അച്ഛനാകാന്‍ പോകുന്ന സന്തോഷത്തില്‍ അജു വര്‍ഗീസ്
ആസിഫ് അലിയും പൃഥ്വിരാജുമൊക്കെ അച്ഛനാകാന്‍ പോകുന്ന വാര്‍ത്തയേ ആഘോഷിക്കൂ എന്നുണ്ടോ. ഇപ്പോള്‍ നായകന്മാരെക്കാള്‍ സ്റ്റാര്‍ വാല്യു ഉണ്ട് അജു വര്‍ഗീസിനും. അപ്പോള്‍ തീര്‍ച്ചയായും അജുവിന്റെ സ്വകാര്യതകളെ കുറിച്ചറിയാനും മലയാളികള്‍ക്ക് ആകാംക്ഷ കാണാതിരിക്കുമോ.
അജു വര്‍ഗീസും അച്ഛനാകാന്‍ പോകുന്നു. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജീവിതത്തിവലേക്ക് ഒരാള്‍കൂടെ കടന്നുവരുന്നതിന്റെ സന്തോഷം അജു പറഞ്ഞത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അജു വര്‍ഗീസിന്റെയും കൊച്ചിയില്‍ ഫാഷന്‍ ഡിസൈനറായി ജോലി ചെയ്യുകയും ചെയ്തിരുന്ന അഗസ്റ്റീനിയും തമ്മില്‍ വിവാഹതിരയാത്.

അജുവിന്റെയും അഗസ്റ്റീനയുടെയും പ്രണയവിവാഹമാണെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ അഗസ്റ്റീനയെ താന്‍ സുഹൃത്തുക്കള്‍ വഴി പരിചയപ്പെട്ടതാണെന്നും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണെന്നും അജു തന്നെ പിന്നീട് അറിയിച്ചിട്ടുണ്ട്.
വിനീത് ശ്രീനിവാസന്റെ 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബി'ലൂടെ മലയാള സിനിമയിലേക്കെത്തിയ അജു വര്‍ഗീസ്, ഇപ്പോള്‍ 'വെള്ളിമൂങ്ങ'യുടെ വിജയം ആഘോഷിക്കുകയാണ്. കൈനിറയെ ചിത്രങ്ങളുമായി അജു തിരക്കിലുമാണ്. വിനീതിനൊപ്പം 'ഓര്‍മുയുണ്ടോ ഈ മുഖം' എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications











