താരങ്ങളുടെ പ്രതിഫലവും കൂടുതല്‍, മലയാള സിനിമയ്ക്ക് ഈ വര്‍ഷം നഷ്ടം 700 കോടിയോളമെന്ന് നിര്‍മാതാക്കള്‍

ബിഗ് ബജറ്റിൽ ഒരുക്കിയതും അല്ലാതെയും പ്രതീക്ഷകൾ ഉണർത്തി നിരവധി സിനിമകളാണ് തിയേറ്ററുകളിലേക്ക് ഈ വർഷം റിലീസ് ചെയ്തത്. എന്നാൽ മലയാള സിനിമയ്ക്ക് ഏറ്റവും വലിയ നഷ്ടങ്ങൾ ഉണ്ടാക്കിയ വർഷമാണ് ഇതെന്ന് പറയുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.

തിയേറ്ററുകളിലും അല്ലാതെയും സാമ്പത്തിക ലാഭമുണ്ടാക്കിയത് വെറും 26 സിനിമകൾ മാത്രമാണെന്നും 700 കോടിയോളം രൂപയുടെ നഷ്ടമാണ് ഇത്തവണ ഉണ്ടായതെന്നും സംഘടന പുറത്തുവിട്ട പ്രസ്താവനയിൽ വെളിപ്പെടുത്തി. ഇതിന് പ്രധാനമായ കാരണമെന്താണെന്നും താരങ്ങൾ സൂചിപ്പിച്ചിരിക്കുകയാണ്...

moveis-

കുറിപ്പിൻ്റെ പൂർണരൂപമിങ്ങനെ...

'2024 ജനുവരി മുതല്‍ ഡിസംബര്‍ വരെ തിയേറ്ററുകളില്‍ ആകെ 199 പുതിയ ചിത്രങ്ങളും 5 പഴയകാല ചലച്ചിത്രങ്ങള്‍ റീമാസ്റ്റര്‍ ചെയ്തും റിലീസ് ചെയ്യുകയുണ്ടായി. 24 വര്‍ഷത്തിന്‌ശേഷം റിലീസ് ചെയ്ത ദേവദൂതന്‍ എന്ന ചിലച്ചിത്രത്തിന് സാമാന്യം മെച്ചപ്പെട്ട കളക്ഷന്‍ തിയേറ്ററുകളില്‍ നിന്നും ലഭിച്ചു.

മലയാള സിനിമയ്ക്ക് ലോക സിനിമാ ഭൂപടത്തില്‍ പേരും പ്രശസ്തിയും നേടിത്തന്ന ഒരു വര്‍ഷത്തില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ സൂപ്പര്‍ഹിറ്റ്, ഹിറ്റ്, ആവറേജ് ഹിറ്റ് എന്നീ നിലകളില്‍ പ്രകടനം കാഴ്ചവെച്ച 26 ഓളം ചിത്രങ്ങളാണ് ഉണ്ടായത്. ബാക്കിയുള്ളവ തിയേറ്ററുകളില്‍ ഒരു ചലനവും സൃഷ്ടിക്കാതെ കടന്ന് പോയ സാഹചര്യവും ഉണ്ടായി.

ഉദ്ദേശം ആയിരം കോടി രൂപ മുതല്‍ മുടക്കില്‍ ഇറങ്ങിയ 199 മലയാള ചലച്ചിത്രങ്ങളില്‍ നിന്ന് കേവലം 26 ചിത്രങ്ങളില്‍ നിന്ന് മാത്രം 300-350 കോടി രൂപ ലാഭം ഉണ്ടായെങ്കിലും ബാക്കി ഉള്ള ചിത്രങ്ങളില്‍ നിന്ന് 650 - 700 കോടി രൂപ വ്യവസായത്തിന് നഷ്ടം ഉണ്ടാകാന്‍ ഇടയായി. അതായത് 2024ലെ മലയാള സിനിമാ വ്യവസായത്തിന്റെ നഷ്ടം ഏകദേശം 700 കോടിയോളം.

moveis

തീയേറ്റര്‍ വരുമാനത്തിന് പുറമെ ലഭിക്കേണ്ട ഇതര വരുമാനങ്ങള്‍ അടഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ സിനിമയുടെ നിര്‍മ്മാണ ചിലവ് സൂക്ഷ്മമായി പരിശോധിച്ച് കുറവ് ചെയ്യേണ്ട സാഹചര്യമാണ് നിര്‍മ്മാതാക്കളുടെ മുന്നിലുള്ളത്. അഭിനേതാക്കളുടെ പ്രതിഫലയിനത്തില്‍ ഗണ്ണ്യമായ വര്‍ദ്ധനവ് ഉണ്ടാകുന്നത് നിയന്ത്രിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിക്കാതെ വരുന്നതും ഈ വിഷയം മനസിലാക്കി പൂര്‍ണമായും അഭിനേതാക്കള്‍ സഹകരിക്കാത്തതുമാണ് വ്യവസായം അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി.

2023 നു ശേഷം 2024 ലും 200 ചിത്രങ്ങളോളം തീയേറ്റര്‍ റിലീസ് ചെയ്യുന്ന സാഹചര്യം ഉണ്ടായെങ്കിലും കണക്കുകള്‍ പ്രകാരം നഷ്ടക്കണക്കുകള്‍ ആവര്‍ത്തിക്കുകയാണ്. എണ്ണത്തിലല്ല മറിച്ച് മികച്ച ഉള്ളടക്കവും അവതരണവുമുള്ള ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് താത്പര്യം എന്ന് തെളിയിക്കുന്ന ഒരു വര്‍ഷമായിരുന്നു 2024 എന്ന് തെളിയിക്കുന്ന ഒരു വര്‍ഷം കൂടി കടന്ന് പോവുകയാണ്.

തുടര്‍ന്ന് വരാനിരിക്കുന്ന വര്‍ഷത്തില്‍ കൂടുതല്‍ സാമ്പത്തിക അച്ചടക്കവും, നേട്ടവും വ്യവസായത്തിന് ലാഭം ഉണ്ടാകുന്ന സാഹചര്യവും ഉണ്ടാവണം. അതിനായി, ഈ വ്യവസായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏവരും പൂര്‍ണ്ണമായും നിര്‍മ്മാതാക്കളോടു സഹകരിച്ച് മുന്‍പോട്ടു പോകണമെന്നുമാണ്', നിര്‍മാതാക്കളുടെ സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെടുന്നത്.

Read more about: Year Ender 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X