സെവന്‍ത് ഡേയിലെ വില്ലനാരാണ്
പൃഥ്വിരാജിന്റെ വിഷുച്ചിത്രമായ സെവന്‍ത് ഡേ ഒരുപാട് പ്രത്യേകതകളുമായി ഒരുങ്ങുന്ന ചിത്രമാണ്. നവാഗതനായ ശ്യാംധര്‍ ആണ് സെവന്‍തേയുടെ സംവിധായകന്‍. ആറ് ദിവസം കൊണ്ട് ഭൂമിയെ സൃഷ്ടിച്ച ദൈവം വിശ്രമിച്ച ഏഴാനാള്‍-അതാണ് സെവന്‍ത് ഡേ. പൃഥ്വിരാജ് സര്‍വ്വീസില്‍ നിന്നും പുറത്താക്കപ്പെട്ട ഒരു ഐപിഎസുകാരനായി എത്തുന്ന ചിത്രം സസ്‌പെന്‍സ് ത്രില്ലറാണ്.
അഞ്ചു യുവാക്കളുടെ ജീവിതത്തില്‍ സംഭവിയ്ക്കുന്ന കാര്യങ്ങളാണ് സെവന്‍ത് ഡേയുടെ പ്രമേയം. 42കാരനായ ഡേവിഡ് എബ്രഹാമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്.

ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യുന്നത് തമിഴ് നടനായ യോഗ് ജപീയാണ്. യോഗിന്റെ ആദ്യ മലയാളചിത്രമാണിത്. തമിഴില്‍ മിക്ക ചിത്രങ്ങളിലും നെഗറ്റീവ് റോളുകള്‍ ചെയ്യാറുള്ള താരമാണ് യോഗ്.
സിനിമകളില്‍ സജീവമായ യോഗ് മികച്ചൊരു നാടക നടന്‍ കൂടിയാണ്. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വൈ എന്ന തിയേറ്റര്‍ യോഗ് സ്ഥാപിച്ചതാണ്.
ഏപ്രില്‍ 11ന് റിലീസ് ചെയ്യുന്ന സെവന്‍ത് ഡേയില്‍ വിനയ് ഫോര്‍ട്ട്, ടൊവീനോ, അനൂപ് മോഹന്‍, പ്രവീണ്‍, ജനനി അയ്യര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











