പുകവലി, മദ്യപാനം, ഗ്ലാമര്‍ പോസ്... 2018 ല്‍ വിവാദമായ അമല പോളിന്റെ 4 ഫോട്ടോകള്‍ ഇതാ..
വിവാദങ്ങളെ കുറിച്ചും വിമര്‍ശനങ്ങളെ കുറിച്ചും അമല പോള്‍ ഇപ്പോള്‍ ചിന്തിയ്ക്കുന്നതേയില്ല. പറയുന്നവര്‍ക്ക് എന്തും പറയാം. അതിന്റെ എല്ലാ പരിതികളും അമല കടന്നിരിയ്ക്കുന്നു. അമല പോള്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ തന്നെ അതിന് ഉദാഹരണമാണ്.
ഗ്ലാമര്‍ വേഷവിധാനത്തിന്റെ പേരില്‍ ഒത്തിരി വിമര്‍ശിക്കപ്പെട്ട നടിയാണ് അമല പോള്‍. എന്നാല്‍ 2018 ല്‍ അമല വിമര്‍ശിക്കപ്പെട്ടത് വേഷത്തിന്റെ പേരില്‍ മാത്രമല്ല, ശീലങ്ങളുടെ പേരില്‍ കൂടെയായിരുന്നു. ചില ചിത്രങ്ങളിലൂടെ അമല തന്റെ മാറിയ ശീലങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു. അത് വിവാദമായി. അങ്ങനെ വിവാദമായ നാല് ചിത്രങ്ങളിതാ..

മദ്യപാനം
അമല പോള്‍ തന്നെ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇവയെല്ലാം. ഒരിനം സ്പാനിഷ് മദ്യമാണ് അമല പോളിന്റെ കൈയ്യിലുള്ളത്

പോസ്റ്റര്‍ വിവാദം
ആദൈ എന്ന ചിത്രത്തിന്റെ പോസ്റ്ററാണിത്. വെള്ളത്തുണികൊണ്ട് ശരീരം മറച്ച അമല പോളിന്റെ പോസ്റ്റര്‍ ഏറെ വിവാദമായിരുന്നു

പുകവലി
അമല തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിത്. ബ്ലാക്ക് ആന്റ് വൈറ്റ് കളറില്‍ പുക ഊതി വലിച്ച് വിടുന്ന ഈ ഫോട്ടോയും അമലയുടെ 2018 ന്റെ ധീരതയായിരുന്നു.

ലുങ്കിലും കള്ളും
അമല ലുങ്കി ഉടുത്ത് കള്ളും കൈയ്യില്‍ പിടിച്ചു നില്‍ക്കുന്ന ഈ ഫോട്ടോയും ഈ വര്‍ഷം വിവാദമായിരുന്നു. ഇത് മാത്രമല്ല. പരിതി കടന്ന വേറെയും കുറേ ഗ്ലാമര്‍ ചിത്രങ്ങളും അമല സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.


Click it and Unblock the Notifications











