For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നീ ഞങ്ങളുടെ ഹൃദയമിടിപ്പ്', കുഞ്ഞനുജത്തിയുടെ പിറന്നാൾ ആഘോഷമാക്കി കൃഷ്ണ സിസ്റ്റേഴ്സ്

  |

  നടൻ കൃഷ്ണകുമാറിനെയും കുടുംബത്തെയും മലയാളിക്ക് സുപരിചതമാണ്. അച്ഛന്റെ വഴി പിന്തുടർന്ന് താരത്തിന്റെ മക്കളായ അഹാന, ഇഷാനി, ഹൻസിക എന്നിവർ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ഒരു കുടുംബത്തിലെ എല്ലാവർക്കും യുട്യൂബ് ചാനൽ എന്നത് വളരെ വിരളമായി സംഭവിക്കുന്ന ഒന്നാണ്. എന്നാൽ അത് കൃഷ്ണ കുമാറിന്റെ കുടുംബത്തിൽ സംഭവിച്ചു. കൃഷ്ണകുമാറിനും ഭാര്യ സിന്ധുവിനും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർക്കും യുട്യൂബ് ചാനലുണ്ട്.

  ആദ്യത്തെ ലോക്ക് ഡൗൺ സമയത്ത് സിനിമകളിൽ നിന്നും മറ്റ് തിരക്കുകളിൽ നിന്നും ബ്രേക്ക് ലഭിച്ച സമയത്താണ് താരകുടുംബം യുട്യൂബ് ചാനൽ ആരംഭിച്ചത്. വീട്ടിലെ ഓരോ നുറുങ്ങ് വിശേഷങ്ങളും പ്രേക്ഷകരുടെ പങ്കുവെക്കുന്ന കൃഷ്ണകുമാർ കുടുംബം അതുകൊണ്ട് തന്നെ പെട്ടന്ന് ജനപ്രീതിയാർജിച്ചു. കുടുംബത്തിലെ എല്ലാ അം​ഗങ്ങളുടെയും യുച്യൂബ് ചാനലുകൾക്ക് നല്ല പിന്തുണയും ലഭിക്കുന്നുണ്ട്.

  ക്രിസ്മസ്, ഓണം, വിഷു, ന്യൂഇയർ തുടങ്ങി എല്ലാ വിശേഷങ്ങ ദിവസങ്ങളിലെ ആഘോഷങ്ങളും കുടുംബാം​ഗങ്ങളുടെ പിറന്നാൾ ആഘോഷങ്ങളും എല്ലാം വ്ലോ​ഗ് രൂപത്തിൽ ചാനലിലൂടെ പുറത്തിറക്കാറുമുണ്ട്. ഇന്ന് പതിനാറാം പിറന്നാൾ ആഘോഷിക്കുകയാണ് കുടുംബത്തിലെ ഏറ്റവും ഇളയകുട്ടിയായ ഹൻസിക കൃഷ്ണ. കൊവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ച് കുഞ്ഞ് അനുജത്തിയുടെ പിറന്നാൾ എന്നത്തെയും പോലെ ഇത്തവണയും സഹോദരിമാർ ആഘോഷമാക്കി. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ഹൻസികയ്ക്ക് അച്ഛനും, അമ്മയും, സഹോദരിമാരായ അഹാന, ദിയ, ഇഷാനി എന്നിവരും പിറന്നാള്‍ ആശംസ നേര്‍ന്ന് കൊണ്ട് പോസ്റ്റുകള്‍ പങ്കുവെച്ചു. ഹന്‍സികയുടെ കുട്ടിക്കാലം മുതലുള്ള ചിത്രങ്ങളുമായാണ് എല്ലാവരും പിറന്നാള്‍ ആശംസകള്‍ നേർന്നത്. 'എന്റെ ഹൃദയമിടിപ്പ് നീയാണ് ഹൻസൂ'വെന്നാണ് നടി അഹാന സഹോദരിക്കായി എഴുതിയ പിറന്നാൾ ആശംസയിൽ ചേർത്തിരുന്നത്.

  'ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. എല്ലാവർക്കും അത് അറിയാം. നീ എന്റെ ഡോളാണ്, എന്റെ പ്രിയപ്പെട്ടവൾ, എന്റെ കുഞ്ഞ്, എന്റെ സുന്ദരി, എന്റെ സന്തോഷം, എന്റെ സുഖം അങ്ങനെ എല്ലാം നീയാണ്. നീ എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. നീ എനിക്ക് എന്നും സ്പെഷ്യലാണ്. എന്നും നിനക്ക് ഞാൻ ഉണ്ടാകും... പിറന്നാൾ ആശംസകൾ' എന്നായിരുന്നു അഹാന കുറിച്ചത്. അഹാനയും ഹൻസികയും ഇടയ്ക്കിടെ ചോദ്യത്തരവേളയും ചലഞ്ചും റീൽസുമായി സോഷ്യൽമീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. മകളുടെ കുട്ടിക്കാല ചിത്രം പങ്കുവെച്ചുകൊണ്ടാണ് കൃഷ്ണ കുമാർ ഹൻസികയ്ക്ക് പിറന്നാൾ ആശംസിച്ചത്. 'പിറന്നാൾ ആശംസകൾ ഹൻസു ബേബി, വളരെ പെട്ടന്ന് പതിനാറിൽ എത്തിയപോലെ.. നിന്നെ ഞാൻ സ്നേഹിക്കുന്നു' എന്നായിരുന്നു സിന്ധു കൃഷ്ണ കുറിച്ചത്. മറ്റ് സഹോദരിമാരായ ദിയയും ഇഷാനിയും ഹൻസികയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്.

  പതിനാറിൽ എത്തിനിൽക്കുന്ന ഹൻസികയ്ക്ക് താരത്തിന്റെ ആരാധകരും ആശംസകൾ നേർന്നു. അഹാന നായികയായ ലൂക്ക എന്ന ചിത്രത്തിൽ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് ഹൻസികയായിരുന്നു. ഇപ്പോൾ ഓൺലൈൻ ക്ലാസുകളും ഡാൻസും ജിംനാസ്റ്റിക്ക് പ്രാക്ടീസുമെല്ലാമായി തിരക്കിലാണ് ഹൻസിക. അഹാനയുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ നാൻസി, അടി എന്നിവയാണ്. അടുത്തിടെ പിടികിട്ടാപ്പുള്ളി എന്ന അഹാന ചിത്രം ഒടിടി റിലീസ് ചെയ്തിരുന്നു. സണ്ണി വെയ്നാ‍യിരുന്നു പിടികിട്ടാപ്പുള്ളിയിലെ നായകൻ.

  Recommended Video

  കമന്റിട്ട സ്ത്രീയെ കണ്ടംവഴി ഓടിച്ച് ദിയയുടെ മാസ് മറുപടി, വൈറല്‍ | FilmiBeat Malayalam

  ഓണാശംസകൾ നേർന്നുകൊണ്ട് അഹാന പങ്കുവെച്ച കുടുംബചിത്രങ്ങൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. കൃഷ്ണകുമാറും ഭാര്യ സിന്ധുവും നാല് മക്കളും ചിത്രങ്ങളിലുണ്ട്. ഇതിനുപുറമേ 'ട്രാവൻകൂർ സിസ്റ്റേഴ്സ്' എന്ന അടിക്കുറിപ്പോടെ സഹോദരിമാർ മാത്രമുള്ള ചിത്രങ്ങളും അഹാന പങ്കുവെച്ചിരുന്നു. ദിയ കൃഷ്ണയും ഇഷാനിയും ഹൻസികയുമെല്ലാം ഓണവേഷങ്ങളിൽ ചിത്രങ്ങളിലുണ്ടായിരുന്നു. 2014ൽ ഞാൻ സ്റ്റീവ് ലോപ്സ് എന്ന ചിത്രത്തിലെ നായികാവേഷത്തിലൂടെയാണ് അഹാന കരിയർ ആരംഭിക്കുന്നത്. ഇതുവരെ നാല് സിനിമകൾ അഹാനയുടേതായി റിലീസ് ചെയ്തു. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ടൊവിനോ നായകനായ ലൂക്ക എന്ന സിനിമയായിരുന്നു. നിഹാരിക എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അഹാന അവതരിപ്പിച്ചത്. നാൻസി റാണിയിൽ അഹാന ടൈറ്റിൽ റോളിലെത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.

  English summary
  'You are our heartbeat', Krishna Sisters celebrated their Little sister hansika birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X