twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്ത്യയിലെങ്ങും മമ്മൂക്കാ തരംഗം, തെലുങ്ക് സിനിമയും മെഗാസ്റ്റാറിന്റെ പിറന്നാളിന് ആശംസയുമായെത്തി!

    |

    ഇത്തവണത്തെ മമ്മൂട്ടിയുടെ പിറന്നാളിന് എന്തെങ്കിലും സര്‍പ്രൈസ് ഉണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ഇതുവരെ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. അതേ സമയം തെലുങ്ക് സിനിമയായ യാത്രയില്‍ നിന്നും മമ്മൂട്ടിയ്ക്ക് ജന്മദിന ആശംസകളുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയിരിക്കുകയാണ്. യാത്രയില്‍ മമ്മൂട്ടിയുടെ വ്യത്യസ്ത പോസ്റ്ററാണ് പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ചിരിക്കുന്നത്.

     പിറന്നാള്‍ ദിനത്തിലെ മമ്മൂക്കയുടെ സ്‌നേഹ സമ്മാനം ഇതായിരുന്നോ? ആ ചോദ്യം ആരാധകരെ തോല്‍പ്പിച്ച് കളഞ്ഞു പിറന്നാള്‍ ദിനത്തിലെ മമ്മൂക്കയുടെ സ്‌നേഹ സമ്മാനം ഇതായിരുന്നോ? ആ ചോദ്യം ആരാധകരെ തോല്‍പ്പിച്ച് കളഞ്ഞു

    ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥ പറയുന്ന സിനിമയില്‍ മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. പുറത്ത് വന്ന പോസ്റ്ററില്‍ വൈഎസ്ആര്‍ റെഡ്ഡിയായി മാറിയ മമ്മൂട്ടിയുടെ ചിത്രമാണുള്ളത്. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന സിനിമ അടുത്ത വര്‍ഷമായിരിക്കും റിലീസ് ചെയ്യുന്നത്.

    mammootty-s-birthday

    സിനിമയില്‍ നിന്നും ഇതുവരെ പുറത്ത് വന്ന പോസ്റ്ററുകളും ടീസറുകളും ആരാധകരെയും സിനിമാപ്രേമികളെയും അത്ഭുതപ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ രണ്ടിന് സമര ശങ്കം എന്ന ലിറിക്കല്‍ വീഡിയോയും റിലീസ് ചെയ്തിരുന്നു. തെലുങ്ക് സിനിമയില്‍ വിസ്മയം തീര്‍ക്കാന്‍ മലയാളത്തിന്റെ മെഗാസ്റ്റാറിന് കഴിയുമെന്ന സൂചനകളെല്ലാം ഇതില്‍ നിന്നും ലഭിച്ചിരുന്നു.

    Recommended Video

    മമ്മൂക്കയ്ക്ക് സർപ്രൈസ് നൽകി യാത്ര ടീം | filmibeat Malayalam

    വാപ്പച്ചിയെ ചങ്ങാതിയാക്കി ദുല്‍ഖര്‍ സല്‍മാന്‍! ഈ ഫോട്ടോ കണ്ടാല്‍ എല്ലാവരും അങ്ങനെ തന്നെ പറയുകയുള്ളുവാപ്പച്ചിയെ ചങ്ങാതിയാക്കി ദുല്‍ഖര്‍ സല്‍മാന്‍! ഈ ഫോട്ടോ കണ്ടാല്‍ എല്ലാവരും അങ്ങനെ തന്നെ പറയുകയുള്ളു

    2019 ജനുവരിയില്‍ യാത്ര തിയറ്ററുകളിലേക്ക് എത്തുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രത്തിന് 30 കോടി രൂപയാണ് മുതല്‍ മുടക്ക്. 70 എംഎം പിക്ചേഴ്സിന്റെ ബാനറില്‍ വിജയ് ചില്ല, സാക്ഷി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

    English summary
    Yatra team released new poster for Mammootty's birthday
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X