യഷിനും രാധികയ്ക്കുമൊപ്പം അയ്‌റ യഷിന്റെ ക്യൂട്ട് വീഡിയോ! ഏറ്റെടുത്ത് ആരാധകര്‍
കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ എല്ലാവര്‍ക്കും സുപരിചിതനായ താരമാണ് യഷ്. സാന്‍ഡല്‍വുഡിലെ ആദ്യ 200 കോടി ചിത്രമായി മാറിയ സിനിമ യഷിന്റെയും കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. കന്നഡത്തിലെ റോക്കിങ് സൂപ്പര്‍സ്റ്റാറിന്റെ പുതിയ വിശേഷങ്ങളറിയാനെല്ലാം വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്.
കുടുംബത്തിനൊപ്പമുളള ചിത്രങ്ങളെല്ലാം നടന്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്,. ഭാര്യ രാധിക പണ്ഡിറ്റിനും മകള്‍ അയ്‌റക്കുമൊപ്പമുളള നടന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സൂപ്പര്‍ താരത്തിന്റെതായി പുറത്തിറങ്ങിയ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു.

വീഡിയോയില്‍ മകള്‍ അയ്‌റ എല്ലാവരോടുമായി ഹായ് പറയുന്നതായാണ് കാണിക്കുന്നത്. കുഞ്ഞിനൊപ്പം ആദ്യമായിട്ടാണ് നടന്‍ ഇത്തരമൊരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ യഷിനും അയ്‌റയ്ക്കും പുറമെ രാധികാ പണ്ഡിറ്റിനെയും കാണിക്കുന്നുണ്ട്. 'അയ്‌റ ഹായ് പറയുന്നു' എന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചുകൊണ്ടാണ് യഷ് ഈ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.
അടുത്തിടെയാണ് ആദ്യത്തെ കണ്‍മണിക്ക് പിന്നാലെ രണ്ടാമത്തെ കുഞ്ഞും ജീവിതത്തിലേക്ക് എത്തുകയാണെന്ന് താരദമ്പതികള്‍ അറിയിച്ചിരുന്നത്. താന്‍ രണ്ടാമതും ഗര്‍ഭിണിയായ വിവരം രാധിക പണ്ഡിറ്റ് തന്നെയായിരുന്നു ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നത്. നടി പുറത്തുവിട്ട അയ്റ യഷിന്റെ ക്യൂട്ട് വീഡിയോ ആയിരുന്നു ശ്രദ്ധേയമായി മാറിയത്. വീഡിയോയില്‍ അമ്മ വീണ്ടും ഗര്‍ഭിണിയായ വിവരം അയ്‌റ അറിയിക്കുന്നത് പോലെയാണ് അന്ന് കാണിച്ചിരുന്നത്.


Click it and Unblock the Notifications











