അയ്യപ്പനെ ഉറക്കാൻ ഹരിവരാസനം പാടിയിരുന്നത് ഇവർ!!'ആ' ഹരിവരാസനം യേശുദാസിന്റേതല്ല...

യേശുദാസിനെ കൂടാതെ മറ്റു ചിലരും അയ്യപ്പന് വേണ്ടി സന്നിധാനത്ത് ഹരിവരാസനം പാടറുണ്ടത്രേ

സന്നിധാനം പോലെ ജനങ്ങൾക്ക് പ്രിയപ്പെട്ടതാണ് ഹരിവരാസനം ഗാനവും. കണ്ണടച്ച് ഒരു നിമിഷം ഈ പാട്ട് കേട്ടാൽ മനസ്സ് നിമിഷങ്ങൾ കൊണ്ട് അയ്യപ്പൻ സന്നിധിയിൽ എത്തും. അത്രയധികം ജനങ്ങളുടെ മനസിനെ സ്വാധീനിക്കാൻ ഹരിവരാസവത്തിന് കഴിഞ്ഞിട്ടുണ്ട്. അയ്യപ്പ സ്വാമിയുടെ ഉറക്കു പാട്ടാണ് ഹരിവരാസനം. വർഷങ്ങളായി യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് അയ്യപ്പൻ ഉറങ്ങുന്നത്. ഇത് ഭക്തി സാന്ദ്രമായ മൂഹൂർത്തിൽ പങ്കുചേരാനായി നിരവധി ഭക്തരാണ് സന്നിധാനത്ത് എത്തുന്നത്.

എന്നാൽ യേശുദാസിനെ കൂടാതെ മറ്റു ചിലരും അയ്യപ്പന് വേണ്ടി സന്നിധാനത്ത് ഹരിവരാസനം പാടറുണ്ടത്രേ. അയ്യനെ ഉറക്കുന്നതിനു വേണ്ടി തന്നെയാണിതും. കൊല്ലങ്ങളായി പിന്തുടർന്നു വന്നിരുന്ന ഒരു ആചാരമാണിത് . മനോരമ ഓൺലൈനാണ് ഇതുസംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

  ആദ്യം അയ്യപ്പന് വേണ്ടി ഹരിവരാസനം പാടുന്നത് ഇവർ

ആദ്യം അയ്യപ്പന് വേണ്ടി ഹരിവരാസനം പാടുന്നത് ഇവർ

നമ്മുടെ തലമുറ കണ്ടും കേട്ടും വരുന്നത് ഗാനഗന്ധർവ്വൻ യോശുദാസിന്റെ ഹരിവരാസനമാണ്. ദാസേട്ടന്റെ പാട്ട് കേട്ടാണ് അയ്യൻ നിദ്രയിലേയ്ക്ക് കടക്കുന്നത്. എന്നൽ ദാസേട്ടനെ കൂടാതെ മറ്റു ചിലരും സന്നിധാനത്തിൽ അയ്യപ്പന് ഉറങ്ങാൻ വേണ്ടി ഹരിവരാസനം പാടാറുണ്ടത്രേ. ക്ഷേത്രത്തിലെ ശാന്തിക്കാരം, സോപാനത്തിലുളളവരുമാണ് അയ്യപ്പനായി നിത്യവും ഈ ഹരിവരാസനം പാടാറുളളത്.

 കാലങ്ങളായുള്ള ആചാരം

കാലങ്ങളായുള്ള ആചാരം

യോശുദാസിന്റെ ഹരിവരാസനം വരുന്നതിനു മുൻപ് ഇവരുടെ പാട്ട് കേട്ടിട്ടാണത്രേ ഭഗവൻ ഉറങ്ങുന്നത്. ശ്രീകോവിലിനുള്ളിലെ ഓരോ വിളക്കുകൾ അണച്ച് നട അടക്കുമ്പോഴണ് ഹരിവരാസനം ആലപിക്കാറുള്ളത്. കൊല്ലങ്ങൾ പഴക്കുമുള്ള ഒരു ആചാരമാണിത്. ഇപ്പോഴും മുറ തെറ്റാതെ ഇത് തുടർന്നു പോകുന്നുമുണ്ട്.

  യേശുദാസിന്റെ പാട്ട് അത്താഴ പൂജയ്ക്ക് ശേഷം

യേശുദാസിന്റെ പാട്ട് അത്താഴ പൂജയ്ക്ക് ശേഷം

ഹരിവരാസനം റിക്കോർഡ് ചെയ്യണമെന്ന് തീരുമാനിച്ചപ്പോൾ ആരും ഇതു പാടും ൺഎന്നതിനെ കുറിച്ചുളള ചർച്ച അവിടെ ഉയർന്നു വന്നിരുന്നു. സോപാനത്തിൽ ആലപിക്കുന്ന ഹരിവരാസനം മൈക്കിലൂടെ കേൾപ്പിച്ചാൽ പേരെ എന്നുളള അഭിപ്രായം അന്നു വന്നിരുന്നു. കൂടാതെ സ്വാമി അയ്യപ്പൻ സിനിമയിൽ യേശുദാസ് ആലപിച്ച ഹരിവരാസനം അത്താഴ പൂജയ്ക്ക് ശേഷം കേൾപ്പിക്കാമെന്നും അന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ പിന്നീട് ഇങ്ങോട്ട് ദാസേട്ടൻ ഹരിവാരാസനം കേട്ടാണ് ശബരിഗിരിയും അയ്യപ്പ സ്വാമിയും ശയിക്കുന്നത്.

സ്വാമി അയ്യപ്പൻ

സ്വാമി അയ്യപ്പൻ

1975 ൽ പുറത്തിറങ്ങിയ ചിത്രമാണ് സ്വാമി അയ്യപ്പൻ. നീല പ്രൊഡക്ഷന്റെ ബാനറിൽ പി സുബ്രഹ്മണി സവിധാനെ ചെയ്ത ചിത്രമായിരുന്നു ഇത്. സുബ്രഹ്മണി തന്നെയാണ് സിനിമ നിർമ്മിച്ചതും. ചിത്രത്തിന് 1975 ൽ കേരള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചിരുന്നു. മികച്ച ബാലതരം, മികച്ച വരികൾ എന്നീ അവാർഡുകളും ചിത്രത്തെ തേടിയെത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X