നവാഗതര്‍ കഥ പറയുമ്പോള്‍

By Staff

മുഖ്യധാരാ സിനിമയിലും സമാന്തര സിനിമയിലും നവാഗതരുടെ ശ്രദ്ധേയമായ കടന്നുവരവ് 2007ല്‍ കണ്ടു. പുതിയ വാഗ്ദാനങ്ങളാണ് തങ്ങളെന്ന് അവരില്‍ ചിലര്‍ തെളിയിക്കുകയും ചെയ്തു.

സൂപ്പര്‍ഹിറ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രം കഥ പറയുമ്പോള്‍ സംവിധാനം ചെയ്തത് നവാഗതനായ എം.മോഹനനാണ്. ചിത്രത്തിന് തിരക്കഥയെഴുതിയ ശ്രീനിവാസന്റെ ഭാര്യസഹോദരനായ എം.മോഹനന്‍ ഏറെ കാലം സത്യന്‍ അന്തിക്കാടിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചതിന്റെ അനുഭവ പരിചയവുമാണ് സ്വതന്ത്ര സംവിധായകന്റെ വേഷമണിഞ്ഞത്. ആദ്യചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കാനായതോടെ മോഹനന്‍ തന്റെ തുടക്കം ഗംഭീരമാക്കി.

സംവിധാന രംഗത്തേക്കു കടന്നുവരുന്ന പുത്തന്‍ വാഗ്ദാനങ്ങളെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. ലാല്‍ ജോസിന്റെയും ബ്ലെസ്സിയുടെയും അന്‍വര്‍ റഷീദിന്റെയും ആദ്യസിനിമകളില്‍ നായകനായ മമ്മൂട്ടി 2007ല്‍ മറ്റൊരു നവാഗത സംവിധായകന്റെ ചിത്രത്തില്‍ കൂടി അഭിനയിച്ചു. മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രമായ ബിഗ് ബി സംവിധാനം ചെയ്തത് നവാഗതനായ അമല്‍ നീരദാണ്. ഛായാഗ്രാഹകനായ അമല്‍ നീരദ് ഹിന്ദിയില്‍ രാംഗോപാല്‍ വര്‍മ നിര്‍മിച്ച ഏതാനും ചിത്രങ്ങള്‍ക്കും മമ്മൂട്ടി ചിത്രം ബ്ലാക്കിനും ഛായാഗ്രഹണം ചെയ്തിട്ടുണ്ട്. ആദ്യചിത്രം ശരാശരി വിജയത്തിലെത്തിക്കാന്‍ അമല്‍ നീരദിന് കഴിഞ്ഞു.

ദിലീപ് നായകനായ സ്പീഡ് ട്രാക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്തത് നവാഗതനായ ജയസൂര്യയാണ്. സുരേഷ് ഗോപിയെ നായകനാക്കി ഡിറ്റക്ടീവ് എന്ന ചിത്രത്തിലൂടെ ജിത്തു ജോസഫ് എന്ന യുവാവും സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചു.

ബിപിന്‍ പ്രഭാകര്‍ (കാക്കി), എസ്. പി. മഹേഷ് (ചങ്ങാതിപ്പൂച്ച), ഉദയ് അനന്തന്‍ (പ്രണയകാലം), ബാബു തിരുവല്ല (തനിയെ), മധു കൈതപ്രം (ഏകാന്തം), അവിര റബേക്ക (തകരച്ചെണ്ട) എന്നിവരും 2007ല്‍ സംവിധാനരംഗത്തേക്കു കടന്നുവന്നവരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X