ഇവിടെ ഒറ്റയ്ക്ക് ഹണിമൂണ്‍ ആഘോഷിക്കുന്നത് മഞ്ജിമ മോഹന്‍, കാണൂ

2014 ല്‍ ബോളിവുഡില്‍ ബ്ലോക്ബസ്റ്റര്‍ ഹിറ്റായ ക്വീന്‍ എന്ന ചിത്രം സൗത്ത് ഇന്ത്യന്‍ ഭാഷകളില്‍ റീമേക്ക് ചെയ്യുന്നു എന്ന് പറഞ്ഞപ്പോള്‍, ആര് ക്വീന്‍ ആകും എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകളുണ്ടായിരുന്നു. കങ്കണയ്ക്ക് ദേശീയ പുരസ്‌കാരം വരെ നേടിക്കൊടുത്ത ക്വീന്‍ കഥാപാത്രത്തെ പുനര്‍ജനിപ്പിക്കുക അത്ര എളുപ്പമല്ല. എന്നാല്‍ അത് സംഭവിച്ചു!!

ക്വീന്‍ സിനിമ നാല് സൗത്ത് ഇന്ത്യന്‍ ഭാഷകളിലും റീമേക്ക് ചെയ്തു. നാല് സിനിമകളുടെയും ടീസര്‍ ഇന്ന് (ഡിസംബര്‍ 21) റിലീസ് ചെയ്തു. തമിഴില്‍ കാജല്‍ അഗര്‍വാളും തെലുങ്കില്‍ തമന്ന ഭട്ടിയയും കന്നടയില്‍ പരുള്‍ യാദവവുമാണ് ക്വീനായി എത്തുന്നത്. മലയാളത്തില്‍ മഞ്ജിമ മോഹന്‍ ആ റോള്‍ ഭംഗിയാക്കി. സം സം എന്നാണ് മലയാളം റീമേക്കിന്റെ പേര്.

zam-zam

പിന്നാലെ നടന്ന് പ്രണയിച്ച കാമുകന്‍ വിവാഹത്തിന് തൊട്ടുമുന്‍പ് ഉപേക്ഷിച്ചു പോയപ്പോള്‍ പാരിസിലേക്ക് ഒറ്റയ്ക്ക് ഹണിമൂണിന് പോകുന്ന സമ എന്ന തലശ്ശേരിക്കാരി പെണ്‍കുട്ടിയായിട്ടാണ് മഞ്ജി ചിത്രത്തിലെത്തുന്നത്. ഭാഷപോലും അറിയാതെ പാരീസിലെത്തി, ആത്മവിശ്വാസം കൊണ്ട് ജീവിത സാഹചര്യങ്ങളെ നേരിടുന്ന പെണ്‍കുട്ടിയാണ് ക്വീന്‍.

ഒരു വടക്കന്‍ സെല്‍ഫിയ്ക്ക് ശേഷം തമിഴ് സിനിമയിലേക്ക് പോയ മഞ്ജിമയുടെ രണ്ടാമത്തെ മലയാളം സിനിമയാണ് സം സം. ഇത് മഞ്ജിമയുടെ രണ്ടാം വരവായിരിക്കും എന്നാണ് ആരാധകര്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X