»   » മോഹന്‍ലാലിന് ഇത്രയുമധികം ആരാധികമാരുണ്ടായതിനു പിന്നിലെ കാരണത്തെക്കുറിച്ച് സറീനാ വഹാബ് !!

മോഹന്‍ലാലിന് ഇത്രയുമധികം ആരാധികമാരുണ്ടായതിനു പിന്നിലെ കാരണത്തെക്കുറിച്ച് സറീനാ വഹാബ് !!

Posted By: Nihara
Subscribe to Filmibeat Malayalam

നാല് പതിറ്റാണ്ടുകള്‍ക്കു മുന്‍പ് കമലഹാസന്റെ നായികയായി മദനോത്സവത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് സറീനാ വഹാബ്. ബോളിവുഡില്‍ നിന്നും മലയാളത്തിലേക്ക് എത്തിയ താരം വളരെ പെട്ടെന്നു തന്നെ പ്രേക്ഷക മനം കീഴടക്കുകയും ചെയ്തു. ചാമരം, നായാട്ട്, പ്രതിഷ്ഠ, ശരവര്‍ഷം, തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.

മലബാര്‍ പശ്ചാത്തലത്തില്‍ പ്രണയകഥ, നായകന്‍ ആനന്ദത്തിലെ റോക്ക് സ്റ്റാര്‍ ഗൗതം, അപ്പോള്‍ നായികയോ??

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരികയാണ് സറീനാ വഹാബ്. പടി കുഞ്ഞു മുഹമ്മദ് സംവിധാനം ചെയ്യുന്ന വിശ്വാസപൂര്‍വ്വം മന്‍സൂറിലൂടെയാണ് താരം തിരിച്ചെത്തുന്നത്. ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന താരത്തിന്റെ പുതിയ വിശേഷത്തെക്കുറിച്ചറിയാന്‍ കൂടുതല്‍ വായിക്കൂ..

മലയാളത്തോട് പ്രത്യേക ഇഷ്ടം

ഹിന്ദി സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് സറീനാ വഹാബ് മലയാളത്തിലേക്കെത്തിയത്. അക്കാലത്ത് പുറത്തിറങ്ങിയിരുന്ന ചിത്രങ്ങളിലെല്ലാം സ്ഥിരം സാന്നിധ്യമായി താരം മാറുകയും ചെയ്തു.

പ്രമുഖരോടൊപ്പമെല്ലാം വേഷമിട്ടു

കമലഹാസനോടൊപ്പം നായികയായി തുടങ്ങിയ സിനിമാജീവിതത്തില്‍ റഹ്മാന്‍, ശങ്കര്‍, പ്രതാപ് പോത്തന്‍, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള ഭാഗ്യവും ഈ നായികയെത്തേടിയെത്തി.

മലയാളത്തെ ഇത്രയ്ക്കധികം ഇഷ്ടപ്പെടാന്‍ കാരണം

മലയാളത്തെ ഇത്രയ്ക്കധികം ഇഷ്ടപ്പെടുന്നതിന് പിന്നിലെ രഹസ്യവും താരം വെളിപ്പെടുത്തുന്നു. നല്ല അനുഭവങ്ങളാണ് മലയാള സിനിമ സമ്മാനിച്ചതെന്നും താരം പറയുന്നു.

മലയാളി പയ്യനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു

മലയാളിയായ പയ്യനെ വിവാഹം കഴിക്കാന്‍ ആ സമയത്ത് താന്‍ ആഗ്രഹിച്ചിരുന്നുവെന്ന രഹസ്യം താരം ഈ അഭിമുഖത്തില്‍ വെളിപ്പെടുത്തി. മലയാള സിനിമയോടെയാണ് അത്രയധികം ഇഷ്ടമായിരുന്നു തനിക്കെന്ന് താരം പറയുന്നു.

മോഹന്‍ലാലിനെക്കുറിച്ച് താരം പറയുന്നു

മോഹന്‍ലാലിന് ഇത്രയധികം സ്ത്രീ ആരാധകര്‍ വന്നതിനു പിന്നില്‍ അദ്ദേഹത്തിന്റെ ചാമിങ്ങ് ലുക്കാണെന്നും ഇത് സ്ത്രീകളെആകര്‍ഷിക്കുന്ന തരത്തിലുള്ളതാണെന്നും താരം പറയുന്നു.

സൂപ്പര്‍ താരങ്ങളുമായി മികച്ച സൗഹൃദം

മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളുമായി അടുത്ത ബന്ധം ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെന്നും സറീന പറഞ്ഞു. ഇടയ്ക്ക് ദുബായില്‍ വെച്ച് ഇരുവരെയും കണ്ടുമുട്ടിയിരുന്നു.

തിരിച്ചു വരവിനെക്കുറിച്ച്

സിനിമയില്‍ നിന്നും മാറി നിന്നപ്പോഴും മലയാളത്തില്‍ നിന്ന് മികച്ച അവസരങ്ങള്‍തേടിയെത്തിയാല്‍ സ്വീകരിക്കണമെന്ന് കരുതിയിരുന്നു. അതിനിടയിലാണ് വിശ്വാസ പൂര്‍വ്വം മന്‍സൂറിലെ വേഷവുമായി സംവിധായകന്‍ സമീപിച്ചത്.

വിശ്വാസപൂര്‍വ്വം മന്‍സൂറിനെക്കുറിച്ച്

വീരപത്രന് ശേഷം പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമായ വിശ്വാസപൂര്‍വ്വം മന്‍സൂറിലാണ് ആനന്ദം ഫെയിം റോഷന്‍ നായകനാകുന്നത്. ഗൗതം ജയകൃഷ്ണന്‍ കാവിലിന്റെ കഥയ്ക്ക് സംവിധായകന്‍ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്.

English summary
Zarina Wahab opens up about why she is so much love with malayalam film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam