കെജിഎഫ് വില്ലന്‍ മോഹന്‍ലാല്‍ ചിത്രത്തില്‍, മോളിവുഡില്‍ അരങ്ങേറി ഗരുഡ റാം

By Midhun Raj

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ രാമചന്ദ്ര രാജു മലയാളത്തില്‍. മോഹന്‍ലാല്‍ ചിത്രം ആറാട്ടിലൂടെയാണ് നടന്‍ മോളിവുഡില്‍ എത്തുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട് നിലവില്‍ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആറാട്ടില്‍ പ്രധാന വില്ലനല്ലെങ്കിലും സുപ്രധാന വേഷത്തിലാണ് നടന്‍ എത്തുക. കെജിഎഫില്‍ യഷിന്റെ റോക്കി ഭായിയെ വിറപ്പിച്ച ഗരുഡ എന്ന വില്ലന്‍ കഥാപാത്രമായിട്ടാണ് നടന്‍ എത്തിയത്.

Recommended Video

റോക്കി ഭായിയെ വിറപ്പിച്ച വില്ലൻ ഗരുഡ ലാലേട്ടനേയും വിറപ്പിക്കുമോ ?

arattumovie

മോഹന്‍ലാലും രാമചന്ദ്രരാജുവും ഉളള സംഘടന രംഗം ആറാട്ടിന്റെ ഹൈലൈറ്റ് ആകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉദയകൃഷ്ണയുടെ തിരക്കഥയിലാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ സിനിമ അണിയിച്ചൊരുക്കുന്നത്. നെയ്യാറ്റിന്‍ക്കര ഗോപന്‍ എന്നാണ് ചിത്രത്തില്‍ ലാലേട്ടന്റെ കഥാപാത്രത്തിന്‌റെ പേര്. വില്ലന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്.

ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ്കുമാര്‍, സിദ്ധിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. രാഹുല്‍രാജ് സംഗീതമൊരുക്കുന്ന ചിതത്തിന് വിജയ് ഉലകനാഥ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സമീര്‍ മുഹമ്മദ് എഡിറ്റിങ്ങും ജോസഫ് നെല്ലിക്കല്‍ കലാസംവിധാനവും സ്റ്റെഫി സേവ്യര്‍ വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു.

ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

ആറാട്ടിന്‌റെ പോസ്റ്ററുകള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. മോഹന്‍ലാലിന്റെ മാസ് എന്റര്‍ടെയ്‌നറായിട്ടാണ് സിനിമ അണിയറയില്‍ ഒരുങ്ങുന്നത്. മാടമ്പിയാണ് മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. പിന്നാലെ ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍ എന്നീ ചിത്രങ്ങളും ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങി. ദിലീപിനെ നായകനാക്കിയുളള കോടതി സമക്ഷം ബാലന്‍ വക്കീലാണ് ബി ഉണ്ണികൃഷ്ണന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം.

Read more about: mohanlal b unnikrishnan kgf
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X