ബോക്‌സോഫീസിനെ കൊള്ളയടിച്ച് മമ്മൂട്ടിയുടെ പടയോട്ടം! യാത്ര ലേറ്റസ്റ്റ് കലക്ഷന്‍ പുറത്തുവിട്ടു! കാണൂ!

Recommended Video

100 കോടി ക്ലബില്‍ എത്തുമോ? | filmibeat Malayalam

കാത്തിരിപ്പിന് വിരാമമിട്ടാണ് യാത്ര തിയേറ്ററുകളിലേക്കെത്തിയത്. തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയ്ക്ക് റിലീസിന് ശേഷവും മികച്ച സ്വീകാര്യതയും പ്രതികരണവുമാണ് ലഭിക്കുന്നത്. ബയോപ്പിക് സിനിമയുമായാണ് ഇത്തവണ താരമെത്തിയത്. ആന്ധ്രപ്രേദശുകാരുടെ സ്വന്തം മുഖ്യമന്ത്രിയായ വൈഎസ് രാജശേഖര റെഡ്ഡിയായുള്ള അദ്ദേഹത്തിന്റെ പകര്‍ന്നാട്ടത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പേരന്‍പിന് പിന്നാലെയായാണ് ഈ ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. തമിഴകത്തുനിന്നും തെലുങ്കില്‍ നിന്നും മികച്ച പിന്തുണയാണ് മെഗാസ്റ്റാറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മെഗാസ്റ്റാറിന്റെ ആദ്യ 100 കോടി ചിത്രമായി യാത്ര മാറുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

തുടക്കത്തില്‍ അദ്ദേഹം ഈ സിനിമ സ്വീകരിച്ചിരുന്നില്ല. തിരക്കുകള്‍ക്കിടയില്‍ ഈ സിനിമ ഏറ്റെടുത്താന്‍ സമയത്തിന് പൂര്‍ത്തിയാക്കാനാവുമോയെന്ന ആശങ്കയായിരുന്നു താരത്തെ നയിച്ചത്. എന്നാല്‍ എത്ര കാലം വേണമെങ്കിലും കാത്തിരിക്കാമെന്നും മമ്മൂട്ടിക്കല്ലാതെ മറ്റൊരാള്‍ക്കും ഈ കഥാപാത്രത്തെ പൂര്‍ണ്ണതയോടെ അവതരിപ്പിക്കാനാവില്ലെന്നുമായിരുന്നു മഹി വി രാഘവ് പറഞ്ഞത്. മെഗാസ്റ്റാറിന്റെ ഭാവപ്പകര്‍ച്ചയ്ക്ക് മുന്നില്‍ തെലുങ്ക് ജനത ഒന്നടങ്കം തലകുനിച്ചിരിക്കുകയാണ് ഇപ്പോള്‍. രാജണ്ണയെയാണ് കണ്ടതെന്നായിരുന്നു അവര്‍ പറഞ്ഞത്. നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമയുടെ ലേറ്റസ്റ്റ് കലക്ഷനെക്കുറിച്ച് കൂടുതലറിയാനായി തുടര്‍ന്നുവായിക്കൂ.

ഗംഭീര പ്രകടനം

ഗംഭീര പ്രകടനം

മമ്മൂട്ടിയുടെ സിനിമകള്‍ക്ക് എന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലേക്കും എത്തിയപ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫെബ്രുവരി 8നായിരുന്നു സിനിമ റിലീസ് ചെയ്തത്. പേരന്‍പിന് പിന്നാലെയായെത്തിയ യാത്ര കലക്ഷനിലും ഏറെ മുന്നിലാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ആദ്യദിനത്തില്‍ 3 കോടി കലക്ഷനായിരുന്നു സിനിമയ്ക്ക് ആന്ധ്രയില്‍ നിന്നും ലഭിച്ചത്.

അഞ്ചാം ദിനത്തിലേക്കെത്തിയപ്പോള്‍

അഞ്ചാം ദിനത്തിലേക്കെത്തിയപ്പോള്‍

അഞ്ചാം ദിനം പിന്നിടുന്നതിനിടയില്‍ ആന്ധപ്രദേശിലെ ബോക്‌സോഫീസില്‍ നിന്നും സിനിമ 6 കോടി നേട്ടം കൈവരിച്ചുവെന്നുള്ള സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ബോക്‌സോഫീസില്‍ മമ്മൂട്ടിയുടെ പടയോട്ടമാണ് ഇപ്പോള്‍. 6.5 കോടിയിലധികം രൂപയാണ് സിനിമയ്ക്ക് അഞ്ചാം ദിനത്തില്‍ ലഭിച്ചിച്ചിട്ടുള്ളത്. മെഗാസ്റ്റാറിന്‍െ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച വിജയമായി ഈ സിനിമ മാറിയേക്കുമെന്ന വിലയിരുത്തലിനെ ശരിവെക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ കുതിപ്പ്.

കൊമേഴ്‌സ്യല്‍ ചിത്രമല്ല

കൊമേഴ്‌സ്യല്‍ ചിത്രമല്ല

ബയോപ്പിക് ചിത്രവുമായാണ് മഹി വി രാഘവും സംഘവുമെത്തിയത്. എന്ന് മാത്രവുമല്ല മമ്മൂട്ടി എന്ന താരം തെലുങ്ക് ജനതയ്ക്ക് അത്ര സുപരിചിതനല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹം തെലുങ്കില്‍ അഭിനയിച്ചത്. ഇടവേള അവസാനിപ്പിച്ചെത്തിയ താരത്തിന് ലഭിക്കുന്ന സ്വീകാര്യതയില്‍ തെലുങ്കരും അമ്പരന്നിരിക്കുകയാണ്.

 പ്രീ ബിസിനസ്സിലൂടെ

പ്രീ ബിസിനസ്സിലൂടെ

പ്രീ ബിസിനസ്സിലൂടെ കോടികള്‍ സ്വന്തമാക്കിയാണ് യാത്രയുടെ കുതിപ്പ്. മുതല്‍മുടക്കിന്റെ ഇരട്ടിയും സ്വന്തമാക്കിയായിരിക്കും സിനിമ കുതിക്കുന്നതെന്ന് നേരത്തെ തന്നെ ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിച്ചിരുന്നു. യാത്രയെ സംബന്ധിച്ചിടത്തോളും സുഖകരമായി ഈ ലക്ഷ്യത്തിലേക്കെത്താനാവുമെന്നായിരുന്നു വിലയിരുത്തലുകള്‍. വേള്‍ഡ് വൈഡ് കലക്ഷനില്‍ നിന്നായി 14 കോടി കൂടി നേടിയാല്‍ ഈ ലക്ഷ്യവും ചിത്രം നേടും.

പുതിയ റിലീസുകളെത്തുന്നു

പുതിയ റിലീസുകളെത്തുന്നു

വൈഎസ്ആറായുള്ള മമ്മൂട്ടിയുടെ ഭാവപ്പകര്‍ച്ചയ്ക്കാണ് നിറഞ്ഞ കൈയ്യടി ലഭിച്ചുകൊണ്ടിരിക്കുന്നത്. പല രംഗങ്ങളിലും തങ്ങള്‍ വികാരധീനരായിപ്പോയെന്നായിരുന്നു തെലുങ്ക് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. കര്‍ഷകരുമായുള്ള അദ്ദേഹത്തിന്‍രെ ഇടപെടലുകളെയൊക്കെ മമ്മൂട്ടി അതേ പോലെ പകര്‍ത്തിയിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. കാര്‍ത്തി നായകനായെത്തുന്ന ദേവ് ഫെബ്രുവരി 14 ന് തിയേറ്ററുകളിലേക്കെത്തുകയാണ്. തെലുങ്ക് സിനിമാലോകത്ത് നിന്നും മികച്ച പിന്തുണയാണ് കാര്‍ത്തിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഗംഭീര സ്വീകരണം

ഗംഭീര സ്വീകരണം

റിലീസ് ചെയ്തയിടങ്ങളില്‍ നിന്നെല്ലാം സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുഎഇ, യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയവിടങ്ങളില്‍ നിന്നും ഗംഭീര സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയര്‍ തന്നെ യാത്ര മാറ്റി മറിച്ചേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലും നേരത്തെയുണ്ടായിരുന്നു. ഇതുവരെയുള്ള മമ്മൂട്ടി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗംഭീര പിന്തുണയാണ് യാത്രയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

100 കോടി ക്ലബില്‍ എത്തുമോ?

100 കോടി ക്ലബില്‍ എത്തുമോ?

മമ്മൂട്ടിയുടെ ആദ്യ 100 കോടി ചിത്രമായി യാത്ര മാറുമെന്നാണ് ആരാധകര്‍ വാദിക്കുന്നത്. 100 കോടി ക്ലബിലേക്കുള്ള കുതിപ്പിലാണ് ചിത്രമെന്നാണ് വിലയിരുത്തല്‍. നിലവിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ വളരെ അനായാസമായി മമ്മൂട്ടിക്ക് ഈ നേട്ടം കൈവരിക്കാനാവുമെന്നാണ് വിലയിരുത്തല്‍. സിനിമ കാണുന്നവരെല്ലാം ഗംഭീര അഭിപ്രായമാണ് നല്‍കുന്നത്. മൗത്ത് പബ്ലിസിറ്റിയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ സിനിമ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X