ശരീരത്തില്‍ സ്പര്‍ശിച്ചതിന് ശേഷം പിന്നാലെ വന്നു; കൊച്ചിയിലെ മാളില്‍ നിന്നും അപമാനിക്കാന്‍ ശ്രമിച്ചെന്ന് യുവനടി
കുടുംബസമേതം കൊച്ചിയിലെ മാളിലെത്തിയ യുവനടിയെ അപമാനിക്കുവാന്‍ ശ്രമിച്ചുവെന്ന ആരോപണം. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് ചെറുപ്പക്കാര്‍ ചേര്‍ന്നാണ് തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ഇവര്‍ തന്നെ പിന്തുടര്‍ന്നു.
തന്റെ സഹോദരി ഇത് നേരില്‍ കണ്ടിരുന്നു. ഒരു നിമിഷത്തേക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ സ്തബ്ദ്ധയായി പോയി. എന്നാല്‍ പെട്ടെന്ന് അവര്‍ തിരക്കിലേക്ക് മറഞ്ഞു. അപ്പോള്‍ പ്രതികരിക്കുവാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും. ഇത്തരക്കാരുടെ മുഖത്തടിക്കേണ്ടതാണെന്നും നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വെളിിപ്പെടുത്തി. കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളില്‍ വച്ചാണ് ഇത്തരത്തില്‍ ഒരു ആക്രമണം ഉണ്ടായത്. സംഭവത്തില്‍ നടിയോ കുടുംബാംഗങ്ങളോ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

നടി പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നതിങ്ങനെ...
സോഷ്യല്‍ മീഡിയയില്‍ ശബ്ദമുയര്‍ത്തുന്ന ഒരു വ്യക്തയല്ല ഞാന്‍. എന്നാല്‍ ഇന്ന് നടന്ന സംഭവം എനിക്ക് പറയാതെ വയ്യ. ഇന്ന് ഒരു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വച്ച് രണ്ട് പേര്‍ എന്നെ പിന്തുടരുകയും ശരീരത്തില്‍ കൈ കൊണ്ട് തൊട്ടിട്ട് പോയി. ആദ്യം അയാള്‍ക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. അതിനാല്‍ തന്നെ താന്‍ പ്രതികരിച്ചില്ല. നല്ലതല്ലാത്ത ഒരോ സ്പര്‍ശനവും നമുക്ക് മനസിലാകും. എന്റെ സഹോദരി ഇതെല്ലാം വ്യക്തമായി കണ്ടിരുന്നു.

അവള്‍ എന്റെ അരികില്‍ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. എന്നാല്‍ ഒരു ഞെട്ടലിലായിരുന്നു ഞാന്‍. പിന്നീട്, താന്‍ അവരുടെ അരികിലേക്ക് നടന്നപ്പോള്‍ എന്നെ കണ്ടില്ലെന്ന് നടിച്ച് മാറി നിന്നു. എനിക്ക് അവരുടെ പ്രവൃത്തി മനസിലായെന്ന് അറിയിക്കണമെന്ന് കരുതി തന്നെയാണ് ഞാന്‍ അവരുടെ അടുത്തേക്ക് പോയത്. ദേഷ്യം വന്നെങ്കിലും അന്നേരം അവരോട് പറയാനുളള വ്യക്തമായ ഒരു വാചകം തനിക്ക് കിട്ടിയില്ല.

പിന്നീട് താനും സഹോദരിയും ബില്ലിംഗ് സെക്ഷനിലേക്ക് പോകുകയായിരുന്നു. ആ സമയത്ത് ഈ രണ്ട് ചെറുപ്പക്കാരും തങ്ങളെ പിന്തുടര്‍ന്നു. അമ്മയും സഹോദരനും സാധനങ്ങള്‍ വാങ്ങുന്നതിനിടെ അവര്‍ അരികില്‍ എത്തി സംസാരിക്കുവാന്‍ ശ്രമിച്ചു. ഏതൊക്കെ സിനിമയിലാണ് താന്‍ അഭിനയിച്ചത് എന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. അതേ സമയം, താന്‍ അവരെ അവഗണിക്കുകയും സ്വന്തം കാര്യം നോക്കി പോകുവാന്‍ പറയുകയും ചെയതു. അമ്മയും സഹോദരനും ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടപ്പോഴേക്കും അവര്‍ അവിടെ നിന്നും പോയി.
Recommended Video

ഇതെഴുതുന്ന സമയത്ത് അവരോട് ആ സമയത്ത് പറയാമായിരുന്ന ആയിരം കാര്യങ്ങളെ കുറിച്ചും തനിക്ക് ചെയ്യാമായിരുന്ന നൂറ് കാര്യങ്ങളെ കുറിച്ചുമാണ് താന്‍ ആലോചിക്കുന്നത്. എന്നാല്‍ അതൊന്നും ചെയ്തില്ല. ഒന്നും ചെയ്യാനായില്ല. ഇതിവിടെ പറയുന്നത് തനിക്ക് കുറച്ചെങ്കിലും ആശ്വാസം ലഭിക്കുന്നതിന് വേണ്ടിയാണ്. ഇത് ആദ്യമായിട്ടല്ല തനിക്ക് ഇങ്ങനെത്തെ അനുഭവം ഉണ്ടായതെന്നും നടി പറയുന്നു.


Click it and Unblock the Notifications