യുവതാരങ്ങള്‍ക്ക് ഇനി കഥ കേള്‍ക്കണ്ട
മലയാള സിനിമയിലെ യുവ താരങ്ങള്‍ക്ക് ഇപ്പോള്‍ കഥ കേള്‍ക്കാന്‍ താല്‍പര്യമില്ല. കഥയോടുള്ള താല്‍പര്യക്കുറവുകൊണ്ടല്ല. കൊടുക്കാന്‍ ഡേറ്റില്ലാത്തതുകൊണ്ടു തന്നെ. ഏകദേശം രണ്ടുവര്‍ഷത്തേക്കുള്ള ഡേറ്റുകള്‍ നല്‍കി കഴിഞ്ഞു. നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ദുല്‍ക്കര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിവരാണ് പുതിയ കേള്‍ക്കുന്നതു നിര്‍ത്തിവച്ചത്.
എട്ടുചിത്രമാണു ചാക്കോച്ചന്‍ ഇപ്പോള്‍ തന്നെ കരാറിലായത്. വൈശാഖിന്റെ കസിന്‍സിലാണ് ചാക്കോച്ചന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഡോ. ബിജുവിന്റെ ചിത്രം പൂര്‍ത്തിയാക്കാനുണ്ട്. അതുകഴിഞ്ഞാല്‍ രാജേഷ് പിള്ളയുടെയും സുഗീതിന്റെയും ചിത്രം. തോമസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും അടുത്തത്. റോഷന്‍ സഞ്ജയ് ബോബി, ബോബന്‍ സാമുവല്‍, രാജേഷ് പിള്ളയുടെ മറ്റൊരു ചിത്രം എന്നിവയാണ് ചാക്കോച്ചന്‍ അഭിനയിക്കുന്ന മറ്റു ചിത്രങ്ങള്‍. ഇതുകൂടാതെ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന സിനിമയുമുണ്ട്.

ഒരേ സമയം ഒന്നിലധികം ചിത്രങ്ങളിലാണ് ജയസൂര്യ അഭിനയിക്കുന്നത്. പ്രിയന്റെ ആമയും മുയലുമാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്. റെജീഷ് മിഥിലയുടെ ലാല്‍ ബഹദൂര്‍ ശാസ്ത്രി, അക്കു അക്ബറിന്റെ മത്തായി കുഴപ്പക്കാരനല്ല, ഇമാനുവല്‍ സംവിധാനം ചെയ്യുന്ന ആട് ഭീകരജീവിയല്ല, ജിലേബി എന്നിവയാണു മറ്റു ചിത്രങ്ങള്‍.
ടമാര്‍ പടാര്‍ ആണ് പൃഥ്വിയുടെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. ഈ ആഴ്ച തിയറ്ററില്‍ എത്തും. അതുകഴിഞ്ഞ് എന്നു നിന്റെ മൊയ്തീന്‍, മാര്‍ത്താണ്ഡന്റെ പാവാട, ശ്യാമപ്രസാദിന്റെ ഇവിടെ എന്നിവയാണു മറ്റു ചിത്രങ്ങള്‍.
മണിരത്‌നമാണ് ഫഹദിന്റെ ഈ ആഴ്ചയെത്തുന്ന ചിത്രം. അതുകഴിഞ്ഞ് ഇയ്യോബിന്റെ പുസ്തകമെത്തും. തുടര്‍ന്ന് അന്‍വര്‍ റഷീദിന്റെ ചിത്രം, കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ വേഷമിടുന്ന ചിത്രം, രാജീവ് രവിയുടെ ചിത്രം എന്നിവയാണു തുടര്‍ന്നു വരുന്നത്.
മൂന്നു ചിത്രങ്ങളിലാണ് നിവിന്‍പോളി ഒന്നിച്ചഭിനയിക്കുന്നത്. രാജേഷ്പിള്ളയുടെ മിലി, ജൂഡ് ആന്റണിയുടെ പ്രേമം, എബ്രിഡ് ഷൈന്റെ ആക്ഷന്‍ ഹീറോ ബിജു എന്നിവയാണ് അത്. കൂടാതെ മൂന്നു ചിത്രങ്ങള്‍ കൂടി കരാറായിട്ടുണ്ട്.


Click it and Unblock the Notifications