സുരേഷ് ഗോപിക്കൊപ്പം ജയസൂര്യയും ആസിഫും
യുവതാരങ്ങളും സൂപ്പര്‍താരങ്ങളും ഒന്നിയ്ക്കുന്ന ചിത്രങ്ങള്‍ മലയാളത്തിലെ പുതിയ ട്രെന്‍ഡാണ്. ഇത്തരത്തില്‍ ഒട്ടേറെ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന കൂതറയാണ് ഇക്കൂട്ടത്തിലെ പ്രധാനപ്പെട്ട ഒരു ചിത്രം. മോഹന്‍ലാലും യുവതാരങ്ങളുമാണ് ഇതില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ ഇത്തരത്തില്‍ പുതിയൊരു ചിത്രം കൂടി ഒരുങ്ങുകയാണ്. സുരേഷ് ഗോപിയും യുവതാരങ്ങളുമാണ് ഈ ചിത്രത്തില്‍ ഒന്നിയ്ക്കുന്നത്.
മേല്‍വിലാസം എന്ന ചിത്രത്തിന്റെ സംവിധായകനായ മാധവ് രാമദാസന്‍ ഒരുക്കുന്ന അപ്പോത്തിക്കിരിയെന്ന ചിത്രത്തിലാണ് സുരേഷ് ഗോപി, ജയസൂര്യ, ആസിഫ് അലി എന്നിവര്‍ ഒന്നിയ്ക്കുന്നത്. ഫെബ്രുവരി 20ന് പാലക്കാട്ട് സിനിമയുടെ ചിത്രീകരണം തുടങ്ങഉം. അറമ്പന്‍കുടിയില്‍ സിനിമാസിന്റെ ബാനറില്‍ ഡോക്ടര്‍ ബേബി മാത്യുവും ഡോക്ടര്‍ ജോര്‍ജ്ജ് മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സുരേഷ് ഗോപി രണ്ടാംവരവില്‍ അഭിനയപ്രാധാന്യമുള്ള ഒേേട്ടറെ ചിത്രങ്ങള്‍ ചെയ്യുന്നുണ്ട്. ഉടന്‍ റിലീസ് ചെയ്യുന്ന സലാം കാശ്മീര്‍, അണിയറയില്‍ തയ്യാറാകുന്ന ഡോള്‍ഫിന്‍ ബാര്‍, ചിത്രീകരണം തുടങ്ങാനിരിക്കുന്ന സിബിഐ ചിത്രം തുടങ്ങിയവയെല്ലാം സുരേഷ് ഗോപിയുടെ മികച്ച വേഷങ്ങളുള്ള ചിത്രങ്ങളാണ്.


Click it and Unblock the Notifications











