പ്രണവിന് വേണ്ടി സംവിധായകരുടെ നീണ്ട നിര
അങ്ങനെ ഒടുവില്‍ പ്രണവ് മോഹന്‍ലാല്‍ സിനിമയിലേക്ക് തന്നെ തിരികെ വന്നു. പക്ഷെ അഭിനയിക്കാനല്ല, സംവിധായകന് സഹായിയായി. സിനിമയെ പ്രണയിക്കുന്നവരും സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ തിരിച്ച് വരവ് തന്നെ വലിയ പ്രതീക്ഷയാണ്. പ്രണവിന് വച്ച് സിനിമയെടുക്കാന്‍ മുതര്‍ന്ന സംവിധായകര്‍ മുതല്‍ യുവ സംവിധായകരുടെ വരെ നീണ്ട ക്യൂവാണത്രെ.
പ്രണവിന് നായകനാക്കി സിനിമ ചെയ്യാന്‍ പല സംവിധായകര്‍ക്കും പ്ലാനുണ്ട്. പക്ഷെ അവരുടെ ഇടയില്‍ നിന്നെല്ലാം കുതറിയോടുന്ന പ്രണവ് തന്റേതായ വഴിയെ മറ്റൊരു ലോകത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. പ്രണവിന് നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് മോഹന്‍ലാലിനെ ചെന്ന് കാണാത്തവരും കുറവല്ല. എന്നാല്‍ അക്കാര്യത്തിലൊന്നും താനാളല്ലെന്ന് പറഞ്ഞ് ലാല്‍ കൈ മലര്‍ത്തുകയാണ് പോലും.

പ്രണവിന്റെ അത്തരം കാര്യങ്ങളിലൊന്നും താന്‍ അഭിപ്രായം പറയില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് പ്രണവ് മാത്രമാണ്. അഭിനയത്തിലേക്ക് തിരിച്ചുവരുന്നതില്‍ പ്രണവിന് ഇഷ്ടക്കേടൊന്നുമില്ല. പക്ഷെ സഹ സംവിധായകനായി നിന്ന് സിനിമയെ കൂടുതല്‍ അടുത്ത് പഠിക്കാനാണ് പ്രണവിന്റെ തീരുമാനം. എന്തായാലും വൈകാതെ നടനായോ സംവിധായകനായോ വൈകാതെ പ്രണവിനെ പ്രതീക്ഷിയ്ക്കാം.
ഇപ്പോള്‍ 'ലൈഫ് ഓഫ് ജോസൂട്ടി'യുടെ സെറ്റിലെ സ്റ്റാര്‍ പ്രണവ് മോഹന്‍ലാല്‍ തന്നെയാണ്. ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും മറ്റും ആരാധകര്‍ തള്ളിക്കയറി വരുമ്പോള്‍ അതൊന്നും കൂസാക്കാതെ സദാ തന്റെ ജോലിയില്‍ മുഴുകിയിരിക്കുകാണ് പ്രണവ്. പ്രണവില്‍ തനിക്കും വലിയ പ്രതീക്ഷയുണ്ടെന്ന് 'പാപനാശ'ത്തിന്റെ സെറ്റില്‍വച്ച് ഉലകനായകന്‍ കമല്‍ ഹസന്‍ പറഞ്ഞിരുന്നു. മലയാളികള്‍ക്കുമുണ്ട് ആ വലിയപ്രതീക്ഷ.


Click it and Unblock the Notifications