twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശബരിമലയെ കുറിച്ച് കേൾക്കുന്നത് ഇങ്ങനെ!! ആദ്യത്തെ ശബരിമല ദർശനത്തെ കുറിച്ച് യേശുദാസ്

    ആദ്യമായി സിനിമയിൽ അയ്യപ്പ ഗാനം പാടിയത് എന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫാണ്.

    |

    ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ചുളള നിരവധി വാദ-വിവാദങ്ങൾ ഉയർന്നു വരുകയാണ്. ആർത്തവത്തിന്റെ പേരിലും ലിംഗ വിവേചനത്തിന്റെ പേരിലും സ്ത്രീകളെ ശബരിമലയിൽ നിന്നും മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്നും ഒഴിച്ച് നിർത്താൻ ആകില്ലെന്നും, പുരുഷന്മാരെ പേലെ സ്ത്രീകൾക്കും ശബരിമല സന്ദർശിക്കാമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ നിരവധി പ്രശ്നങ്ങളാണ് ഇപ്പോൾ ഉയർന്നു വരുന്നത്. ലിംഗ വിവേചനത്തിനത്തിന്റെ കൂട്ട്പിടിച്ച് ഒരുകൂട്ടർ കോടതിവിധിയെ സ്വാഗതം ചെയ്യുമ്പോൾ ആചാരത്തിന്റേയും അനുഷ്ഠാനത്തിന്റേയും പേരിൽ ശബരിമലയിൽ നിന്ന് സ്ത്രീകളെ മാറ്റി നിർത്തണമെന്ന‌ാണ് മറ്റൊരു കൂട്ടർ വാദിക്കുന്നു.

    രാഗം മിഴി തുറന്നത് കൊച്ചുണ്ണിയിലൂടെ!! ആദ്യ ഷോ കാണാൻ നിവിൻ പോളിയും കൂട്ടരും...രാഗം മിഴി തുറന്നത് കൊച്ചുണ്ണിയിലൂടെ!! ആദ്യ ഷോ കാണാൻ നിവിൻ പോളിയും കൂട്ടരും...

    ശബരിമല സ്ത്രീ പ്രവേശനത്തിൽ സമൂഹിക സാംസ്കാരിക സിനിമ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിത ശബരിമല വിഷയത്തിൽ ഗാനഗന്ധർവ്വൻ കെജെ യേശുദാസ് അയ്യപ്പനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വൈറലാകുകയാണ്. ഇക്കഴിഞ്ഞ സൂര്യ ഫെസ്റ്റ് വലിലാണ് യേശുദാസ് തന്റെ നിലപാട് വ്യക്തമാക്കിയത്. കൂടാതെ ആദ്യമായി ശബരിമലയിൽ പോയ സന്ദർഭവും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്..

     അനുഷ്ക ഷെട്ടി സിനിമാഭിനയം നിർത്തുന്നു!! കാരണം വിവാഹമല്ല..., ആരാധകർ നിരാശയിൽ അനുഷ്ക ഷെട്ടി സിനിമാഭിനയം നിർത്തുന്നു!! കാരണം വിവാഹമല്ല..., ആരാധകർ നിരാശയിൽ

    ആദ്യമായി ശബരിമലയിൽ പോയത്

    ആദ്യമായി ശബരിമലയിൽ പോയത്

    വർഷങ്ങൾക്ക് മുൻപ് പിതാവ് ശബരിമലയിൽ പോയ കാര്യം ആ വേദിയിൽ യേശുദാസ് വെളിപ്പെടുത്തി. തനിയ്ക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് ഞങ്ങൾ ആരുമറിയാതെ അമ്മയോടു പോലും പറയാതെ പിതാവ് 41 ദിവസം കഠിന വ്രതമെടുത്ത് ശബരിമലയിൽ പോയത്. പിതാവിന്റെ സുഹൃത്ത് എഴുതിയ പുസ്തകത്തിൽ നിന്നാണ് താൻ ഇക്കാര്യം അറിയുന്നതെന്നും യേശുദാസ് പറഞ്ഞു.

    ശബരിമലയെ കുറിച്ച് കേൾക്കുന്നത്

    ശബരിമലയെ കുറിച്ച് കേൾക്കുന്നത്

    57 ൽ മധുരമണി സ്വാമിയുടെ കച്ചേരി പൂർണത്രയീശ ക്ഷേത്രത്തിന് അകത്ത് നിന്ന് കേൾക്കാൻ കഴിയാത്തതു കൊണ്ട് സുഹൃത്ത് ഗോവിന്ദൻകുട്ടിയോടൊപ്പം പുറത്തു നിന്ന് കച്ചേരി കേൾക്കുകയായിരുന്നു. ഞാൻ ഒന്നുമാല്ലായിരുന്ന കാലഘട്ടമായിരുന്നു അത്. സുഹൃത്ത് ഹിന്ദുവാണ്. ആ സംഗീത കച്ചേരി നടക്കുന്ന ഇടയ്ക്കാണ് സ്വാമിയേ അയ്യപ്പോ എന്ന ധ്വനി ആദ്യമായി കേൾക്കുന്നത്. ഇതിനെ കുറിച്ച് ഞാൻ ഗോവിന്ദൻ കുട്ടിയോട് ചോദിക്കുകയായിരുന്നു.

      തനിയ്ക്ക് പോകാൻ കഴിയുമോ

    തനിയ്ക്ക് പോകാൻ കഴിയുമോ

    അയ്യൻ കോവിൽ പോയി വരുന്നവരിൽ ചിലർ അമ്പലത്തിൽ പോയി മാലയൂരിയാണ് സ്വന്തം ഗൃഹത്തിലേയ്ക്ക് പ്രവേശിക്കുന്നതെന്ന് സുഹൃത്ത് പറഞ്ഞു തന്നു. പിന്നീട് എന്റെ സംശയം തനിയ്ക്ക് ഈ അമ്പലത്തിൽ പോകാൻ കഴിയുമോ എന്നായിരുന്നു. നമുക്ക് അന്വേഷിക്കാം എന്നായിരുന്നു അന്ന് അവൻ പറഞ്ഞത്.

    41 ദിവസത്തെ വ്രതമെടുത്താൽ പ്രവേശിക്കാം

    41 ദിവസത്തെ വ്രതമെടുത്താൽ പ്രവേശിക്കാം

    തന്റെ പിതാവ് 41 ദിവസത്തെ കഠിന വ്രതം പിടിച്ച് അയ്യപ്പനെ ദർശിക്കാൻ പോയ വിവരം അന്ന് തനിയ്ക്ക് അറിയില്ലായിരുന്നു. അന്ന് ദേവസം ബോഡിനു കീഴിലല്ലായിരുന്നു അയ്യപ്പ സമാജത്തിന്റെ കീഴിലായിരുന്നു ശബരിമല. അവിടെ അന്വേഷിച്ചപ്പോൾ 41 ദിവസത്തെ വ്രതമെടുത്ത് ഭക്തിയോടെ ഇരുമുടി എടുത്ത് അവിടെ ആര്‍ക്കും പ്രവേശിക്കാം എന്ന ഉത്തരമാണ് തനിക്ക് ലഭിച്ചത്.

     അയ്യപ്പന്റെ കാന്തവലയത്തിൽ

    അയ്യപ്പന്റെ കാന്തവലയത്തിൽ

    കഴിഞ്ഞ എട്ട് വർഷം മുൻപാണ് ഞങ്ങൾ പാരമ്പര്യമായി അയ്യപ്പന്റെ കാന്തവലയത്തിൽപ്പെട്ടുവെന്ന് മനസ്സിലാക്കിയത്. ഇനി എന്ത് സംഭവിച്ചാലും ആ കാന്തവലയത്തിനുള്ളിൽ ജീവിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കാരണമെന്തെന്നാൽ എന്റെ അച്ഛന്റേയും കെച്ചു മകളുടേയും അനിയന്റേയും നക്ഷത്രം ഉത്രമാണ്. ഇതിൽ കൂടുതൽ എന്ത് തെളിവു വേണമെന്നമെന്നും യേശുദാസ് ചോദിക്കുന്നുണ്ട്.

    സിനിമയുടെ ചരിത്രത്തിലെ അയ്യപ്പ ഗാനം

    സിനിമയുടെ ചരിത്രത്തിലെ അയ്യപ്പ ഗാനം

    ആദ്യമായി സിനിമയിൽ അയ്യപ്പ ഗാനം പാടിയത് എന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫാണ്. ഇത് സിനിമ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവം തന്നെയാണ്. ആ കുടുംബ പാരമ്പര്യം തനിയ്ക്ക് അനുഗ്രഹമായി കിട്ടിയതാണെന്നാണ് കരുതുന്നത്. അദ്ദേഹം ഭക്തിയോട് വ്രതമെടുത്ത് ആ ഗാനം പാടിയത് കൊണ്ട് നിന്റെ മകനെ കൊണ്ട് ഹരിവരാസനം പാടിപ്പിക്കുമെന്ന് എന്റെ വല്യ പിതാവ് പറഞ്ഞിരുന്നു. അത് സംഭവിക്കുകയും ചെയ്തു.

     അനുഭവിച്ച് രുചിക്കുന്നവർക്കേ രുചി ലഭിക്കുകയുള്ളൂ

    അനുഭവിച്ച് രുചിക്കുന്നവർക്കേ രുചി ലഭിക്കുകയുള്ളൂ

    ഈ ഭാഗ്യമൊന്നും ആർക്കും കൈക്കൂലി കൊടുത്ത് വാങ്ങാൻ കഴിയുന്ന ഒന്നല്ല. അത് ഇനിയെങ്കിലും മനസ്സിലാക്കണം. കണ്ണടച്ചിരിക്കുന്ന ഭഗവനാന്റെ നെറ്റിയിലെ ഒരു പ്രകാശം മാത്രമതി ഈ ലോകത്തെ ആട്ടനും നിലനിർത്താനും.അനുഭവിച്ച് രുചിക്കുന്നവര്‍ക്കേ ആ രുചി കിട്ടൂ. ധര്‍മ ശാസ്താവ് ധര്‍മമുള്ള ശാസ്താവ് അതിനൊരു സംശയവുമില്ല. ധര്‍മം തന്നെ നടക്കും നടന്നു കൊണ്ടേ ഇരിക്കും.

    English summary
    yesudas says about first experience of sabarimala visit
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X