ജിഷമാരുണ്ടാവാന്‍ കാരണം; അത് പറയാന്‍ ഒരുകൂട്ടം വാട്‌സാപ്പ് ചെറുപ്പക്കാര്‍ ഒന്നിക്കുന്നു

By Aswini

ലഹരിക്ക് അടിമകളാകുന്ന കുട്ടികളുടെ എണ്ണം നമ്മുടെ സംസ്ഥാനത്ത് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. അഞ്ചാംക്ലാസുകാരന്‍ മുതലുള്ള പ്രായമായവര്‍ വരെ ലഹരിക്ക് അടിമകളാകുന്നു. മദ്യനിരോധനം എങ്ങനെ നടപ്പാക്കും എന്ന് സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ നടക്കുമ്പോള്‍ മദ്യത്തിന്റെ സ്ഥാനത്ത് കഞ്ചാവും മയക്കുമരുന്നും കണ്ടെത്തുന്നവരുടെ എണ്ണം കൂടുന്നു എന്നതാണ് വാസ്തവം.

ഇതിന്റെയൊക്കെ പ്രത്യാഘാതമാണ് കേരളത്തിലെ ജിഷമാര്‍. ലഹരിക്കെതിരെ വലിയ ഒരു ക്യാമ്പയിനാണ് ഇതിനെ മറികടക്കാനുള്ള പ്രധാന മാര്‍ഗമെന്ന് ഒരുപറ്റം ചെറുപ്പക്കാര്‍ ചിന്തിക്കുന്നു. വാട്‌സ് അപ്പ് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട ഈ യുവസുഹൃത്തുക്കള്‍ ലഹരിക്കെതിരെ സ്വന്തമായി സിനിമ നിര്‍മ്മിച്ചുകൊണ്ടാണ് രംഗത്ത് എത്തിയിരിക്കുന്നത്. തങ്ങള്‍ക്ക് സമൂഹത്തോടുള്ള പ്രതിബദ്ധത ഈ സിനിമയിലൂടെ പ്രകടിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം.

malayalam film

കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ വാട്‌സ് അപ്പ് കൂട്ടായ്മയില്‍ രൂപവല്‍ക്കരിച്ച ലഹരി മുക്ത കൂട്ടായ്മ 'ലഹരിക്കെതിരെ ഞങ്ങള്‍' എന്ന ലക്ഷ്യത്തോടെ 'ഇന്‍സൈറ്റ് ' എന്നപേരില്‍ സിനിമയ്ക്ക് രൂപം നല്‍കുകയായിരുന്നു. സിനിമയുടെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.

ഒരു ഗ്രാമീണനായ ആണ്‍കുട്ടി ലഹരിക്കടിമപ്പെട്ടവരുടെ ചൂഷണത്തിന് ഇരയാകുന്നതും അതുവഴി അവന്റെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളുമാണ് ഈ സിനിമ. നമ്മുടെ കോളേജ് കാമ്പസുകളിലെ ഇതുവരെ കാണാത്ത ലഹരി ഉപയോഗത്തിന്റെ ചില യഥാര്‍ത്ഥ്യങ്ങളും ബുര്‍ജ് അസോസിയേഷന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ സിനിമയിലൂടെ പുറത്തുവരും.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 160 ല്‍പ്പരം പുതുമുഖ ആര്‍ട്ടിസ്റ്റുകളെ അണിനിരത്തിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. വാട്‌സ് അപ്പ് ഗ്രൂപ്പിലെ അംഗവും യുവ സംവിധായകനുമായ വിജേഷാണ് ഈ സിനിമയ്ക്ക് നേതൃത്വം നല്‍കുന്നത്. കോഴിക്കോട്, തലശ്ശേരി, ബാംഗ്ലൂര്‍, ഗുണ്ടല്‍പേട്ട് എന്നിവിടങ്ങളില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ക്യാമറ സനീഷ് വളയമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X