അനു സിത്താര, റിമി ടോമി, ഭാമ, നായികമാരെ വിളിച്ച് സനൂപിന്റെ പേരില്‍ വ്യാജ സല്ലാപം! പ്രതി അറസ്റ്റില്‍!

താരങ്ങളുടെ പേര് ദുരുപയോഗം ചെയ്ത് പലതരത്തില്‍ തട്ടിപ്പുകള്‍ നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അത്തരത്തിലുള്ള സംഭവങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. ബാലതാരം സനൂപിന്റെ പേരിലായിരുന്നു ഇത്തവണത്തെ തട്ടിപ്പ്. സനുഷയുടെ സഹോദരനും അഭിനേതാവുമായ സനൂപിന്റെ പേരില്‍ നായികമാരെ വിളിച്ച് ശല്യപ്പെടുത്തിയ ആളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊന്നാനി സ്വദേശിയായ രാഹുലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സനൂപ് ഫോണ്‍ചെയ്യുന്നുവെന്നും പലരുടേയും നമ്പര്‍ ചോദിക്കുന്നുവെന്നും താരങ്ങള്‍ സനുഷയോട് പറഞ്ഞപ്പോഴാണ് തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. തന്റെ സഹോദരന്റെ നമ്പറല്ല ഇതെന്ന് വ്യക്തമാക്കിയതിന് പിന്നാലെയായാണ് സനുഷയും കുടുംബവും പോലീസിന്റെ സഹായം തേടിയത്. സനൂപിനെ ഏറെയിഷ്ടമുള്ളയാളാണ് താനെന്നും പത്താം ക്ലാസില്‍ തോറ്റതിന് ശേഷം എങ്ങനെയെങ്കിലും സിനിമയില്‍ കയറുകയെന്ന ലക്ഷ്യമാണുള്ളതെന്നും അതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നുമായിരുന്നു ചോദ്യം ചെയ്യലില്‍ യുവാവ് പറഞ്ഞത്.

Sanoop

റിമി, ടോമി, അനു സിത്താര, ഭാമ, മഞ്ജു പിള്ള തുടങ്ങിയ അഭിനേത്രികളേയും റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികളേയുമാണ് ഇയാള്‍ വിളിച്ചത്. പല്ലിനെക്കുറിച്ചാണ് എല്ലാവരോടും സംസാരിച്ചത്. പാല്‍പ്പല്ല് കൊഴിഞ്ഞപ്പോള്‍ വേദനയുണ്ടായിരുന്നോ, പല്ലെടുക്കുമ്പോള്‍ വേദനയുണ്ടോ ചേച്ചി തുടങ്ങിയ ചോദ്യങ്ങളായിരുന്നു ചോദിച്ചത്. റിമി ടോമിയേയും മഞ്ജു പിള്ളയേയുമാണ് ഇദ്ദേഹം അവസാനമായി വിളിച്ചത്. ചിത്രങ്ങള്‍ക്ക് കടപ്പാട് സനൂപ് സന്തോഷ് ഫേസ്ബുക്ക് പേജ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X