ചുംബനരംഗം അഭിനയിക്കുമ്പോൾ 18 വയസ്സായിരുന്നു, അന്ന് അച്ഛൻ നൽകിയ ഉപദേശത്തെ കുറിച്ച് താരപുത്രി

അഭിനേത്രി, സംവിധായക, നിർമ്മാതാവ് എന്നിങ്ങനെ ബോളിവുഡിൽ തിളങ്ങിയ താരമാണ് പൂജ ഭട്ട് . സംവിധായകൻ മഹേഷ് ഭട്ടിന്റെ മകളാണ് പൂജ. അച്ഛൻ മഹേഷ് ഭട്ടിന്റെ സിനിമയിലൂടെയാണ് പൂജ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. നടിയുടെ ആദ്യം ചിത്രം തന്നെ വലിയ വിജയമായിരുന്നു. പിന്നീട് സഡക്ക്, ജുനൂൻ,ദിൽ ഹേ കി മാൻ‌ത നഹിൻ തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

poojabhatt

പൂജ അഭിനയിച്ച ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു 1991 ൽ മഹേഷ് ഭട്ട് സംവിധാനം ചെയ്ത സഡക്ക്. സഞ്ജയ് ദത്തിന്റെ നായികയായിട്ടായിരുന്നു പൂജ ചിത്രത്തിൽ എത്തിയത്. ചിത്രത്തിലെ ചുംബനരംഗം അന്ന് ഏറെ ചർച്ചാ വിഷയമായിരുന്നു. ഇപ്പോഴിത ചുംബനരംഗം അഭിനയിക്കാൻ അച്ഛൻ മഹേഷ ഭട്ട് നൽകിയ ഉപദേശത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് പൂജ. ബോളിവുഡ് ഹങ്കാമയ്ക്ക് നൽകിയ അഭമുഖത്തിലാണ് അച്ഛൻ നൽകിയ ഉപദേശത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്.

നിഷ്കളങ്കതയോട് അഭിനയിക്കാനാണ് അച്ഛൻ തന്നോട് അന്ന് പറഞ്ഞത്. ഇത് വർഷങ്ങൾക്ക് മുൻപ് സഡക്ക് സെറ്റിൽ നിന്ന് പഠിച്ച ആദ്യ പാഠമാണ്. തന്റെ പ്രിയപ്പെട്ട താരമായ സഞ്ജയ് ദത്തിനെ ചുംബിക്കുമ്പോൾ എനിക്ക് 18 വയസ്സായിരുന്നു. എന്റെ മുറിയിലെ പോസ്റ്ററിൽ പതിച്ച ആളിനെ ഞാൻ ചുംബിക്കുകയായിരുന്നു.

ആ രംഗത്തിൽ അഭിനയിക്കുമ്പോൾ അച്ഛൻ പറഞ്ഞത് ഇത്ര മാത്രമായിരുന്നു. അശ്ലീലമാണെന്ന് തോന്നി ചെയ്താൽ സിനിമയിലും അത് മോശമായി തന്നെ തോന്നും. ഒരു ചുംബനരംഗമോ അല്ലെങ്കിൽ പ്രണയരംഗമോ വളരെ നിഷ്കളങ്കമായും മാന്യതയോട് കൂടിയും സമീപിക്കേണ്ടതുണ്ട്. കാരണം ഇതിന്റെ ഉദ്ദ്യേശം പ്രേക്ഷകരിലേയക്ക് എത്തുകയുളളൂ- നടി അഭിമുഖത്തിൽ പറഞ്ഞു.

1991 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ സഡക്കിന്റെ രണ്ടാം ഭാഗമാണ് സഡക്ക് 2. 2020 ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്ത ചിത്രത്തിൽ ആലിയ ഭട്ടും, സഞ്ജയ് ദത്തുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. മഹേഷ് ഭട്ട് തന്നെയായിരുന്നു രണ്ടാംഭാഗവും സംവിധാനം ചെയ്തത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X