യാത്രയ്ക്ക് ഇതിലും വലിയ പ്രശംസ ലഭിക്കാനില്ല! മമ്മൂട്ടിയെ അഭിനന്ദിച്ച് വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി!കാണൂ
Recommended Video

ഏത് തരത്തിലുള്ള കഥാപാത്രത്തേയും തന്നിലേക്ക് ആവാഹിച്ചാണ് മമ്മൂട്ടി മുന്നേറുന്നത്. കൈനിറയെ സിനിമകള്‍ സ്വീകരിക്കുന്ന കാര്യത്തിലായാലും മറ്റ് വിഷയങ്ങളിലായാും അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ പോലും ഇപ്പോള്‍ അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഭാഷാഭേദമില്ലാതെ സിനിമയില്‍ അഭിനയിക്കുന്നതിനും അംഗീകാരം ലഭിക്കണമെന്നും ആഗ്രഹിക്കാത്ത താരങ്ങള്‍ വിരളമാണ്. വില്ലനായി തുടക്കം കുറിച്ച് തെന്നിന്ത്യന്‍ സിനിമയുടെ എല്ലാമെല്ലാമായി മാറിയ താരത്തിന്റെ കുതിപ്പില്‍ ആരാധകരും സന്തോഷത്തിലാണ്. പേരന്‍പിന് പിന്നാലെ തിയേറ്ററുകളിലേക്കെത്തിയ യാത്രയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആന്ധ്രപ്രദേശിന്റെ എക്കാലത്തെയും മികച്ച ജനനായകരിലൊരാളായ വൈഎസ് രാജശേഖര റെഡ്ഡിയുടെ പദയാത്ര പ്രമേയമായൊരുക്കിയ യാത്ര കഴിഞ്ഞ വാരത്തിലാണ് തിയേറ്ററുകളിലേക്കെത്തിയത്. വൈഎസ് ആറായുള്ള മമ്മൂട്ടിയുടെ ഭാവപ്പകര്‍ച്ചയ്ക്ക് തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. പോസ്റ്ററുകളും ടീസറുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. സിനിമയ്ക്കായി ചില്ലറ തയ്യാറെടുപ്പുകളായിരുന്നില്ല താരം നടത്തിയത്. തെലുങ്കിലെ ഡബ്ബിംഗും തന്റെ ശബ്ദത്തില്‍ തന്നെയായിരിക്കണമെന്ന കാര്യത്തിലും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. സിനിമ റിലീസ് ചെയ്തതിന് പിന്നാലെ തന്നെ അഭിനന്ദനവുമായി തെലുങ്ക് ജനത ഒന്നടങ്കം എത്തിയിരുന്നു. ഇപ്പോഴിതാ വൈഎസ് ആറിന്റെ മകനായ ജഗന്‍ മോഹന്‍ റെഡ്ഡിയും യാത്രയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

മഹി വി രാഘവിനും സംഘത്തിനും അഭിനന്ദനമെന്നും യാത്രയുടെ വിജയത്തില്‍ താന്‍ സന്തോഷവാനാണെന്നും ജഗന്‍ മോഹന്‍ റെഡ്ഡി ട്വീറ്റ് ചെയ്തിട്ടുണ്ട്. സിനിമയ്ക്കായി നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. വൈഎസ്ആറിനെ സ്‌ക്രീനിലേക്കെത്തിക്കാനായി നടത്തിയ ശ്രമത്തെ അഭിന്ദിക്കുന്നുവെന്നും സിനിമയെ സ്വീകരിച്ചവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ട്വീറ്റില്‍ പറയുന്നു.


Click it and Unblock the Notifications











