ഇളയരാജയോടുളള പ്രേക്ഷകരുടെ വിയോജിപ്പ് ആ ഒറ്റ ഗാനത്തിലൂടെ യേശുദാസ് മാറ്റി!! വീഡിയോ വൈറലാകുന്നു

കഴിഞ്ഞ കുറച്ചു നാളുകളായി സംഗീത സംവിധായകൻ ഇളയരാജ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. താൻ സൃഷ്ടിച്ച സംഗീതം തന്റെ മാത്രം അവകാശമാണെന്നും അത് തന്റെ അനുവാദം കൂടാതെ ഉപയോഗിക്കരുതെന്നുളള ഇളയരാജയുടെ നിലപാട് വൻ വിവാദത്തിന് വഴിവെച്ചിരുന്നു. ഇത് ഇന്ത്യൻ സംഗീത ലോകത്ത് തന്നെ വലിയ ചർച്ച വിഷയമായിരുന്നു. ഇളയരാജയുടെ നിവപാടിൽ പ്രതിഷേധം രേഖപ്പെടുത്തി പ്രമുഖർ തന്നെ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിത ഇളയരാജ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. തന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിയിൽ സുരക്ഷ ഉദ്യോഗസ്ഥനോട് ക്ഷുഭിതനായ ഇളയരാജയുടെ പെരുമാറ്റം പ്രേക്ഷകരെ ചൊടിപ്പിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ നിന്ന് രൂക്ഷമായ വിമർശനമാണ് ഇളയരാജയ്ക്ക് നേരെ ഉയരുന്നത്. ഇളയരാജയ്ക്ക് നേരെ വിമർശനം ഉയരുമ്പോൾ ചടങ്ങിലെ മറ്റൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

  വൻ രോഷം

വൻ രോഷം

സംഗീത പ്രേമികൾക്ക് ഒരുപിടി മികച്ച പാട്ടുകൾ സൃഷ്ടിച്ച സംഗീതഞ്ജനാണ് ഇളയരാജ. ഇന്നും ഇളയരാജയുടെ പഴയ പാട്ടുകളും സൂപ്പർ ഹിറ്റുകളാണ്. പാട്ടിനോടുളള അതേ സ്നേഹവും ബഹുമാനവും ഇളയരാജയ്ക്കും പ്രേക്ഷകർ നൽകിയിരുന്നു. എന്നാൽ സുരക്ഷ ജീവനക്കാരനോടുളള ഇളയരാജയുടെ പെരുമാറ്റം വൻ പ്രേക്ഷക രേക്ഷമാണ് ഉയർത്തുന്നത്. തങ്ങളോടുള്ള വ്യക്തിപരമായ ഇഷ്ടം കുറയുന്നു എന്നാണ് സംഭവത്തിൽ പ്രേക്ഷകർ പറയുന്നത്. ഇളയരാജയോട് പ്രേക്ഷക രോഷം ഉയരുമ്പോൾ മറ്റൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

യേശുദാസിന്റെ ഗാനം

യേശുദാസിന്റെ ഗാനം

ഇളയരാജയുടെ 73ാം ജന്മദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിയിൽ തെന്നിന്ത്യൻ സിനിമ ലോകത്തെ പ്രമുഖർ പങ്കെടുത്തിരുന്നു. ചടങ്ങിൽ യേശുദാസ് ഗാനം ആലപിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അമ്മ എൻട്രഴക്കാതെ എന്ന് തുടങ്ങുന്ന ഗാനമാണ് യേശുദാസ് പാടുന്നത്. അദ്ദേഹം ഗാനം ആലപിക്കുമ്പോൾ തൊട്ടരികിൽ നിന്ന് താളമിട്ട് ഇളയരാജയും കൂടെ നിൽക്കുന്നുണ്ട്. വ്യക്തി പരമായ പല വിയോജിപ്പുണ്ടെങ്കിലും പാട്ട് കേൾക്കാതിരിക്കാൻ കഴിയില്ലെന്നാണ് ആരാധകരുടെ ഭാഷ്യം.

പാട്ട് റെക്കോഡിങ് സമയത്തുണ്ടായത്

പാട്ട് റെക്കോഡിങ് സമയത്തുണ്ടായത്

1992 ൽ പുറത്തിറങ്ങിയ രജനീകാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ മനന്നിയിലെ ഹിറ്റ് ഗാനമായിരുന്നു അമ്മ എൻട്രഴക്കാതെ എന്ന് തുടങ്ങുന്ന ഗാനം. വാലിയാണ് അതിമനോഹരമായ ഈ ഗാനം ആലപിച്ചത്. ഈ ഗാനത്തിന്റെ റെക്കോഡിങ് സമയത്ത് നടന്ന ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. പാട്ടിന്റെ റെക്കോഡിങ്ങ് സമയത്ത് യേശുദാസിന് അതികലശലായ തൊണ്ട വേദനയായിരുന്നു. ഇത് ഇളയരാജയോട് അറിയിക്കുകയും ചെയ്തിരുന്നു. നല്ലതായിരിക്കുമെന്നാണ് അദ്ദേഹം മറുപടി നൽകിയത്. അങ്ങനെ യേശുദാസ് തൊണ്ട വേദനയോടെ പാടിയ പാട്ടാണിതത്രേ.

 സുരക്ഷാ ഉദ്യോഗസ്ഥനോട്  കാണിച്ചത്

സുരക്ഷാ ഉദ്യോഗസ്ഥനോട് കാണിച്ചത്

സംഗീത പരിപാടി നടക്കുന്നതിനിടെയായിരുന്നു വെളളവുമായി സുരക്ഷ ഉദ്യോഗസ്ഥൻ വേദിയിൽ എത്തിയത്. ഗായകർക്ക് വെള്ളം നൽകിയതിനു ശേഷം മടങ്ങി പോയ ജീവനക്കാരനെ വേദിയിൽ തിരികെ വിളിപ്പിച്ച ശേഷമായിരുന്നു ശകാരം. പരിപാടിക്കിടയിൽ ആർട്ടിസ്റ്റുകളെ ശല്യം ചെയ്തുവെന്നും , ആര് പറഞ്ഞിട്ടാണ് വെള്ളം എത്തിച്ചതെന്നും ജീവനക്കാരനോട് ഇളയരാജ ചോദിച്ചു. മൈക്കിലൂടെയായിരുന്നു ശകാരം.ദാഹിക്കുന്നുവെന്ന് ആര്‍ടിസ്റ്റുകള്‍ അറിയച്ചതിനാലാണ് വെള്ളം എത്തിച്ചതെന്നും ഇത് തന്റെ ജോലിയുടെ ഭാഗമാണെന്നും സരക്ഷാ ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയെങ്കിലും ഇളയരാജ തൃപ്തനായില്ല. തുടർന്ന് ഇളയരാജയുടെ കാല്‍ക്കല്‍ വീണു മാപ്പുപറഞ്ഞ ശേഷമാണ് വേദി വിട്ടത്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X