സുഡാനി എടുക്കുമ്പോള്‍ ഓപ്ഷനില്‍ പോലും ഇല്ലാത്ത പേരായിരുന്നു സൗബിന്‍! തുറന്ന് പറഞ്ഞ് സംവിധായകന്‍

By Midhun Raj

Recommended Video

സൗബിൻ സുഡാനിയിലേക്ക് എത്തിയത് , സംവിധായകന്‍ പറയുന്നു | #SoubinShahir | filmibeat Malayalam

സൗബിന്‍ ഷാഹിറിന്റെതായി കഴിഞ്ഞ വര്‍ഷം സൂപ്പര്‍ഹിറ്റായി മാറിയ സിനിമയായിരുന്നു സുഡാനി ഫ്രം നൈജീരിയ. നവാഗതനായ സക്കറിയ സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറിയ സിനിമയായിരുന്നു. റിയലിസ്റ്റിക് രീതിയിലുളള അവതരണം കൊണ്ടാണ് ചിത്രം അതിവേഗം പ്രേക്ഷകരുടെ ഇഷ്ടസിനിമയായി മാറിയിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സുഡാനി നേട്ടമുണ്ടാക്കിയിരുന്നു.

സൗബിന്‍ ഷാഹിറിനൊപ്പം സാമുവല്‍ എബിയോള റോബിന്‍സണ്‍ എന്ന താരവും സുഡാനിയില്‍ തിളങ്ങിയിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തന്റെ ആദ്യ ചിത്രമായ സുഡാനി ഫ്രം നൈജീരിയയെക്കുറിച്ച് സംവിധായകന്‍ സക്കറിയ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ എത്തിയതുള്‍പ്പെടെയുളള കാര്യങ്ങള്‍ സക്കറിയ പങ്കുവെച്ചത്.

സുഡാനി ഫ്രൈം നൈജീരിയയുടെ വിജയം

സുഡാനി ഫ്രൈം നൈജീരിയയുടെ വിജയം

മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം കൂടിയാണ് സുഡാനി ഫ്രം നൈജീരിയ. ചിത്രത്തില്‍ സെവന്‍സ് ഫുട്‌ബോള്‍ ടീമിന്റെ മാനേജരായി സൗബിന്‍ എത്തിയപ്പോള്‍ കളിക്കാരനായിട്ടാണ് സാമുവല്‍ എത്തിയിരുന്നത്. മുഹ്‌സിന്‍ പെരാരിയും സംവിധായകനും ചേര്‍ന്നായിരുന്നു സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയത്. ഹാപ്പി അവേര്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചു. റെക്‌സ് വിജയന്‍ ഒരുക്കിയ പാട്ടുകളും ചിത്രത്തിന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു.

മജീദ് എന്ന കഥാപാത്രം

മജീദ് എന്ന കഥാപാത്രം

ചിത്രത്തിലെ മജീദ് എന്ന സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തെ പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചോട് ചേര്‍ത്തിരുന്നു. സൗബിന്‍ ഷാഹിറിന്റെ കരിയറിലെ മികച്ച കഥാപാത്രമാണ് മജീദെന്നാണ് ചിത്രം കണ്ടവരില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടിരുന്നത്. ഹാസ്യ കഥാപാത്രങ്ങളില്‍നിന്നും സീരിയസ് റോളുകളിലേക്കുളള സൗബിന്റെ മാറ്റം എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. സുഡാനി ഫ്രം നൈജീരിയയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നത് സൗബിന്റെ തകര്‍പ്പന്‍ പ്രകടനം തന്നെയായിരുന്നു.

സൗബിനെക്കുറിച്ച സക്കറിയ

സൗബിനെക്കുറിച്ച സക്കറിയ

സുഡാനി ഫ്രം നൈജീരിയയിലേക്ക് സൗബിന്‍ എത്തിപ്പെട്ടതിനെക്കുറിച്ചായിരുന്നു സംവിധായകനായ സക്കറിയ സംസാരിച്ചിരുന്നത്. സുഡാനി ഫ്രം നൈജീരിയ എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഓപ്ഷനില്‍ ഇല്ലാത്ത പേരായിരുന്നു സൗബിന്റെതെന്ന് അഭിമുഖത്തില്‍ സക്കറിയ പറയുന്നു. "സത്യസന്ധമായി പറഞ്ഞാല്‍ ആദ്യമായി സുഡാനി എടുക്കാന്‍ തീരുമാനിക്കുമ്പോള്‍ ഓപ്ഷനില്‍ ഇല്ലാത്ത പേരായിരുന്നു സൗബിന്‍ ഷാഹിറിന്റെത്. തീര്‍ത്തും പുതിയ ആളുകളെ വെച്ച് എടുക്കാന്‍ തീരുമാനിച്ച സിനിമയായിരുന്നു ഇത്.

പ്രൊഡക്ഷന്‍ കമ്പനിയുടെ അടുത്തെത്തിയപ്പോള്‍

പ്രൊഡക്ഷന്‍ കമ്പനിയുടെ അടുത്തെത്തിയപ്പോള്‍

പിന്നെ ഇതൊരു പ്രൊഡക്ഷന്‍ കമ്പനിയുടെ അടുത്തെത്തിയപ്പോള്‍ ഒരു പോപ്പുലര്‍ നടന്‍ ഇതില്‍ വേണമെന്ന് എല്ലാവര്‍ക്കും മനസിലാവുകയും ചെയ്തു. എന്നാല്‍ ക്യാരക്ടറിന് അനുയോജ്യനാവുകയും വേണമെന്ന ചര്‍ച്ചയ്‌ക്കൊടുവിവല്‍ ഡിസ്ട്രിബ്യൂട്ടറാണ് സൗബിനെ സജസ്റ്റ് ചെയ്തത്. രാജീവ് രവി സാറുമൊത്തുളള ചര്‍ച്ചയായിരുന്നു അത്. അങ്ങിനെ സൗബിന്‍ എല്ലാവര്‍ക്കും സ്വീകാര്യമാവുകയും ഉടനെ തന്നെ സൗബിനെ അറിയിക്കുകയും ചെയ്തു.

ഷൂട്ടിന്റെ തലേന്നാണ്

ഷൂട്ടിന്റെ തലേന്നാണ്

എഴുതിവെച്ച ക്യാരക്ടറിലേക്ക് സൗബിന്‍ എന്ന നടന്‍ എത്തുകയായിരുന്നുവെന്നും സക്കറിയ പറയുന്നു. സൗബിന്റെ സൗഹൃദത്തിലുളള ആളുകള്‍ നിര്‍മ്മിക്കുന്ന സിനിമ എന്ന കംഫര്‍ട്ട് സോണിലേക്കാണ് അദ്ദേഹം വരുന്നത്. അതുകൊണ്ട് തന്നെ ഷൂട്ടിന്റെ തലേന്നാണ് പൂര്‍ണമായും അദ്ദേഹം സ്‌ക്രിപ്റ്റ് വായിച്ചുകേള്‍ക്കുന്നത്. അതുകൊണ്ടുതന്നെ നമ്മള്‍ എഴുതിവെച്ച ക്യാരക്ടറിലേക്ക് സൗബിന്‍ എന്ന നടന്‍ എത്തുകയാണ് ഉണ്ടായത്. മാതൃഭൂമിയുമായുളള അഭിമുഖത്തില്‍ സക്കറിയ വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X