മാറ്റത്തിന് പിന്നില്‍ യോഗയെന്ന് ഗായിക ജ്യോത്സന
വേറിട്ട ശബ്ദത്തിന് ഉടമയായ ഗായികയാണ് ജ്യോത്സന. പാടിയ ഗാനങ്ങളിലെല്ലാം തന്നെ കൈയ്യൊപ്പ് പതിഞ്ഞ ഗായിക. എന്നിരുന്നാലും പൊതു വേദികളിലും മറ്റും പാടുമ്പോള്‍ തന്റെ തടി കൂടുന്നത് ജ്യോത്സനയ്ക്ക് മാനസിക വിഷമം ഉണ്ടാക്കിയരുന്നത്രേ.
ഇപ്പോള്‍ ഗാന രംഗത്ത് അത്ര സജീവമല്ലെങ്കിലവും തിരിച്ച് വരവിനൊരുങ്ങുകയാണ് ഗായിക. യോഗ പരിശീലനത്തിലൂടെ തന്റെ ശരീര ഭാരംകുറയ്ക്കാനായെന്നും മനസ് കൂടുതല്‍ കരുത്താര്‍ജ്ജിച്ചെന്നും ഗായിക പറയുന്നു.

തന്റെ മാറ്റത്തിന് പിന്നില്‍ യോഗയാണെന്ന് ജ്യോത്സന തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. ആദ്യം അവനവനെ ഇഷ്ടപ്പെടുകയാണ് വേണ്ടതെന്നും സ്വന്തം കുറവുകളില്‍ ദുഖിയ്ക്കരുതെന്നും ജ്യോത്സന പറയുന്നു.
പൊണ്ണത്തടിയുള്ള ആര്‍ക്കും യോഗ പരിശീലനത്തിലൂടെ തടി കുറയ്ക്കാനാകുമെന്നും ജ്യോത്സന പറയുന്നു. യോഗ പരിശീലിയ്ക്കുന്നത്, പ്രഭാത സവാരി, ആഹാര ക്രമം, ധാരാളം വെള്ളം കുടിയ്ക്കുന്നത് ഇവ ശരീര ഭാരം നിയന്ത്രിയ്ക്കുന്നതിനിടയാക്കുമെന്നും ജ്യോത്സന. താന്‍ യോഗയ്ക്ക് അടിമയായെന്നും ജ്യോത്സന.


Click it and Unblock the Notifications











