twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിക്കല്ലാതെ മറ്റൊരാള്‍ക്കും ആ കഥാപാത്രത്തെ മനോഹരമാക്കാനാവില്ല! യാത്രയെക്കുറിച്ച് സംവിധായകന്‍!

    |

    പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മമ്മൂട്ടി. വില്ലനായി സിനിമയില്‍ തുടക്കം കുറിച്ച അദ്ദേഹം സഹനായകനായും പിന്നീട് നായകനായും മാറുകയായിരുന്നു. ഇന്നിപ്പോള്‍ ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരമായി മാറിയിരിക്കുകയാണ് ഈ താരം. മലയാളത്തില്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തിയുള്ള സിനിമകളെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന സ്ഥിതിവിശേഷമാണ്. പ്രേക്ഷക പിന്തുണയില്‍ ഏറെ മുന്നിലാണ് അദ്ദേഹം. മമ്മൂട്ടിക്ക് പിന്നാലെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്കെത്തിയത്. തുടക്കത്തില്‍ താരപുത്രനെന്ന ഇമേജിലാണ് അറിയപ്പെട്ടതെങ്കിലും പിന്നീട് അത് മാറിമറിഞ്ഞിരുന്നു. ഇന്നിപ്പോള്‍ തെന്നിന്ത്യന്‍ സിനിമയുടെ തന്നെ പ്രിയപ്പെട്ട താരങ്ങളാണ് ഇരുവരും.

    സംവൃതയ്ക്ക് 32? ഇത്തവണത്തെ ആഘോഷം പൊളിച്ചു? ചിത്രങ്ങള്‍ വൈറലാവുന്നു! അഗസ്ത്യ തന്നെ താരം! കാണൂ!സംവൃതയ്ക്ക് 32? ഇത്തവണത്തെ ആഘോഷം പൊളിച്ചു? ചിത്രങ്ങള്‍ വൈറലാവുന്നു! അഗസ്ത്യ തന്നെ താരം! കാണൂ!

    മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ അദ്ദേഹം അഭിനയിച്ചിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തെലുങ്കില്‍ അഭിനയിച്ചത്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ടാണ് പേരന്‍പിലൂടെ അദ്ദേഹം തമിഴിലേക്കെത്തിയത്. ദേശീയ അവാര്‍ഡ് ജേതാവായ റാമാണ് പേരന്‍പ് സംവിധാനം ചെയ്തത്. റോട്ടര്‍ഡാം ചലച്ചിത്രമേളയിലുള്‍പ്പടെ നിരവധി മേളകളിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. തമിഴിന് പിന്നാലെ തന്നെ തെലുങ്കിലെത്തിയപ്പോഴും അദ്ദേഹം നിരാശപ്പെടുത്തില്ലെന്ന തരത്തിലുള്ള വിലയിരുത്തലുകളാണ് പുറത്തുവന്നിട്ടുള്ളത്. മമ്മൂട്ടിയുടെ ആത്മാര്‍ത്ഥതയെക്കുറിച്ച് വാചാലനായി സംവിധായകന്‍ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

    അനു സിത്താരയെ ട്രോളിയ ഞരമ്പുരോഗിക്ക് കിട്ടിയത് ഒന്നൊന്നരപ്പണി! കൈയ്യടിയുമായി സോഷ്യല്‍ മീഡിയ!അനു സിത്താരയെ ട്രോളിയ ഞരമ്പുരോഗിക്ക് കിട്ടിയത് ഒന്നൊന്നരപ്പണി! കൈയ്യടിയുമായി സോഷ്യല്‍ മീഡിയ!

    മമ്മൂട്ടിയെക്കുറിച്ച് സംവിധായകന്‍

    മമ്മൂട്ടിയെക്കുറിച്ച് സംവിധായകന്‍

    മമ്മൂട്ടിക്കല്ലാതെ മറ്റൊരാള്‍ക്കും ഈ കഥാപാത്രത്തെ അനശ്വരമാക്കാന്‍ കഴിയില്ലെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എത്ര ലേറ്റായാലും അദ്ദേഹത്തെയല്ലാതെ മറ്റൊരാളെ വെച്ച് ഈ ചിത്രം പൂര്‍ത്തിയാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിനിമയുടെ കഥയുമായി സമീപിച്ചപ്പോഴും തന്റെ തിരക്കിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞിരുന്നു. മറ്റാരെയെങ്കിലും വെച്ച് ചെയ്‌തോളാനായിരുന്നു അദ്ദേഹം നിര്‍ദേശിച്ചത്. എന്നാല്‍ അത് പറ്റില്ലെന്നും മമ്മുക്ക തന്നെ ഇത് ചെയ്യണമെന്ന് നിര്‍ബന്ധിച്ചപ്പോഴും അദ്ദേഹം വഴങ്ങുകയായിരുന്നു.

    തെലുങ്ക് പഠിച്ചെടുത്തു

    തെലുങ്ക് പഠിച്ചെടുത്തു

    ഏത് സിനിമയില്‍ അഭിനയിക്കുകയാണെങ്കിലും ആ കഥാപാത്രത്തെ മാത്രമല്ല ഡബ്ബിംഗിലും തന്റെ ശബ്ദം വേണമെന്ന കാര്യത്തിലും മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ട്. തമിഴിലായാലും തെലുങ്കിലായാലും മറ്റൊരാളുടെ ശബ്ദം ഉപയോഗിക്കുന്നതിനോട് അദ്ദേഹത്തിന് താല്‍പര്യമില്ല. പല വാക്കുകളും മലയാളത്തില്‍ എഴുതിയാണ് അദ്ദേഹം പഠിച്ചെടുത്തതെന്നും സംവിധായകന്‍ സാക്ഷ്യപ്പെടുത്തുന്നു. മമ്മൂട്ടി മാത്രമല്ല ഇക്കാര്യത്തില്‍ ദുല്‍ഖറിന്റെ അഭിപ്രായവും സമാനമാണ്. മഹാനടിയില്‍ അഭിനയിക്കുന്നതിനിടയില്‍ തെലുങ്ക് പഠിക്കാനായി കഷ്ടപ്പെടുന്ന താരപുത്രന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

    കൂടുതലൊന്നും ചോദിക്കേണ്ടി വന്നില്ല

    കൂടുതലൊന്നും ചോദിക്കേണ്ടി വന്നില്ല

    ഒരിക്കല്‍പ്പോലും അദ്ദേഹത്തോട് അഭിനയം നന്നാക്കാനോ ചെയ്തതിനും അപ്പുറത്ത് കൂടുതല്‍ ചെയ്യുന്നതിനായി ചോദിക്കേണ്ടിയോ വന്നില്ലെന്നും സംവിധായകന്‍ കുറിച്ചിട്ടുണ്ട്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിച്ചാണ് മമ്മൂട്ടി മുന്നേറുന്നത്. പ്രമേയത്തിലെ വ്യത്യസ്തതയാണ് പലപ്പോഴും അദ്ദേഹത്തെ ആകര്‍ഷിക്കാറുള്ളത്. യാത്രയില്‍ വൈഎസ് ആറായി മാറുന്നതിന് മുന്‍പ് അദ്ദേഹം കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.

    ചിത്രീകരണം പൂര്‍ത്തിയായി

    ചിത്രീകരണം പൂര്‍ത്തിയായി

    യാത്രയെന്ന ബയോപ്പിക്കിനായി തെലുങ്ക് ജനത മാത്രമല്ല മലയാളികളും കാത്തിരിക്കുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പോസ്റ്ററും ടീസറുകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. തെലുങ്കിലേക്കുള്ള തന്റെ തിരിച്ചുവരവ് വെറുതെയാവില്ലെന്ന് അദ്ദേഹം ഓരോ തവണയും വ്യക്തമാക്കിയിരുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായെന്നുള്ള സന്തോഷ വാര്‍ത്തയും സംവിധായകന്‍ പങ്കുവെച്ചിട്ടുണ്ട്.

    റിലീസിന് തയ്യാറെടുക്കുന്നു

    റിലീസിന് തയ്യാറെടുക്കുന്നു

    ആന്ധ്രപ്രദേശിലെ എക്കാലത്തെയും മികച്ച മുഖ്യമന്ത്രിമാരിലൊരാളായ വൈഎസ് രാജശേഖര റെഡ്ഡിയെ സ്‌ക്രീനില്‍ അവതരിപ്പിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നുവെങ്കിലും മമ്മൂട്ടിക്ക് അനായാസമായി ആ കഥാപാത്രമായി മാറാന്‍ കഴിഞ്ഞുവെന്നുള്ളതാണ് പ്രധാന പ്രത്യേകത. അദ്ദേഹത്തിനല്ലാതെ മറ്റൊരാള്‍ക്കും ഈ കഥാപാത്രത്തെ ഇത്രയും ജീവസുറ്റതാക്കി ചെയ്യാനാവില്ലെന്നും അദ്ദേഹം പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ സംവിധായകന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

    പോസ്റ്റ് കാണാം

    സംവിധായകന്റെ കുറിപ്പ് കാണാം.

    English summary
    Mahi V Ragav praises Mammootty.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X