സുരാജ് പറഞ്ഞത് സത്യം,ഞാന്‍ സെലക്ടീവായി:സലീംകുമാര്‍
ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിന് ശേഷം സലീം കുമാറിനെ വെള്ളിത്തിരയില്‍ അധികം കാണാതായപ്പോള്‍ പലരും പലതും പറഞ്ഞ് പരത്തി. സലീം കുമാറിന് ജാഡയാണ്, അതുകൊണ്ട് അവസരങ്ങള്‍ കുറഞ്ഞു, ഗോസിപ്പുവീരന്മാര്‍ അവരുടെ തരത്തിനും തക്കത്തിനുമനുസരിച്ച് ഇത്തരം കഥകള്‍ മെനഞ്ഞുകൊണ്ടേയിരുന്നു.
വര്‍ഷം ഒന്ന് രണ്ട് കഴിഞ്ഞപ്പോള്‍ ആ പറച്ചില്‍ അവിടെ നിര്‍ത്തിയതായിരുന്നു. എന്നാല്‍ വീണ്ടും മലയാള സിനിമയിലെ ഹാസ്യതാരങ്ങളില്‍ ഒരാള്‍ക്കുകൂടെ മികച്ച നടനുള്ള ദേശീയപുരസ്‌കാരം ലഭിച്ചപ്പോള്‍ സലീം കുമാറിന്റെ ജാഡയെ പറ്റി വീണ്ടും സംസാരമായി. സുരാജിനോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, അവാഡിന് ശേഷം സലീമിക്ക സലക്ടീവായതുകൊണ്ടാണ് സിനിമ കുറഞ്ഞതെന്ന്.

ഈ പറഞ്ഞതിനെ സലീം കുമാര്‍ അംഗീകരിക്കുന്നു. സുരാജ് പറഞ്ഞത് സത്യമാണ്. ഞാന്‍ സെലക്ടീവായി എന്ന് പറഞ്ഞാല്‍ തെറ്റില്ല. പുരസ്‌കാരം ലഭിച്ചതിന് ശേഷം ഞാന്‍ ശ്രദ്ധിച്ചേ സിനിമകള്‍ തിരഞ്ഞെടുക്കാറുള്ളൂ. അതുകൊണ്ടാണ് അവസരങ്ങള്‍ കുറഞ്ഞത്- സലീം കുമാര്‍ വ്യക്തമാക്കി.
എനിക്ക് ഇപ്പോള്‍ കിട്ടുന്ന ഹാസ്യ വേഷങ്ങളായാലും സീരിയസ് വേഷങ്ങളായാലും മുമ്പ് ചെയ്തതിനോട് സാമ്യമുള്ളതാണെങ്കില്‍ ഞാന്‍ സ്വീകരിക്കാറില്ല. അല്പം വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ആദാമിന്റെ മകന്‍ അബുവിലെ പോലെ മറ്റൊരു കഥാപാത്രവുമായി ഞാന്‍ വീണ്ടും വന്നാല്‍ പ്രേക്ഷകര്‍ക്ക് ബോറടിക്കില്ലേ എന്ന് സലീം കുമാര്‍ ചോദിക്കുന്നു.


Click it and Unblock the Notifications