»   » പ്രഭാസിന്റെ ബാഹുബലിയിലെ ജോലികള്‍ ചെയ്തിരുന്നത് ആരാണെന്ന് അറിഞ്ഞാല്‍ എല്ലാവരും അമ്പരക്കും!

പ്രഭാസിന്റെ ബാഹുബലിയിലെ ജോലികള്‍ ചെയ്തിരുന്നത് ആരാണെന്ന് അറിഞ്ഞാല്‍ എല്ലാവരും അമ്പരക്കും!

By: Teresa John
Subscribe to Filmibeat Malayalam

തെലുങ്ക് സിനിമയിലെ ചോക്ലേറ്റ് പയ്യനായിരുന്ന പ്രഭാസ് ബാഹുബലി എന്ന ഒറ്റ സിനിമയിലുടെ ലോകം മുഴുവന്‍ ആരാധകരെ സമ്പാദിച്ച താരമായിരുന്നു. രണ്ട് ഭാഗങ്ങളായി നിര്‍മ്മിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയതിന് ശേഷം പ്രഭാസിനെ കുറിച്ച് അറിയാനുള്ള ആകാംഷയിലാണ് പലരും. പ്രഭാസിന്റെ പുതിയ സിനിമകള്‍ വിവാഹം, കുടുംബം എന്നിങ്ങനെ സ്വകാര്യ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അന്വേഷിക്കുന്ന ആരാധകരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്.

ഈ വര്‍ഷം അഭിനയം കൊണ്ട് മലയാളികളെ ഞെട്ടിച്ച ആ താരങ്ങള്‍ ഇവരായിരുന്നു!

ബാഹുബലിയ്ക്ക് വേണ്ടി അഞ്ചും ആറും വര്‍ഷമായിരുന്നു പ്രഭാസ് മാറ്റി വെച്ചത്. ചിത്രത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയതിന് ശേഷം മറ്റൊരു സിനിമയിലും താരം അഭിനയിച്ചിരുന്നില്ല. ഇപ്പോള്‍ പ്രഭാസ് നായകനാകുന്ന സഹോ എന്ന ചിത്രം റിലീസിന് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്.

നടിയെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി! മരണത്തിന് പിന്നില്‍ ഭര്‍ത്താവ്?

സിനിമയ്ക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കുന്ന പ്രഭാസ് പക്ഷെ ശരിക്കും ഒരു മടിയനാണെന്നാണ് പറയുന്നത്. അപ്പോള്‍ താരത്തിന്റെ വര്‍ക്കുകള്‍ ആരാണ് ഏറ്റെടുക്കുന്നത് എന്ന കാര്യമാണ് ഇപ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്നത്.

ബാഹുബലിയിലെ പ്രഭാസ്

ബാഹുബലി എന്ന ഒറ്റ സിനിമയിലുടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് പ്രഭാസ്. തെലുങ്കില്‍ റോമന്റിക് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന പ്രഭാസിന്റെ കരിയറിലെ ശക്തമായ കഥാപാത്രമായിരുന്നു ബാഹുബലി.

ബാഹുബലിയിലെ ജോലികള്‍

പൊതുവേ പ്രഭാസ് ഒരു മടിയനാണെന്നാണ് പറയുന്നത്. അതിനാല്‍ തന്നെ പ്രഭാസിന്റെ ബാഹുബലിയിലെ ജോലികള്‍ ചെയ്തത് താരത്തിന്റെ തന്നെ കൂട്ടുകാരണെന്ന് ഇപ്പോള്‍ പുറത്ത് വന്ന വാര്‍ത്തകള്‍.

ബാല്യകാല സുഹൃത്തുക്കള്‍

എല്ലാവരെയും അമ്പരിപ്പിച്ച കാര്യം പ്രഭാസിന്റെ സുഹൃത്തുക്കളായി ഇപ്പോഴും കൂടെയുള്ളവര്‍ അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്തുക്കളാണെന്നുള്ളതാണ്.

സിനിമയിലെ സൗഹൃദം

പ്രഭാസ് തന്റെ സിനിമകളിലുടെ സൗഹൃദം സൂക്ഷിക്കുന്നവരാണ്. അത്തരത്തില്‍ പ്രഭാസിന് നിര്‍മാതാക്കളുമായി നിരവധി കൂട്ടുകാരുണ്ടെന്നാണ് പറയുന്നത്. അത്തരത്തില്‍ രാജമൗലിയുമായുള്ള വലിയൊരു കൂട്ടുകെട്ടില്‍ പിറന്ന സിനിമയാണ് ബാഹുബലി.

പുതിയ സിനിമയിലെ ചോക്ലേറ്റ് പയ്യന്‍

ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനാകുന്ന സിനിമയാണ് 'സഹോ'. ചിത്രത്തില്‍ ചോക്ലേറ്റ് പയ്യന്റെ ലുക്കിലാണ് പ്രഭാസ് അഭിനയിക്കുന്നത്. അടുത്തിടെ പ്രഭാസിന്റെ ചിത്രത്തിലെ ലുക്ക് പുറത്ത് വന്നിരുന്നു.

റോഡ് ത്രില്ലര്‍ മൂവി

150 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. അതിനൊപ്പം സിനിമ റോഡ് മൂവിയുമായി സാമ്യപ്പെടുത്തിയാണ് നിര്‍മ്മിക്കുന്നതെന്നാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

വൈറലായ ചിത്രം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രഭാസ് പൊടി മീശ വെച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

English summary
You Can’t Believe Who Manages Prabhas Aka Baahubali’s Work!
Please Wait while comments are loading...

Malayalam Photos

Go to : More Photos