യാത്ര കാണണമെന്ന് ആവശ്യപ്പെട്ടിട്ടില്ല!! പക്ഷെ പേരൻപ്, പ്രേക്ഷകരോടെ തുറന്നടിച്ച് യാത്ര സംവിധായകൻ

മലയാളി പ്രേക്ഷകർ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകകരും മമ്മൂക്കയുടെ അമുദനായുള്ള പ്രകടനം കണ്ട് ഫ്ലാറ്റായി നിൽക്കുകയാണ്.

മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയത്തിന്റെ മുന്നിൽ ഇന്ത്യൻ സിനിമ ലോകം തന്നെ നിശ്ചലമായി നിൽക്കുകയാണ്. പേരൻപ് എന്ന ഒറ്റ ചിത്രം കൊണ്ട മമ്മൂക്കയുടെ പേര് ലോക സിനിമയിൽ തന്നെ ചർച്ച വിഷയമായിട്ടുണ്ട്. അമുദ എന്ന ഒറ്റ കഥാപാത്രം മമ്മൂക്കയുടെ അഭിനയ ജീവിതത്തിലെ തന്നെ പെൻതൂവലായി മാറിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി മലയാളത്തിൽ മാത്രമാണ് താരം സജീവമായി തിളങ്ങിയിരുന്നത്. എന്നാൽ വർഷങ്ങൾക്ക് ശേഷം തമിഴ് സിനിമ ലോകത്തെത്തിയ താരം ഒരു ചിത്രം കൊണ്ട് തന്നെ തന്റെ കോളിവുഡ് സൂപ്പർസ്റ്റാർ താരപദവിയിലേയ്ക്ക് ഉയർന്നിരിക്കുകയാണ്.

മലയാളി പ്രേക്ഷകർ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകകരും മമ്മൂക്കയുടെ അമുദനായുള്ള പ്രകടനം കണ്ട് ഫ്ലാറ്റായി നിൽക്കുകയാണ്. താരത്തിന്റെ സ്റ്റാർ പദവി തമിഴ്നാട്ടിലും ഉയർന്നിരിക്കുകയാണ്. ഇപ്പോൾ സിനിമ ലോകത്ത് വൈറലാകുന്നത് മമ്മൂക്കയുടെ പേരൻമ്പിനെ കുറിച്ച യാത്ര സംവിധായകൻ മാഹി വി രാഘവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ഇത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ ചർച്ചയായിട്ടുണ്ട്.

മമ്മൂട്ടിയെ വേറിട്ട് നിർത്തുന്നു

മമ്മൂട്ടിയെ വേറിട്ട് നിർത്തുന്നു

ഒരു കഥാപാത്രമായി രൂപാന്തരപ്പെടാനുളള മമ്മൂട്ടി സാറിന്റെ കഴിവാണ് അദ്ദേഹത്തെ വേറിട്ട് നിർത്തുന്നത്. യാത്ര എന്ന ചിത്രത്തിലൂടെ അദ്ദേഹത്തെ വൈഎസ്ആർ റെട്ടിയായി കാണാനും അദ്ദേഹത്തിനോടൊപ്പം ജോലി ചെയ്യനുമുളള അവസരം തനിയ്ക്ക് ലഭിച്ചത് ഭാഗ്യമായി കാണുന്നെന്നും താരം പറഞ്ഞു. കൂടാതെ റാമം സംവിധാനം ചെയ്ത പേരൻപ് കണ്ടതിനെ കുറിച്ചുളള അനുഭവവും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്.

നേരത്തെ കണ്ട കഥാപാത്രമായിരുന്നില്ല

നേരത്തെ കണ്ട കഥാപാത്രമായിരുന്നില്ല

മുൻപ് അദ്ദേഹം അവതരിപ്പിച്ച് താൻ ആരാധകനായി മാറിയ ഒരുപാട് കഥാപാത്രങ്ങളും ചിത്രങ്ങളുമുണ്ടായിരുന്നു. എന്നാൽ അതുമായിട്ടൊന്നും പേർപിമ്പിലെ അമുദന് സാമ്യമില്ലെന്നും ഒരു നിഴൽ പോലും പേരമ്പിൽ സമാനമില്ലെന്നും മാഹി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മമ്മൂക്ക ചിത്രം എടുത്ത് പഞ്ഞു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമുദൻ( പേരൻപ്), ദേവ( ദലപതി), ഭാസ്കര പട്ടേൽ( വിധേയൻ) സ്കൂൾ ടീച്ചർ( തനിയാവർത്തനം) എന്നീ ചിത്രങ്ങളുടെ പേര് എടുത്തു പറഞ്ഞു കൊണ്ടായിരുന്നു സംവിധായകന്റെ പ്രതികരണം.

പാപ്പ, അമുദൻ, വിജി, മീര...

പാപ്പ, അമുദൻ, വിജി, മീര...

ചിത്രത്തിലെ ഓരേ കഥാപാത്രങ്ങളുടേയും പേരും പ്രകടനവും അദ്ദേഹം എടുത്തു പറഞ്ഞിട്ടുണ്ട്. പാപ്പ, അമുദൻ, വിജി, മീര... എന്തിന് ഏറെ മഞ്ഞിനും പൂച്ചയ്ക്കും വരെ എന്തൊക്കെയോ തന്നോട് പറയാനുണ്ടായിരുന്നു. കൂടാതെ കഥ പറഞ്ഞ റാമിനെ വഴങ്ങുന്നുവെന്നും മാഹി കൂട്ടിച്ചേർത്തു. തനിയ്ക്ക് ഒരിക്കലും അങ്ങനെ കഥപറയാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

യാത്ര വേണ്ട പേരൻപ് കാണണം

യാത്ര വേണ്ട പേരൻപ് കാണണം

സിനിമയിൽ സൗഹൃദങ്ങളുണ്ടെങ്കിൽ തമ്മിൽ തമ്മിൽ ഒരു മത്സരം ഉണ്ടാകാറുണ്ട്. എന്നാൽ ഇവിടെ അങ്ങനെയല്ല. മാഹി സംവിധാനം ചെയ്യുന്ന മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ യാത്ര ഫെബ്രുവരി 8 ന് തിയേറ്ററുകളിൽ എത്തുന്നുണ്ട്. എന്നാൽ തന്റെ ചിത്രത്തെകാലും എല്ലാവരേയും പേരൻ പ് കാണാനാണ് മാഹി ആവശ്യപ്പെടുന്നത്.ചിത്രത്തിന്റെ ട്രെയ്‌ലറുകളും പ്രൊമോയും മറ്റും കാണണമെന്ന് എപ്പോഴും പറഞ്ഞിരുന്നു..പക്ഷേ, പേരന്‍പ് കാണണമെന്ന് എല്ലാവരോടും ആവശ്യപ്പെടുകയാണെന്ന് സംവിധായകൻ കുറിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X