വേര്‍പിരിയാന്‍ കാരണം ശാരീരിക പ്രശ്നങ്ങളല്ല! ഭാര്യ സൈറ ബാനുവുമായിട്ടുള്ള ഡിവോഴ്‌സിനെ കുറിച്ച് എ ആര്‍ റഹ്‌മാന്‍

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രമുഖനായ മ്യൂസിക് ഡയറക്ടറായ എആര്‍ റഹ്‌മാന്‍ വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ആരുടെയും മനം കവരുന്ന സംഗീതമാണ് അദ്ദേഹം സംഭവനയായി നല്‍കിയത്. ഇത്രയും വര്‍ഷത്തിനുള്ളില്‍ ആരെയും വെറുപ്പിക്കുകയോ വിവാദങ്ങളുണ്ടാക്കുകയോ ചെയ്യാതെ വളരെ മാന്യനായിട്ടാണ് റഹ്‌മാന്‍ ജീവിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഭാര്യയുമായിട്ടുള്ള വേര്‍പിരിയല്‍ വാര്‍ത്തകള്‍ അദ്ദേഹത്തെ വിവാദങ്ങളില്‍ കൊണ്ടെത്തിച്ചു.

ഏകദേശം മുപ്പത് വര്‍ഷത്തിന് അടുത്ത് ഒരുമിച്ച് ജീവിച്ച ശേഷം ഭര്‍ത്താവും സംഗീതഞ്ജനുമായ എ ആര്‍ റഹ്‌മാനും താനും വേര്‍പിരിയുകയാണെന്ന് സൈറ ബാനു ആണ് ആദ്യം വെളിപ്പെടുത്തുന്നത്. പിന്നാലെ ഭാര്യ സൈറ ബാനുവുമായുള്ള ബന്ധം വേര്‍പെടുത്തിയെന്ന് പ്രഖ്യാപിച്ച് റഹ്‌മാനും രംഗത്ത് വന്നു. ഇതിന്റെ കാരണമെന്താണെന്ന് കണ്ടെത്താന്‍ പോയവര്‍ റഹ്‌മാനെയാണ് പഴിച്ചത്. ഇത്തരത്തില്‍ കഴിഞ്ഞ കുറേ കാലമായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ് താരം. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ ആദ്യമായി ഈ വിഷയത്തെ കുറിച്ചും റഹ്‌മാന്‍ സൂചിപ്പിച്ചു. ഈ വാക്കുകള്‍ വൈറലാവുകയാണിപ്പോള്‍.

ar-rahman

റഹ്‌മാന്റെ വാക്കുകളിങ്ങനെയാണ്... സെലിബ്രിറ്റിയായി ജീവിക്കുക എന്നത് നമ്മള്‍ ഓരോരുത്തരും സ്വയം തിരഞ്ഞെടുക്കുന്നതാണ്. അതുകൊണ്ടാണ് മറ്റുള്ളവര്‍ക്ക് നമ്മളെ കുറിച്ച് അറിയാന്‍ ആഗ്രഹം വരുന്നത്. സിനിമാ താരങ്ങളും ധനികരായ ബിസിനസുകാരും ദൈവം വരെ എല്ലാവരെയും കുറിച്ച് ആളുകള്‍ ചര്‍ച്ച ചെയ്യും. വിമര്‍ശകരോ ഉപദേശിക്കുന്നവരോ സാധാരണ ആളുകളോ ആരാണെങ്കിലും അവരും ഞങ്ങള്‍ക്ക് കുടുംബം പോലെയാണ്.

ഞാന്‍ മറ്റൊരാളുടെ കുടുംബത്തെ കുറിച്ച് പറഞ്ഞാല്‍, മറ്റൊരാള്‍ എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് സംസാരിക്കും. ഇന്ത്യക്കാരായ നമ്മുടെ വിശ്വസം അങ്ങനെയാണ്. എല്ലാവര്‍ക്കും സഹോദരിയും ഭാര്യയും അമ്മയുമൊക്കെ ഉണ്ട്. അതുകൊണ്ട് ആരും അനാവശ്യമായ കാര്യങ്ങള്‍ പറയരുത്. ആരെങ്കിലും എന്നെ കുറിച്ച് വേദനിപ്പിക്കുന്ന എന്തെങ്കിലും പറഞ്ഞാല്‍ പോലും, 'ദൈവമേ, അവരോട് ക്ഷമിക്കുകയും അവരെ നയിക്കുകയും ചെയ്യണമേ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കാറുള്ളത്.

താനും ഭാര്യയും തമ്മിലുള്ള വേര്‍പിരിയലിന് കാരണം ശാരീരിക പ്രശ്നങ്ങളല്ലെന്നും മറിച്ച് വൈകാരിക സമ്മര്‍ദ്ദമാണെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. ഇതുപോലെ മോശമായൊരു സമയത്ത് മുന്‍ഭാര്യയുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കപ്പെടണമെന്ന് താന്‍ ആഗ്രഹിക്കുന്നുണ്ട്. ആയതിനാല്‍ ഇതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ തനിക്ക് സാധിക്കില്ലെന്നാണ് റഹ്‌മാന്‍ പറയുന്നത്.

ar-rahman

ആവശ്യപ്പെട്ടു. 2025 മാര്‍ച്ചില്‍, റഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം, സൈറാഭാനു ഒരു അവസരത്തില്‍ തങ്ങള്‍ ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ലെന്നും വ്യക്തിപരമായ വെല്ലുവിളികള്‍ കാരണം വേര്‍പിരിഞ്ഞ് സമയം ചെലവഴിക്കുകയാണെന്നും പറഞ്ഞു. . ഒരിക്കല്‍ റഹ്‌മാന്റെ മുന്‍ ഭാര്യ എന്ന് തന്നെ വിളിക്കരുതെന്ന് അവള്‍ അവനോട് ആവശ്യപ്പെട്ടു, വേര്‍പിരിഞ്ഞിട്ടും അവരുടെ ബന്ധം അതേപടി തുടര്‍ന്നുവെന്ന് അവര്‍ പറഞ്ഞു.

1995 ലായിരുന്നു എ ആര്‍ റഹ്‌മാനും സൈറ ബാനുവും വിവാഹിതരാവുന്നത്. ഇരുപത്തിയൊന്‍പത് വര്‍ഷം സന്തുഷ്ടരായി ജീവിക്കാന്‍ താരങ്ങള്‍ ക്ക് സാധിച്ചു. ഈ ബന്ധത്തില്‍ മൂന്ന് മക്കളും ജനിച്ചു. ഭര്‍ത്താവിന്റെ പ്രശസ്തികളും താരമൂല്യവുമൊന്നും സൈറയുടെയും മക്കളുടെയും ജീവിതത്തെ ബാധിച്ചിരുന്നില്ല. എന്നാല്‍ വളരെ പെട്ടെന്നാണ് വവിവാഹമോചിതരാവുകയാണെന്ന് ഇരുവരും പ്രഖ്യാപിച്ചത്. പിന്നാലെ സൈറയെ എന്തോ ചികിത്സയുടെ ആവശ്യത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും റഹ്‌മാന്‍ വിവാഹം അന്വേഷിക്കുകയുമൊക്കെ ചെയ്തിരുന്നു.

പിന്നീട് മുന്‍ഭര്‍ത്താവിന്റെ പേരിനൊപ്പം ചേര്‍ത്ത് തന്റെ പേര് പറയരുതെന്ന അഭ്യര്‍ഥനയുമായി സൈറ രംഗത്ത് വന്നു. ഇതിനിടെ പെട്ടെന്ന് നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് റഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയത്ത് സൈറ ഭര്‍ത്താവിനെ കുറിച്ച് സംസാരിച്ചിരുന്നു. നിയമപരമായി ബന്ധം അവസാനിപ്പിച്ചിട്ടില്ലെങ്കിലും ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയാണിപ്പോഴും.

More from Filmibeat

Read more about: ar rahman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X