അഞ്ജലിയുടെ ചിത്രത്തില്‍ യുവതാരങ്ങള്‍
ഒടുവില്‍ അത് യാഥാര്‍ത്ഥ്യമാകുന്നു, മലയാളത്തിന്റെ യുവതാരങ്ങള്‍ തമ്മിലൊരു മത്സരം, അതും ഒരേചിത്രത്തില്‍. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് യുവതാരങ്ങളായ ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി എന്നിവര്‍ ഒന്നിച്ചെത്തുന്നത്.
അഞ്ജലി മേനോന്റെ ചിത്രത്തില്‍ യുവതാരങ്ങള്‍ ഒന്നിയ്ക്കുന്നുവെന്ന വാര്‍ത്ത നേരത്തേ തന്നെ വന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് അഞ്ജലി കൂടുതല്‍കാര്യങ്ങളൊന്നും വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അഞ്ജലിയും അണിയറക്കാരും ചിത്രം സംബന്ധിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുകയാണ്.
അഞ്ജലി തന്നെ തിരക്കഥയെഴുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദാണ്. ചിത്രത്തില്‍ യുവനടിമാരായ നസ്രിയ നസിം, നിത്യ മേനോന്‍, പാര്‍വ്വതി, ഇഷ തല്‍വാര്‍ എന്നിവരും ഒന്നിച്ചെത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബര്‍ 10ന് എറണാകുളത്ത് തുടങ്ങുമെന്നാണ് അറിയുന്നത്.
ഒരു ഫണ്‍് എന്റര്‍ടെയിനറായിട്ടാണ് ചിത്രമൊരുക്കുന്നത്. അന്‍വര്‍ റഷീദിന്റെ അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റും സോഫിയാ പോളിന്റെ വീക്കെന്റ് ബ്ലോക്ക്ബസ്‌റ്റേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എറണാകുളം കൂടാതെ ബാംഗ്ലൂര്‍, പോണ്ടിച്ചേരി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളും പ്രധാന ലൊക്കേഷനുകളാകും.


Click it and Unblock the Notifications











