യുവ സംവിധായകനെ മുഖംമൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോയി! സംഭവം തൃശ്ശൂരില്‍

By Midhun Raj

കഴിഞ്ഞ വെള്ളിയാഴ്ച തിയ്യേറ്ററുകളിലെത്തിയ വിപ്ലവം ജയിക്കാനുളളതാണ് എന്ന ചിത്രത്തിന്റെ സംവിധായകനെ തട്ടിക്കൊണ്ടുപോയതായി പരാതി. നിഷാദ് ഹസന്‍ എന്ന നവാഗത സംവിധായകനെയാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ കാണാതായിരിക്കുന്നത്. ഭാര്യയോടൊപ്പം കാറില്‍ സഞ്ചരിക്കവേ നിഷാദിനെ തൃശ്ശൂര്‍ പാവറട്ടിയില്‍ വെച്ച് തട്ടിക്കൊണ്ടുപോയെന്നാണ് പരാതി.

ആക്രമണത്തില്‍ പരിക്കേറ്റ നിഷാദിന്റെ ഭാര്യ പ്രതീക്ഷ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ വിപ്ലവം ജയിക്കാനുളളതാണ് സിനിമയുടെ മുന്‍ നിര്‍മ്മാതാവ് സിആര്‍ രണദേവിനെയാണ് സംശയമെന്ന് സംവിധായകന്റെ ഭാര്യ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

nishad hassan

നിഷാദ് ഹസ്സനെ കാണാതായ സംഭവത്തില്‍ പേരാമംഗലം പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അതേസമയം മുന്‍ നിര്‍മ്മാതാവിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അടുത്തിടെ ഏറെ നാളത്തെ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടാണ് വിപ്ലവം ജയിക്കാനുളളതാണ് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. നിഷാദ് ഹസനൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X