സുരേഷ് ഗോപിയുടെ യുവതുര്‍ക്കി നിര്‍മിച്ചതാരാണെന്ന് അറിയാമോ?
1996 ല്‍ റിലീസ് ചെയ്ത മലയാള ചിത്രങ്ങളില്‍ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയ, ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു സുരേഷ് ഗോപി നായകനായ യുവതുര്‍ക്കി. ഈ ചിത്രം നിര്‍മിച്ചതാരാണെന്ന് അറിയാമോ?
ബിഗ് ബി. അതെ ബോളിവുഡിലെ ബിഗ് ബി അമിതാ ബച്ചനാണ് യുവതുര്‍ക്കി എന്ന ചിത്രം നിര്‍മിച്ചത്. സെവന്‍ ആര്‍ട്‌സ് ഫിലിംസിന്റെ ബാനറിലാണ് ബച്ചന്‍ യുവ തുര്‍ക്കി നിര്‍മിച്ചത്. ബിഗ് നിര്‍മിച്ച ഒരേ ഒരു മലയാള സിനിമയും യുവ തുര്‍ക്കി മാത്രമാണ്. തമിഴില്‍ ഉല്ലാസം എന്ന ചിത്രവും നിര്‍മിച്ചിട്ടുണ്ട്.

ഭദ്രന്‍ സംവിധാനം ചെയ്ത യുവ തുര്‍ക്കി താര സമ്പന്നതകൊണ്ടും കഥാപശ്ചാത്തലം കൊണ്ടും വിജയം കീഴടക്കി. സുരേഷ് ഗോപിയ്‌ക്കൊപ്പം വിജയലക്ഷ്മി, സുകുമാരി, രതീഷ്, രാജന്‍ പി ദേവ് തുടങ്ങിവയരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തി.
1993 ല്‍ ദേഖ് ഭായ് ദേഖ് എന്ന ചിത്രം നിര്‍മിച്ചുകൊണ്ടാണ് അമിതാഭ് ബച്ചന്‍ നിര്‍മാണ രംഗത്തെത്തുന്നത്. യുവ തുര്‍ക്കിയടക്കം ഇതുവരെ പതിനഞ്ച് ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചു. 2013 ല്‍ റിലീസായ സപ്തപദി എന്ന ഗുജറാത്തി ചത്രമാണ് ഒടുവില്‍ നിര്‍മിച്ചത്.


Click it and Unblock the Notifications











