മുടിവെട്ടിയാല്‍ ഫ്രീഡം കിട്ടും: പാര്‍വ്വതി മേനോന്‍

By Aswathi

മൂട്ടോളം വളര്‍ന്ന് ഇടതൂര്‍ന്ന് നില്‍ക്കുന്ന മുടിയാണ് പെണ്‍കുട്ടികളുടെ സൗന്ദര്യം എന്ന് വിശ്വസിച്ചിരിക്കുന്നവര്‍ക്കിടയിലാണ് എബിസിഡി എന്ന ചിത്രത്തിലൂടെ അപര്‍ണ ഗോപിനാഥ് ബോയികട്ട് സ്‌റ്റൈലില്‍ എത്തുന്നത്. എല്ലാരും ഒരു കൗതുകത്തോടെ അപണര്‍യെ നോക്കി നില്‍ക്കുമ്പോള്‍ ദാ വരുന്നു സാറയുടെ രൂപത്തില്‍ പാര്‍വ്വതി മേനോനും. അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സ് കണ്ട് മിക്ക പെണ്‍കുട്ടികളും സാറയായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുകാണും.

രൂപത്തിലും ഭാവത്തിലും. പക്ഷെ മുടി വെട്ടുന്ന കാര്യം വരുമ്പോള്‍ മാത്രം പെണ്‍കുട്ടികള്‍ അല്പം പിന്നോട്ടടിക്കും. എന്നാല്‍ പാര്‍വ്വതി പറയുന്നു, നിങ്ങള്‍ മുടിവെട്ടി നോക്കൂ, നിങ്ങള്‍ക്കു കിട്ടുന്ന ഫ്രീഡം വളരെ വലുതായിരിക്കും. ബാംഗ്ലൂര്‍ ഡെയിസിന്റെ വിജയത്തിന് ശേഷം ഒരു ഓണ്‍ ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വ്വതി മേനോന്‍.

Parvathy Menon

മുടി വെട്ടിയത് ഒരിക്കലും ബാംഗ്ലൂര്‍ ഡെയ്‌സിന് വേണ്ടിയല്ല. മാരിയന്‍ കഴിഞ്ഞപ്പോള്‍ കഥാപാത്രങ്ങളില്‍ നിന്നെല്ലാം ഇറങ്ങി ഒരു മോചനം എനിക്കാവശ്യമായിരുന്നു. അതിന് ശേഷം ഞാന്‍ ചിത്രങ്ങളൊന്നും എറ്റെടുത്തില്ല. ഡെബ്ബിങ്ങൊക്കെ കഴിഞ്ഞതിന് ശേഷം ഇനിയൊന്നുമില്ലെന്ന് ഒറുപ്പുവരുത്തിയത്തി മുടിവെട്ടി. അപ്പോഴാണ് മുടിവെട്ടിയതിന്റെ സുഖം അനുഭവിച്ചത്. നിങ്ങളും മുടി വെട്ടി നോക്കൂ, ആ ഫ്രീഡം നിങ്ങള്‍ക്ക് മനസ്സിലാകും- പാര്‍വ്വതി മേനോന്‍ പറഞ്ഞു.

നായികയായിരിക്കെ മുടിവെട്ടുന്നത് അഭിനയിക്കുന്ന ചിത്രത്തിലെ കഥാപാത്രത്തെ ബാധിക്കില്ലെ എന്നായിരിക്കും ചിലരുടെ സംശയം. അതിനുമുണ്ട് പാര്‍വ്വതിയുടെ കയ്യില്‍ മറുപടി. സാങ്കേതിക വിദ്യകള്‍ വളരെ വികസിച്ചു. പലതരം വിഗ്ഗും മേക്കപ്പും ലഭ്യമാണ്. പിന്നെ മുടി, വളരുന്ന സാധനമല്ലേ. അതുകൊണ്ട് പേടിയുമില്ലായിരുന്നു. എന്റെ ഈ ഗെറ്റപ്പില്‍ പലരും ഞാന്‍ അപര്‍ണ ഗോപിനാഥാണെന്നാണ് വിചാരിച്ചത്. മുടിയുള്ളപ്പോള്‍ ചിലര്‍ എന്നെ ഹണി റോസ് എന്നും വിളിച്ചു. അതിലൊക്കെ സന്തോഷമേയുള്ളുവെന്നും പാര്‍വ്വതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X