മലയാളികളെ വിഡ്ഢികളാക്കാനാവില്ല: നിഷ അഗര്‍വാള്‍

By Lakshmi

മലയാളത്തിലേയ്‌ക്കെത്തുന്ന പുത്തന്‍ അന്യഭാഷാ നടിയാണ് നിഷ അഗര്‍വാള്‍. തെലുങ്കില്‍ തിളങ്ങുന്ന താരമായ നിഷ ജോണി ആന്റണിയുടെ ഭയ്യാ ഭയ്യാ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. കുഞ്ചാക്കോ ബോബനും ബിജു മേനോനും നായകന്മാരായി എത്തുന്ന ചിത്രത്തില്‍ ചാക്കോച്ചന്റെ നായികയായിട്ടാണ് നിഷ അഭിനയിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ചിത്രീകരണം രണ്ടാം ഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു. തമിഴ് നടി കാജല്‍ അഗര്‍വാളിന്റെ അനിയത്തിയായ നിഷയ്ക്ക് മലയാളത്തിലെ തന്റെ ആദ്യ ചിത്രത്തില്‍ ഏറെ പ്രതീക്ഷകളുണ്ട്. മലയാളികളായ പ്രേക്ഷകരെ എന്തെങ്കിലുമെല്ലാം കാണിച്ച് വിഡ്ഢികളാക്കി തിയേറ്ററുകളില്‍ ഇരുത്താന്‍ കഴിയില്ലെന്ന് താന്‍ മനസിലാക്കിയിട്ടുണ്ടെന്ന് നിഷ പറയുന്നു.

മലയാളം നന്നേ പിടിച്ചെന്ന് നിഷ

മലയാളികളെ വിഡ്ഢികളാക്കാനാവില്ല: നിഷ അഗര്‍വാള്‍

മലയാളത്തിലെ ഷൂട്ടിങ് സെറ്റിലെ രീതികള്‍ തന്നെ തനിയ്ക്ക് നന്നേ ഇഷ്ടമായെന്ന് നിഷ പറയുന്നു. സെറ്റിലുള്ളവരെല്ലാം നല്ല സൗഹൃദത്തോടെ ഇടപെടുന്നുവെന്നും എല്ലാവരും തന്നെ പ്രത്യേക പരിഗണനയോടെയാണ് സമീപിയ്ക്കുന്നതെന്നും നിഷ പറയുന്നു.

ചിത്രീകരണം കോട്ടയത്തും കൊല്‍ക്കത്തയിലും

മലയാളികളെ വിഡ്ഢികളാക്കാനാവില്ല: നിഷ അഗര്‍വാള്‍

ചിത്രത്തിന്റെ ആദ്യഷെഡ്യൂള്‍ ചിത്രീകരണം നടന്നത് കോട്ടയത്തായിരുന്നു. രണ്ടാമത്തെ ഷെഡ്യൂളാവട്ടെ കൊല്‍ക്കത്തയിലും രണ്ടിടത്തും സെറ്റിലുള്ള എല്ലാവരുടെയും പെരുമാറ്റം ഒരുപോലെയായിരുന്നുവെന്നാണ് നിഷ പറയുന്നത്.

ചാക്കോച്ചനും ബിജുവിനുമൊപ്പം

മലയാളികളെ വിഡ്ഢികളാക്കാനാവില്ല: നിഷ അഗര്‍വാള്‍

തന്റെ സഹതാരങ്ങളായ കുഞ്ചാക്കോ ബോബനും ബിജുവിനുമൊപ്പമുള്ള ജോലി ഏറെ രസകരമായിരുന്നുവെന്നും അവരുമായി താന്‍ നല്ല കൂട്ടായെന്നും നിഷ പറയുന്നു. രണ്ടുപേരും അവര്‍ ഒന്നിച്ചഭിനയിച്ച മൂന്ന് ചിത്രങ്ങളും തീര്‍ച്ചയായും കാണണമെന്ന് തന്നോട് പറഞ്ഞിരിക്കുകയാണെന്നും നിഷ പറയുന്നു.

ഭയ്യാ ഭയ്യയിലെ വേഷം

മലയാളികളെ വിഡ്ഢികളാക്കാനാവില്ല: നിഷ അഗര്‍വാള്‍

ചിത്രത്തില്‍ നിഷ ചെയ്യുന്നത് ഒരു തമാശ കഥാപാത്രത്തെയാണ്. വിദ്യാസമ്പന്നയും തന്റേടക്കാരിയുമായ ഏഞ്ചല്‍ എന്ന കഥാപാത്രത്തെയാണ് നിഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു മുന്‍ മന്ത്രിയുടെ മകളാണ് ഈ കഥാപാത്രം.

മലയാളത്തിനായി തയ്യാറെടുപ്പുകള്‍

മലയാളികളെ വിഡ്ഢികളാക്കാനാവില്ല: നിഷ അഗര്‍വാള്‍

മറ്റെല്ലാ ഭാഷാ ചിത്രങ്ങളുടെയും ചിത്രീകരണ രീതി തന്നെയാണ് മലയാളത്തിലും, ഭാഷയില്‍ വ്യത്യാസമുണ്ടെന്ന് മാത്രം. കഥാപാത്രത്തിന്റെ ഡെബ്ബിങ് ട്രാക്ക് കിട്ടിയതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി. ഞാന്‍ വളരെക്കുറിച്ച് മലയാളചിത്രങ്ങളേ കണ്ടിട്ടുള്ളു. മലയാളത്തില്‍ അഭിനയിക്കാന്‍ പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും നടത്തിയിട്ടില്ല- നിഷ പറയുന്നു.

കേരളത്തോട് ഇഷ്ടം

മലയാളികളെ വിഡ്ഢികളാക്കാനാവില്ല: നിഷ അഗര്‍വാള്‍

കേരളത്തില്‍ കൂട്ടുകാരുമൊത്ത് ചുറ്റിയടിക്കാന്‍ തനിയ്ക്ക് ഏറെ ഇഷ്ടമാണെന്ന് നിഷ പറയുന്നു. പക്ഷേ കോട്ടയത്ത് മാത്രമേ ഇതുവരെ യാത്ര ചെയ്തിട്ടുള്ളു. അമ്മയ്‌ക്കൊപ്പം കോട്ടയത്ത് ബോട്ട് യാത്ര നടത്തി- താരം പറഞ്ഞു. കേരളഭക്ഷണം ഏറെ ഇഷ്ടപ്പെടുന്ന നിഷ പറയുന്നത് ഭര്‍ത്താവിനൊപ്പം കേരളം ചുറ്റാന്‍ വരുമെന്നാണ്.

ചേച്ചിയാണ് വിമര്‍ശക

മലയാളികളെ വിഡ്ഢികളാക്കാനാവില്ല: നിഷ അഗര്‍വാള്‍

ചേച്ചി കാജല്‍ അഗര്‍വാളാണ് തന്റെ ഏറ്റവും മികച്ച വിമര്‍ശകയെന്ന് നിഷ പറയുന്നു. പക്ഷേ ചിത്രങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ തങ്ങള്‍പരസ്പരം ഇടപെടാറില്ലെന്നും അതെല്ലാം സ്വന്തമായിത്തന്നെയാണ് തീരുമാനിയ്ക്കുന്നതെന്നും നിഷ വ്യക്തമാക്കി.

വിവാഹിതയായ നായിക

മലയാളികളെ വിഡ്ഢികളാക്കാനാവില്ല: നിഷ അഗര്‍വാള്‍

മറ്റു ഭാഷാസിനിമകളില്‍ വിവാഹിതരാകുന്നതോടെ നായികമാര്‍ക്ക് മാര്‍ക്കറ്റ് നഷ്ടപ്പെടുന്നുണ്ടെന്നും പക്ഷേ മലയാളത്തില്‍ അങ്ങനെയല്ലെന്നും നിഷ പറയുന്നു. തന്റെ ഭര്‍ത്താവും കുടുംബവും അഭിനയത്തിന്റെ കാര്യത്തില്‍ പിന്തുണ നല്‍കുന്നുണ്ടെന്നും നിഷ വ്യക്തമാക്കി.വിവാഹിതയായ നായിക

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X