മമ്മൂക്കയുടെ വോയിസ് മോഡുലേഷനും ശരീര ഭാഷയുമെല്ലാം ഗംഭീരം! പേരന്‍പിനെ പുകഴ്ത്തി സുഡാനി സംവിധായകന്‍
Recommended Video

മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് മികച്ച പ്രേക്ഷക പ്രശംസകള്‍ നേടി ശ്രദ്ധേയമായിരിക്കുകയാണ്. ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക തമിഴില്‍ തിരിച്ചെത്തിയ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. വിദേശത്ത് നടന്ന ചലച്ചിത്രോത്സവങ്ങളില്‍ നിന്നെല്ലാം മികച്ച അഭിപ്രായങ്ങളായിരുന്നു പേരന്‍പ് നേടിയെടുത്തിരുന്നത്. അമുദവനായി മമ്മൂക്ക വിസ്മയിപ്പിച്ചുവെന്നു തന്നെ പ്രേക്ഷകാഭിപ്രായങ്ങള്‍ വന്നിരുന്നു. അടുത്തിടെയായിരുന്നു ചിത്രത്തിന്റെ ആദ്യ ഇന്ത്യന്‍ പ്രീമിയല്‍ നടന്നിരുന്നത്.
രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച പേരന്‍പിന് മികച്ച അഭിപ്രായങ്ങള്‍ അവിടെയും ലഭിച്ചിരുന്നു. സിനിമ കണ്ട പ്രേക്ഷകരും ചലച്ചിത്ര പ്രവര്‍ത്തകരും അടക്കം പേരന്‍പിനെ പുകഴ്ത്തികൊണ്ടായിരുന്നു സംസാരിച്ചിരുന്നത്. നടന്‍ മോഹന്‍ലാല്‍ അടക്കമുളളവര്‍ ചിത്രം ആദ്യം ദിനം തന്നെ കാണാനുളള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ പേരന്‍പ് കണ്ട് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകനായ സക്കറിയ.

പേരന്‍പിനെക്കുറിച്ച് സക്കറിയ
ഈ അടുത്ത ദശാബ്ദങ്ങളില്‍ ഒന്നും മലയാള സിനിമയില്‍ നമ്മള്‍ മമ്മൂട്ടിയെ ഇത്ര മികവാര്‍ന്ന രീതിയില്‍ കണ്ടിട്ടില്ലെന്ന് സക്കറിയ പറയുന്നു. പേരന്‍പില്‍ മമ്മൂട്ടിയുടെ വോയിസ് മോഡുലേഷനും ശരീരഭാഷയുമെല്ലാം അതിഗംഭീരം ആയിരുന്നുവെന്നും സക്കറിയ പറഞ്ഞു. ചലച്ചിത്ര മേളയില്‍ സിനിമ കഴിഞ്ഞ് പ്രേക്ഷകര്‍ നല്‍കിയ മികച്ച പ്രതികരണം ഒരു മലയാളി എന്ന നിലയിലും അഭിമാനം ഉണ്ടാക്കുന്നതായിരുന്നു. സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ പറഞ്ഞു. അതേസമയം പേരന്‍പിലെ മമ്മൂക്കയുടെ പ്രകടനത്തെ പുകഴ്ത്തി സംവിധായകനായ സജിന്‍ ബാബുവും രംഗത്തെത്തിയിരുന്നു.

മമ്മൂക്കയെക്കുറിച്ച് സജിന്‍ ബാബു
ഈ അടുത്ത കാലത്ത് മലയാള സിനിമയ്ക്കു കഴിയാത്ത പൊട്ടന്‍ഷ്യലില്‍ മമ്മൂട്ടിയെ ഉപയോഗിക്കാന്‍ പേരന്‍പിലൂടെ റാമിന് കഴിഞ്ഞുവെന്ന് സജിന്‍ ബാബു പറയുന്നു. ചലച്ചിത്ര മേളയില്‍ കണ്ട എറ്റവും മികച്ച സിനിമകളില്‍ ഒന്നൂകൂടിയായിരുന്നു മമ്മൂക്കയുടെ പേരന്‍പ്. മമ്മൂട്ടി എന്ന നടന്റെ ഗംഭീരമികവ് ഉപയോഗിക്കാന്‍ ഒരു തമിഴ് സംവിധായകന്‍ വേണ്ടിവന്നു എന്ന് ഓര്‍ക്കുമ്പോള്‍ വിഷമം ഉണ്ടെന്നും സജിന്‍ ബാബു പറഞ്ഞു. ഈ കഥാപാത്രത്തിന് ഇതിനപ്പുറം ചേരുന്ന ഒരു നടന്‍ ഇല്ലായെന്നും മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഒരു നാഴികകല്ലായിരിക്കും ഇതെന്നും സജിന്‍ ബാബു അഭിപ്രായപ്പെട്ടു.

പേരന്‍പ് എന്ന ചിത്രം
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ തിരിച്ചെത്തിയ ചിത്രം കൂടിയായിരുന്നു പേരന്‍പ്. റാം സംവിധാനം ചെയ്ത ചിത്രത്തില്‍ അഞ്ജലി അമീര്‍, സാധന, സമുദ്രക്കനി, സുരാജ് വെഞ്ഞാറാമൂട്, സിദ്ദിഖ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ പിഎല്‍ തെനപ്പന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരുന്നത്. ഏഷ്യയുടെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലും പേരന്‍പ് മുന്‍പ് പ്രദര്‍ശിപ്പിച്ചിരുന്നു. ഇവിടെയും ചിത്രത്തിന് വന്‍ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.

വ്യത്യസ്തമാര്‍ന്നൊരു പ്രമേയം
വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരുന്നത്. ചിത്രത്തില്‍ അമുദവന്‍ എന്ന ടാക്സി ഡ്രൈവറായാണ് മമ്മൂക്കയെത്തുന്നത്. അച്ഛനും മകളും തമ്മിലുളള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വൈകാരികത ഏറെയുളള ഒരു കുടുംബ ചിത്രം കൂടിയാണ് മമ്മൂക്കയുടെ പേരന്‍പ്. മികച്ചൊരു പ്രമേയം പറയുന്ന പേരന്‍പ് കലാമൂല്യമുളള സിനിമകളിലൊന്നായാണ് ഒരുക്കിയിരിക്കുന്നത്. റിലീസിങ്ങിനു മുന്‍പു തന്നെ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

അടുത്ത ദേശീയ അവാര്‍ഡ്
ഇളയരാജയുടെ മകന്‍ യുവന്‍ശങ്കര്‍ രാജയാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കു ന്നത്. തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സാധനയും ചിത്രത്തില്‍ ഒരു കഥാപാത്രമായി എത്തുന്നുണ്ട്. തമിഴില്‍ ചിത്രീകരിച്ച സിനിമ മലയാളത്തിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമ കണ്ട പ്രേക്ഷകരെല്ലാം അടുത്ത ദേശീയ അവാര്‍ഡ് പേരന്‍പിലൂടെ മമ്മൂക്കയ്ക്ക് ലഭിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു,


Click it and Unblock the Notifications