»   » കോപ്പിയടി തുറന്നു സമ്മതിച്ച് സംവിധായകന്‍ എസ്.എസ് രാജമൗലി

കോപ്പിയടി തുറന്നു സമ്മതിച്ച് സംവിധായകന്‍ എസ്.എസ് രാജമൗലി

Posted By:
Subscribe to Filmibeat Malayalam

ഒടുവില്‍ സംവിധായകന്‍ എസ്എസ് രാജമൗലി താന്‍ കോപ്പിയടിക്കാറുണ്ടെന്ന് തുറന്നു സമ്മതിച്ചു. പരീക്ഷയ്ക്ക് കോപ്പിയടിക്കുന്ന കാര്യമല്ല സംവിധായകന്‍ പറഞ്ഞത്. ഹോളിവുഡ് ചിത്രങ്ങളിള്‍ കോപ്പിയടിക്കാറുണ്ടോയെന്ന ചോദ്യത്തിനാണ് സംവിധായകന്‍ ഉത്തരം പറഞ്ഞിരിക്കുന്നത്.

ബോക്‌സോഫീസ് ചരിത്രത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് മുന്നേറുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്കെതിരെ പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ബാഹുബലിയിലെ പല രംഗങ്ങളും ഹോളിവുഡ് ചിത്രങ്ങളില്‍ നിന്നും കോപ്പിയടിച്ചെന്നുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇതിനോടൊന്നും രാജമൗലി പ്രതികരിച്ചില്ല.

bahubali

ഒടുവില്‍ സംവിധായകന്‍ പറഞ്ഞു, താന്‍ കോപ്പിയടിക്കാറുണ്ട്. ചെന്നൈ ഐഐടിയില്‍ നടന്ന ചടങ്ങിനിടെ ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിനാണ് അദ്ദേഹം ഉത്തരം നല്‍കിയത്. കല അനുകരിക്കാനുള്ളതാണ്, എന്നാല്‍, അതു നമ്മുടേതായ രീതിയില്‍ മാറ്റിമറിക്കണം. അത്രമാത്രമേ താന്‍ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

മറ്റു പല ചിത്രങ്ങളിലും കാണുന്ന രംഗങ്ങളും പശ്ചാത്തലവും മാറ്റി വേറെയൊരു രീതിയില്‍ അവതരിപ്പിക്കുന്നതില്‍ എന്താണ് തെറ്റുള്ളത്. അതിനു കോപ്പിയടി എന്നു പറയാന്‍ പറ്റുമോ..? എങ്ങനെ വ്യത്യസ്തമായി അവതരിപ്പിക്കാം, എന്നതിലാണ് കഴിവെന്നും രാജമൗലി പറഞ്ഞു.

English summary
Yes, I copy from Hollywood movies. It's obvious and most of you know that,' said ace filmmaker SS Rajamouli

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam