പ്രണവ് മോഹന്‍ലാല്‍ നര്‍ത്തകനൊന്നുമല്ല പക്ഷേ, തന്നെക്കൊണ്ട് അത് സാധിക്കില്ലെന്ന് സയ ഡേവിഡ്! കാണൂ!

പ്രണവ് മോഹന്‍ലാലിന്റെ രണ്ടാമത്തെ സിനിമയില്‍ നായികയായി എത്തുന്നത് ആരാണെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. ബെംഗലുരു സ്വദേശിനിയായ ഡയ ഡേവിഡിനാണ് ആ ഭാഗ്യം ലഭിച്ചത്. അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് ജനുവരി 25ന് തിയേറ്ററുകളിലേക്കെത്തുകയാണ്. സിനിമയുടെ പോസ്റ്ററുകളും ടീസറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കൊച്ചിയില്‍ വെച്ചാണ് പ്രണവിനെ ആദ്യമായി കണ്ടത്. തുടക്കത്തില്‍ വളരെ നാണമായിരുന്നു. ഇരുവരും അധികം സംസാരിച്ചിരുന്നില്ല. 3 മാസത്തിന് ശേഷമാണ് സൗഹൃദത്തിലായത്. സിനിമയുടെ ചിത്രീകരണത്തിന് മുന്‍പ് അപ്പു ബാലിയിലേക്ക് പോയിരുന്നു. സിനിമയുടെ ടീസറിലും ഗാനത്തിലുമൊക്കെ കാണുന്നത് പോലെ പ്രൊഫഷണല്‍ സര്‍ഫര്‍ തന്നെയാണ് പ്രണവ്.

പ്രണവ് പ്രൊഫഷണല്‍ ഡാന്‍സറൊന്നുമല്ല, എന്നാല്‍ രണ്ട് ദിവസം കൊണ്ടാണ് സ്റ്റെപ്പുകളെല്ലാം പഠിച്ച് അപ്പു നൃത്തം ചെയ്തത്. താനായിരുന്നുവെങ്കില്‍ അത് സാധിക്കുമായിരുന്നില്ലെന്നും സയ പറയുന്നു. ഡ്രാമയുണ്ട്, ആക്ഷനുണ്ട്, പിന്നെ റൊമാന്‍സുമുണ്ട്. പ്രണവിനെ എല്ലാരൂപത്തിലും പ്രേക്ഷകര്‍ക്ക് കാണാനാവും. പ്രധാനപ്പെട്ട കഥാപാത്രമായാണ് ഗോകുല്‍ എത്തുന്നത്. മുളകുപാടം ഫിലിംസിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു.

Zaya David

പെര്‍ഫെക്ഷന്റെ ആളാണ് പീറ്റര്‍ ഹെയ്ന്‍. എത്ര തവണ റീടേക്കെടുക്കാനും അദ്ദേഹം തയ്യാറാണ്. ഡ്യൂപ്പിനെ വെയ്ക്കാതെയാണ് പ്രണവ് ആക്ഷന്‍ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. ട്രെയിനിലെ സീനൊക്കെ കണ്ടാല്‍ അത്ഭുതപ്പെട്ട് പോവും. മനോജ് കെ ജയന്‍, സുരേഷ് കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും ചിത്രത്തിലുണ്ടെന്നും സയ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X