ഗായകന്‍ ഹണി സിംഗ് മരിച്ചെന്ന് വ്യാജ വാര്‍ത്ത
മുംബൈ: അടുത്തിടെ ജീവിച്ചിരിക്കുന്ന താരങ്ങള്‍ മരിച്ചെന്ന് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയകള്‍ ഏറെ പ്രോത്സാഹനം കാണിക്കാറുണ്ട്. കനക, ലതാ മങ്കേഷ്‌കര്‍ തുടങ്ങിയലവരുടെ മരണ വാര്‍ത്തകളായിരുന്നു ഒടുവില്‍ വന്നത്.
ഇപ്പോഴിതാ ഗായകന്‍ യോ യോ ഹണി സിംഗ് മരിച്ചെന്നും വ്യാജ വാര്‍ത്ത. ഹണി സിംഗ് മരിച്ചെന്ന വാര്‍ത്തയോടൊപ്പം ഫോട്ടോയോടുകൂടിയാണ് സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്ത പ്രചരിച്ചത്.

ഒടുവില്‍ താന്‍ മരിച്ചിട്ടില്ലെന്ന് പറഞ്ഞ് ഹണി സിംഗിന് തന്നെ രംഗത്ത് വരേണ്ടി വന്നു. ട്വിറ്റിറിലൂടെയാണ് താന്‍ മരിച്ചിട്ടില്ലെന്ന് സിംഗ് അറിയിച്ചത്. ഒരു കാര്‍ അപകടത്തില്‍ ഹണി സിംഗ് മരിച്ചെന്നായിരുന്നു വാര്‍ത്തകള്‍.
ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന ഹണി സിംഗിന്റെ ഫോട്ടോയോടു കൂടിയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഈ ഫോട്ടോ സിംഗ് അഭിനയിക്കുന്ന 'ബ്രിംഗ് മി ബാക്ക്' എന്ന ആല്‍ബത്തിലെ ഒരു രംഗമാണ്. എന്തായാലും പുതിയ ആല്‍ബത്തിന് വാര്‍ത്ത ഒരു പ്രചാരമായെന്ന് പറഞ്ഞാല്‍ മതിയല്ലോ.
നേരത്തെ ലതാ മങ്കേഷ്‌കറുടെയും കനകയുടെയുമെല്ലാം മരണ വാര്‍ത്തകള്‍ ഇത്തരത്തില്‍ പ്രചരിച്ചിരുന്നു. ഞാന്‍ മരിച്ചിട്ടില്ലെന്നും പൂര്‍ണ ആരോഗ്യവതിയാണെന്നും പറഞ്ഞ് താരങ്ങള്‍ക്ക് തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടേണ്ടി വന്നതും അല്പം കടുപ്പമാണ്.


Click it and Unblock the Notifications











