റാണ്ടിലധികമായി പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യുന്നത് അത്ര എളുപ്പമല്ലെന്നും ഇപ്പോഴും അവരുടെ അഭിരുചിക്കനുസരിച്ച് മമ്മൂക്ക സിനിമകള്‍ ചെയ്യുന്നുവെന്നും യഷ് പറഞ്ഞു. മമ്മൂക്ക എല്ലാവര്‍ക്കുമൊരു പ്രചോദനമാണെന്നും താരം പറഞ്ഞു.ചടങ്ങില്‍ കെജിഎഫിനെ സ്വീകരിച്ച മലയാളി പ്രേക്ഷകര്‍ക്ക് യഷ് നന്ദിയും അറിയിച്ചിരുന്നു. കൂടാതെ യാത്രയുടെ ട്രെയിലര്‍ കണ്ടിരുന്നുവെന്നും സിനിമയുടെ ടീമിന് എല്ലാവിധ ആശംസകളും നേരുന്നതായും യഷ് ചടങ്ങില്‍ പറഞ്ഞു.

വീഡിയോ കടപ്പാട്: മൂവി മാന്‍ ബ്രോഡ് കാസ്റ്റിംഗ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X