twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിയ്യേറ്ററുകളില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് 'മോഹന്‍ലാല്‍': സാറ്റലൈറ്റ് റൈറ്റ് സീ നെറ്റ് വര്‍ക്കിന്

    By Midhun
    |

    ലാലേട്ടന്‍ ആരാധികയായി മഞ്ജു വാര്യര്‍ അഭിനയിച്ച പുതിയ ചിത്രമാണ് മോഹന്‍ലാല്‍. ഇടി എന്ന ചിത്രത്തിനു ശേഷം സാജിദ് യാഹിയയാണ് ഈ ചിത്രമൊരുക്കിയിരുന്നത്. ലാലേട്ടന്റെ കട്ട ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ എത്തിയിരുന്നത്.മീനുക്കുട്ടിയുടെ ഭര്‍ത്താവായ സേതുമാധവനായി ഇന്ദ്രജിത്ത് സുകുമാരനും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സുനില്‍ വാരനാടാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. വിഷു റിലീസായി തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്.

    mohanlal movie

    ആദ്യം മുതല്‍ അവസാനം വരെ മടുപ്പിക്കാത്ത രീതിയിലുളള അവതരണമായിരുന്നുവെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തിയിരുന്നത്. ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടന്‍ എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. മൈന്‍ഡ് സെറ്റ് മൂവിസിന്റെ ബാനറില്‍ അനില്‍കുമാറാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലാലേട്ടന്‍ ആരാധകര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന തരത്തിലായിരുന്നു സംവിധായകന്‍ സാജിദ് യാഹിയ ഈ ചിത്രം അണിയിച്ചൊരുക്കിയിരുന്നത്.ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥന പാടിയ ലാലേട്ടാ എന്നു തുടങ്ങുന്ന ഗാനം ആരാധകരും ചലച്ചിത്ര പ്രേമികളും ഒന്നടങ്കം നെഞ്ചിലേറ്റിയ ഗാനമായിരുന്നു.

    ആരാധകരെ ആവേശത്തിലാഴ്ത്തി രജനി ചിത്രം 'കാലാ'യുടെ റിലീസ് പ്രഖ്യാപിച്ചു! കാണാംആരാധകരെ ആവേശത്തിലാഴ്ത്തി രജനി ചിത്രം 'കാലാ'യുടെ റിലീസ് പ്രഖ്യാപിച്ചു! കാണാം

    ഈ പാട്ടിനു പുറമേ നടി നിത്യ മേനോന്‍ പാടിയ ഗാനത്തിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ നിന്നും ലഭിച്ചിരുന്നത്. നിറഞ്ഞ സദസുകളില്‍ മുന്നേറുന്നതിനിടെ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയിരിക്കുകയാണ്. ഇന്ത്യയിലെ പ്രമുഖ ടിവി നെറ്റ് വര്‍ക്കുകളിലൊന്നായ സീടിവിയാണ് മോഹന്‍ലാലിന്റെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. 4 കോടി രൂപയ്ക്കാണ് സീ നെറ്റ് വര്‍ക്ക് മോഹന്‍ലാലിന്റെ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം നേടിയിരിക്കുന്നത്. ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്‌സും സീടിവി തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.

    മഹാനടിയില്‍ അതിശയിപ്പിക്കുന്ന രൂപമാറ്റവുമായി ദുല്‍ഖര്‍ സല്‍മാന്‍! പുതിയ പാട്ട് പുറത്ത്! കാണൂമഹാനടിയില്‍ അതിശയിപ്പിക്കുന്ന രൂപമാറ്റവുമായി ദുല്‍ഖര്‍ സല്‍മാന്‍! പുതിയ പാട്ട് പുറത്ത്! കാണൂ

    ചാണക്യ തന്ത്രത്തില്‍ മല്ലൂസിംഗായി ഉണ്ണി വീണ്ടുമെത്തുന്നു! ട്രെയിലര്‍ പുറത്ത്! കാണൂചാണക്യ തന്ത്രത്തില്‍ മല്ലൂസിംഗായി ഉണ്ണി വീണ്ടുമെത്തുന്നു! ട്രെയിലര്‍ പുറത്ത്! കാണൂ

    English summary
    zee network got the satelite right of mohanlal movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X