മോഹന്‍ലാലിന്റെ വിവാഹവാര്‍ത്തയും ലൈസന്‍സും കാണണോ
പഴയതിനോട് എന്നും പ്രിയമുള്ള നടനാണ് മോഹന്‍ലാല്‍. താന്റെ മുഖം ആദ്യമായ സ്‌ക്രീനിലെത്തിയ ക്യാമറ സ്വന്തമാക്കാന്‍ ആഗ്രഹിച്ചതും മറ്റുമായ കാര്യങ്ങള്‍ വാര്‍ത്തയായിരുന്നു. അപ്പോള്‍ പിന്നെ താരത്തിന്റെ പഴയകാലങ്ങള്‍ ചികയുന്നത് പ്രേക്ഷകര്‍ക്കും ഒരു സുഖമുള്ള ഏര്‍പ്പാടാണ്.
ഈ അടുത്തകാലത്ത് ഫേസ്ബുക്കിലൂടെ ധാരാളം നൊസ്റ്റാള്‍ജിയകള്‍ കടന്നുപോകാറുണ്ട്. താരങ്ങളുടെ പഴയകാല ഫോട്ടോകളും ഷൂട്ടിങ് ലൊക്കേഷനില്‍വച്ചെടുത്ത് ഫോട്ടോകളും അങ്ങനെ പലതും. അടുത്തിടെ അങ്ങനെ മോഹന്‍ലാലിന്റെ ഒരു പഴയകാലവും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. ലാലിന്റെ വിവാഹ വാര്‍ത്ത.

അതെ 1988, ഏപ്രില്‍ 29 ഒരു വെള്ളിയാഴ്ച ഇറങ്ങിയ പത്രത്തിന്റെ ആദ്യ പേജിലാണ് മോഹന്‍ലാലിന്റെ വിവാഹ വാര്‍ത്ത വന്നത്. മനോരമയില്‍ വന്ന വാര്‍ത്തയുടെ പേപ്പര്‍കട്ടിങ്‌സാണ് മുകളില്‍ കാണുന്നത്. 'ഇനി സുചിത്രയുടെ സൂപ്പര്‍സ്റ്റാര്‍' എന്നാണ് ക്യാപ്ഷന്‍. ഇന്നലെ (28-04-1988) തിരുവനന്തപുരത്ത് വിവാഹിതരായ സിനിമാതാരം മോഹന്‍ലാലും വധു സിചിത്രയും എന്നാണ് വാര്‍ത്ത.

ലൈസന്‍സ്, തിരഞ്ഞെടപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ഇപ്പോള്‍ ആധാര്‍കാര്‍ഡും, ഇതിലൊക്കെയുള്ള ഫോട്ടോ കണ്ടാല്‍, സുരാജ് വെഞ്ഞാറമൂടിന്റെ സ്‌റ്റൈലില്‍ പറഞ്ഞാല്‍ പെറ്റതള്ള തിരിച്ചറിയൂല്ല. പക്ഷെ മുകളില്‍ കാണുന്ന ഡ്രൈവിങ് ലൈസന്‍സിലെ ഫോട്ടോ മോഹന്‍ലാലിന്റെ ഒരു പഴയം രൂപം തന്നെയാണേ. ലൈസന്‍സ് നമ്പറും മറ്റ് വിവരങ്ങളും വിശദമായി അതിലുണ്ട്.


Click it and Unblock the Notifications











