»   »  അശ്ലീലം അതിര് കടന്നപ്പോള്‍ കാവ്യ ഇടപെട്ടു, നാല് വര്‍ഷമായി ഇയാള്‍ കാവ്യയെ ശല്യം ചെയ്യുന്നു

അശ്ലീലം അതിര് കടന്നപ്പോള്‍ കാവ്യ ഇടപെട്ടു, നാല് വര്‍ഷമായി ഇയാള്‍ കാവ്യയെ ശല്യം ചെയ്യുന്നു

By: Rohini
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയിലൂടെ സിനമാ താരങ്ങളെ മോശമായി ചിത്രീകരിയ്ക്കുന്നത് പുതിയ കാര്യമല്ല. താരങ്ങളുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കുന്നതും, പോസ്റ്റുകള്‍ക്ക് താഴെ മോശമായ രീതിയില്‍ കമന്റടിയ്ക്കുന്നതുമൊക്കെ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.

സോഷ്യല്‍ മീഡിയ ചതിച്ച സിനിമാ നടിമാര്‍

പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പലതരത്തിലുള്ള ആക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുള്ള നടിയാണ് കാവ്യ മാധവനും. അതിലൊരു കളിയോട് കാവ്യ പ്രതികരിച്ചു. നാല് വര്‍ഷമായി തന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ തുടങ്ങി അശ്ലീല ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്ന ആളെ കാവ്യ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചു.

അശ്ലീലം അതിര് കടന്നപ്പോള്‍ കാവ്യ ഇടപെട്ടു, നാല് വര്‍ഷമായി ഇയാള്‍ കാവ്യയെ ശല്യം ചെയ്യുന്നു

സിറ്റി പൊലീസ് കമ്മീഷണര്‍ എംപി ദിനേശിന് കാവ്യ മാധവന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജ് തുടങ്ങിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിലെ പന്തളം സ്വദേശി അരവിന്ദ് ബാബുവാണ് അറസ്റ്റിലായത്.

അശ്ലീലം അതിര് കടന്നപ്പോള്‍ കാവ്യ ഇടപെട്ടു, നാല് വര്‍ഷമായി ഇയാള്‍ കാവ്യയെ ശല്യം ചെയ്യുന്നു

നടിയുടെ പേരും ഫോട്ടോയും ഉപയോഗിക്കുന്നതിന് പുറമെ, അശ്ലീലച്ചുവയുള്ള പോസ്റ്റുകളും കമന്റുകളും ഈ അക്കൗണ്ട് വഴി അരവിന്ദ് പ്രചരിപ്പിച്ചിരുന്നു. അശ്ലീലത അതിര് കടന്നപ്പോഴാണ് കാവ്യ പൊലീസില്‍ പരാതി നല്‍കിയത്.

അശ്ലീലം അതിര് കടന്നപ്പോള്‍ കാവ്യ ഇടപെട്ടു, നാല് വര്‍ഷമായി ഇയാള്‍ കാവ്യയെ ശല്യം ചെയ്യുന്നു

കഴിഞ്ഞ നാല് വര്‍ഷമായി കാവ്യയുടെ പേരില്‍ ഇയാള്‍ വ്യാജ അക്കൗണ്ട് ഉപയോഗിച്ചു വരികയാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

അശ്ലീലം അതിര് കടന്നപ്പോള്‍ കാവ്യ ഇടപെട്ടു, നാല് വര്‍ഷമായി ഇയാള്‍ കാവ്യയെ ശല്യം ചെയ്യുന്നു

സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ കാവ്യയുടെ പേര് ഉപയോഗിക്കുന്ന ഇത്തരം 12 വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരും നിരീക്ഷണത്തിലാണെന്നും ഉടന്‍ അറസ്റ്റിലാകും എന്നും പൊലീസ് അറിയിച്ചു.

English summary
Youth arrested for creating fake Facebook account of Kavya Madhavan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam