»   » സെറീന വഹാബും കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്നു

സെറീന വഹാബും കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

പഴയകാല ഹിറ്റ് ചിത്രങ്ങളിലൊന്നായ മദനോത്സവത്തിലെ കമല്‍ഹാസനെയും സെറീന വഹാബിനെയും പ്രേക്ഷകര്‍ മറക്കാന്‍ ഇടയില്ല. തകര്‍ത്തഭിനയിച്ച ഇരുവരും പിന്നീട് വിശ്വരൂപം എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. എന്നാല്‍, ഇനി ഇരുവരും ഒന്നിച്ചഭിനയിക്കാന്‍ പോകുന്നത് മലയാള ചിത്രത്തിലാണ്.

27 വര്‍ഷങ്ങള്‍ക്കുശേഷം അമല മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തിലാണ് സെറീന അഭിനയിക്കുന്നത്. ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പഴയകാല നായികമാരും നായകന്‍മാരും ഒത്തൊരുമിക്കുകയാണെന്ന പ്രത്യേകതയുമുണ്ട്. ജയറാം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്.

zarina-wahab

ഒളിപ്പോര്, ആറു സുന്ദരിമാരുടെ കഥ,ആദാമിന്റെ മകന്‍ അബു, ആഗതന്‍, കളണ്ടര്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായ കഥാപാത്രങ്ങള്‍ക്കുശേഷമാണ് സറീന മറ്റൊരു വേറിട്ട വേഷം കൈകാര്യം ചെയ്യുന്നത്. രാജീവ് കുമാറിന്റെ ആദ്യ ചിത്രത്തിലും കമല്‍ഹാസനായിരുന്നു നായകന്‍.

കമല്‍ഹാസന്‍, രാജീവ് കുമാര്‍, ജയറാം എന്നിവരുടെ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. അമല എന്ന നായികയുടെ തിരിച്ചു വരവും ഏറെ പ്രതീക്ഷയോടെയാണ് മലയാളികള്‍ കാണുന്നത്.

English summary
TK Rajeevkumar's upcoming Malayalam-Tamil bilingual is turning out to be a reunion of sorts. It will mark a return for Kamal Haasan to Malayalam and will also see him along with his Tamil movie Sathya co-star Amala Akkineni after a gap of 27 years.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam