»   » സിനിമയിലേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ച് പ്രേക്ഷകരുടെ പ്രിയതാരം മോഹിനി പറയുന്നത്??

സിനിമയിലേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ച് പ്രേക്ഷകരുടെ പ്രിയതാരം മോഹിനി പറയുന്നത്??

By: Nihara
Subscribe to Filmibeat Malayalam

ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷക മനസ്സിലേക്ക് മോഹിനി ഇടിച്ചു കയറിയത്. പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ അഭിനേത്രി വിവാഹത്തോടെ സിനിമകളുടെ എണ്ണം കുറച്ചു. സാന്നിധ്യം അറിയിക്കുന്നതിനായി ഇടയ്ക്ക് ഒന്നോ രണ്ടോ സിനിമകള്‍ മാത്രം. എന്നാല്‍ ഇന്നും മലയാളി പ്രേക്ഷകര്‍ ഈ അഭിനേത്രിയുടെ തിരിച്ചു വരവ് കാത്തിരിക്കുന്നുണ്ട്.

പട്ടാഭിഷേകത്തിലെ എടുത്തു ചാട്ടക്കാരി കല്യാണിയും പഞ്ചാബി ഹൗസിലെ ഊമയേയും പ്രണയനിലാവിലെ പ്രണയിനിയെയും പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. തെന്നിന്ത്യന്‍ സിനിമയില്‍ മുഴുവന്‍ നിറഞ്ഞു നിന്ന് ഒരു കാലത്തെ ഏറെ തിരക്കുള്ള താരമായിരുന്ന മോഹിനി ഇപ്പോള്‍ എവിടെയാണെന്ന് പ്രേക്ഷകര്‍ ചോദിച്ചു തുടങ്ങിയിട്ട് നാളുകളേറെയായി. ഇടയ്ക്ക് ക്രിസ്ത്യന്‍ മതം സ്വീകരിച്ചതിലൂടെ താരം മാധ്യമ ശ്രദ്ധ നേടിയിരുന്നു. തിരിച്ചു വരുന്നതിനെക്കുറിച്ച് മോഹിനി പറയുന്നതെന്താണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ..

ഉത്തരവാദിത്തങ്ങള്‍ക്കിടയില്‍ യാത്ര ബുദ്ധിമുട്ടാണ്

സകുടുംബം യുഎസിലാണ് മോഹിനി താമസിക്കുന്നത്. രണ്ടാമത്തെ മകന്റെ ജനനത്തിനു മുന്‍പ് വരെ സിനിമയിലും സീരിയലിലുമായി സജീവമായിരുന്നു. ഭര്‍ത്താവ് എച്ച് സി എല്ലിലാണ് ജോലി ചെയ്യുന്നത് . രണ്ടാണ്‍മക്കളുണ്ട് ഇവര്‍ക്ക്, ഭാര്യ, അമ്മ റോളുകളുമായി തിരക്കിലാണ് താരമിപ്പോള്‍.

നല്ല റോളുകള്‍ കിട്ടിയാല്‍ തിരിച്ചു വരും

നല്ല റോള്‍ ലഭിച്ചാല്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരും.2011 ല്‍ പുറത്തിറങ്ങിയ കല്കടര്‍ സിനിമയിലാണ് അവസാനമായി മോഹിനി വേഷമിട്ടത്. അഭിനയ പ്രാധാന്യമുള്ള റോള്‍ ലഭിച്ചാല്‍ ഇനിയും തിരിച്ചുവരുമെന്നാണ് താരം വ്യക്തമാക്കിയിട്ടുള്ളത്.

പതിമൂന്നാം വയസ്സില്‍ സിനിമയിലെത്തി

13ാം വയസ്സില്‍ എന്‍മന റോജാവേ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മോഹിനി അഭിനയ രംഗത്തേക്ക് കടന്നുവന്നത്. മഹാലക്ഷ്മി എന്നായിരുന്നു യഥാര്‍ത്ഥ പേര്. തെന്നിന്ത്യന്‍ സിനിമയിലെ തന്നെ തിരക്കുള്ള നായികയായി താരം മാറിയത് വളരെ പെട്ടെന്നായിരുന്നു.

ബോളിവുഡ് അവസരം വേണ്ടെന്നു വച്ചു

14ാംവയസ്സില്‍ ബോളിവുഡ് സിനിമയിലേക്ക് അഭിനയിക്കുന്നതിന് അവസരം ലഭിച്ചിരുന്നു മോഹിനിക്ക്. എന്നാല്‍ പക്വതയില്ലാത്ത പ്രായമായതിനാല്‍ ബോളിവുഡ് ഓഫര്‍ സ്വീകരിച്ചില്ല. ആ പ്രായത്തില്‍ കംഫര്‍ട്ടായി തോന്നിയ വേഷങ്ങളേ ചെയതിരുന്നുള്ളുവെന്നും ഐഇ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഹിനി വ്യക്തമാക്കി.

English summary
actress Mohini talk about her comeback in Malayalam Cinema.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam