ഭാവനയുടെ ഫിറ്റ്‌നസ് രഹസ്യം യോഗയും ജിമ്മും
നമ്മള്‍ എന്ന കമല്‍ ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തമായെത്തി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഭാവനയ്ക്ക് ഇന്നേവരെ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പല അഭിമുഖങ്ങളിലും ഭാവന നേരിടുന്ന ചോദ്യങ്ങളില്‍ ഒന്നാണ് വര്‍ഷങ്ങള്‍കൊണ്ട് ലുക്കിലുണ്ടായ മാറ്റത്തിന്റെ കാരണമെന്താണെന്ന്.
അടുത്തകാലത്തായി കൂടുതല്‍ സ്‌റ്റൈലിഷായി മാറിയ ഭാവന ഇടക്കാലത്ത് കൂടിയ ശരീരഭാരമെല്ലാം കുറച്ച് നല്ല ഫിഗര്‍ സ്വന്തമാക്കിയിട്ടുണ്ട്. മലയാളത്തിലെ ഫിസിക്കലി ഫിറ്റായ നടിമാരില്‍ ഒരാളാണ് ഭാവന.
ഇങ്ങനെ ശരീരം ഫിറ്റാക്കി നിര്‍ത്താന്‍ താന്‍ ജിമ്മും യോഗയുമാണ് ഉപയോഗിക്കുന്നതെന്നാണ് ഭാവന പറയുന്നത്. ഒറ്റ ദിവസം പോലും വ്യായാമവും യോഗയും തെറ്റിക്കാതിരിക്കാന്‍ താന്‍ ശ്രദ്ധിക്കാറുണ്ടെന്നും ഭാവന പറയുന്നു.

ആഴ്ചയില്‍ മൂന്നോ നാലോ ദിവസങ്ങളിലായി കൃത്യമായി വ്യായാമം ചെയ്യുന്നുണ്ടെന്നകാര്യം ഞാന്‍ ഉറപ്പുവരുത്താറുണ്ട്. യോഗ ചെയ്യുന്നതിലും ഒരിക്കലും വീഴ്ച വരുത്താറില്ല- ഭാവന പറയുന്നു.
പക്ഷേ താന്‍ ഒരു ഫിറ്റ്‌നസ് ഫ്രീക്കല്ലെന്നും ചിലരെല്ലാം ചെയ്യുമ്പോലെ ഒഴിവുനേരങ്ങളിലെല്ലാം വ്യായാമം ചെയ്യുന്ന രീതി തനിക്കില്ലെന്നും ഭാവന വ്യക്തമാക്കുന്നു. ഒഴിനേരം കിട്ടുമ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ടുചേരാനും വായിക്കാനും സിനിമകാണാനുമാണത്രേ ഭാവന ശ്രമിക്കാറുള്ളത്.


Click it and Unblock the Notifications











