നഷ്ടങ്ങളില്‍ വീണ ലാല്‍
സൂപ്പര്‍താരങ്ങളുടെ കൈയില്‍ നിന്ന് മലയാള സിനിമ യുവതാരങ്ങളിലെത്തിയെന്നത് അരക്കിട്ടുറപ്പിക്കുന്നതാണ് ജൂണ്‍ വരെയുള്ള കണക്കെടുപ്പുകള്‍ കാണിക്കുന്നത്. മോഹന്‍ലലാല്‍, മമ്മൂട്ടി, ദിലീപ് എന്നിവരുടെ കൈവശമായിരുന്നു മലയാള സിനിമ. അതിപ്പോള്‍ നിവിന്‍പോളി എന്ന യുവനടനനു ചുറ്റുമായിരിക്കുക
മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒത്തുചേര്‍ന്ന എന്നും എപ്പോഴും മാര്‍ച്ചിലാണ് എത്തുന്നത്. അതായത് വിഷുവിനുതൊട്ടുമുന്‍പ്. ഏറെ പ്രതീക്ഷയോടെ ലാലും സത്യന്‍ അന്തിക്കാടും മഞ്ജുവാര്യരും ഒത്തുചേര്‍ന്ന ചിത്രമായിരുന്നു അത്. എന്നാല്‍ സത്യന്‍ അന്തിക്കാടിന്റെ മുന്‍പത്തെ പല സിനിമകളെയും തോന്നിപ്പിക്കുന്നതായിരുന്നു അത്. അതുകൊണ്ടുതന്നെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂരിനു നേട്ടമൊന്നുമുണ്ടാക്കാന്‍ ആ ചിത്രത്തിനു സാധിച്ചില്ല.

ജോഷി സംവിധാനംചെയ്ത ലൈല ഓ ലൈല മെയിലും എത്തി. മലയാളം അടുത്തിടെ കണ്ടഏറ്റവും വലിയ പരാജയമായിരുന്നു ലൈല ഓ ലൈ. റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലെ കൂട്ടുകെട്ടായ ലാലും അമലാപോളും ഒന്നിച്ച ചിത്രത്തിനു തിരക്കഥ എഴുതിയിരുന്നത് ബോളിവുഡിലെ ഹിറ്റ്‌മേക്കര്‍ സുരേഷ് നായരായിരുന്നു. പക്ഷേ ബോളിവുഡിലെ പോലെ ഷൈന്‍ ചെയ്യാന്‍ അദ്ദേഹത്തിന് ഇവിടെ കഴിഞ്ഞില്ല.
ലാല്‍ അതിഥി വേഷംചെയ്ത് ഇന്ദ്രജിത്ത് നായകനായ രസവും അതിനിടെ റിലീസ് ചെയ്തിരുന്നു. പക്ഷേ, അതും വന്‍പരാജയമായിപ്പോയി.
ഇനി രഞ്ജിത്ത് സംവിധാനംചെയ്യുന്ന ലോഹത്തിലാണ് ലാലിന്റെ പ്രതീക്ഷ. അതിനു പിന്നാലെ പത്മകുമാറിന്റെ കനല്‍ എത്തും. ഈ രണ്ടു ചിത്രങ്ങളിലെങ്കിലും നേട്ടമുണ്ടാക്കിയില്ലെങ്കില്‍ ലാലിന്റെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാകും.


Click it and Unblock the Notifications